'സെറ്റില്‍ പാര്‍വതിയുടെ മുഖം കണ്ട് കരഞ്ഞു പോയി'; പാര്‍വതിയുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് നല്ല ഒരു അനുഭവമായിരുന്നു; സാരിയ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമെന്ന് അനാര്‍ക്കലി മരിക്കാര്‍ 

ശിവ പ്രതാപന്‍
 'സെറ്റില്‍ പാര്‍വതിയുടെ മുഖം കണ്ട് കരഞ്ഞു പോയി'; പാര്‍വതിയുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് നല്ല ഒരു അനുഭവമായിരുന്നു; സാരിയ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമെന്ന് അനാര്‍ക്കലി മരിക്കാര്‍ 

ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പുതുമുഖ നായികമാരില്‍ ശ്രദ്ധേയയായ താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍. ആനന്ദം, വിമാനം, മന്ദാരം എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രേക്ഷക പ്രീതി നേടിയ ഉയരെയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഇപ്പോള്‍ താരം.  സാരിയ എന്ന കഥാപാത്രം പല്ലവിയുടെ സുഹൃത്താണ്. പാര്‍വതി അവതരിപ്പിച്ച പല്ലവി എന്ന കഥാപാത്രത്തിന്റെ സുഹൃത്ത് സാരിയ എന്ന റോളിലാണ് ചിത്രത്തില്‍ അനാര്‍ക്കലി എത്തിയത്.

സാധാരണ സൗഹൃദ രീതികളെ മാറ്റി വെച്ച് ആസിഡ് ആക്രമണത്തിനിരയായ പല്ലവിയെ അത്രയേറെ സ്നേഹിക്കുകയും സഹാനുഭൂതി കാണിക്കാതെ അവള്‍ എങ്ങനെയാണോ അങ്ങനെ തന്നെ സ്വീകരിക്കുകയും ചെയ്ത കഥാപാത്രമാണ് സാരിയ. താന്‍ ഒരു ആസിഡ് ആക്രമണത്തിന്‍െ ഇരയാണെന്ന് ഒരിക്കല്‍ പോലും പല്ലവിക്ക് തോന്നാതിരിക്കാന്‍ അവള്‍ കൂടെ നിന്നു. അതുകൊണ്ടു തന്നെ സാരിയയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
  
ആസിഡ് ആക്രമണത്തിനിരയായി മുഖത്ത് കൃത്രിമ സാധനങ്ങളൊക്കെ ധരിച്ച പാര്‍വതിയെ കണ്ടപ്പോള്‍ മേക്കപ്പ് ആണെന്ന് ഓര്‍ക്കാതെ താന്‍ കരഞ്ഞു പോയി. പാര്‍വതി മേക്കപ്പിട്ട് വന്നാല്‍ സെറ്റില്‍ ആരും തമാശ പറയില്ലെന്നും എല്ലാവരും നിശബ്ദരായിരിക്കുമെന്നും അനാര്‍ക്കലി അഭിമുഖത്തില്‍ പറഞ്ഞു. സ്വന്തമായ നിലപാടുകളുള്ളതും കാര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ പാര്‍വതിയോട് സ്ംസാരിക്കാന്‍ പേടിയുണ്ടായിരുന്നു.

എന്നാല്‍ പതുക്കെ ആ പേടി മാറി. അതിനു ശേഷം ഓരോ സീനും എങ്ങനെ ചെയ്യണമെന്ന് പറഞ്ഞു തരും.ക്യാമറയ്ക്കു മുന്‍പില്‍ വരുന്നതിനു മുന്‍പ് പാര്‍വതി വലിയ തയ്യാറെടുപ്പുകള്‍ നടത്തും. കുറച്ചു നേരത്തേക്ക് ആരോടും സംസാരിക്കുക പോലുമില്ല. താന്‍ ഡയലോഗ് എങ്ങനെ തെറ്റാതെ പറയാമെന്ന് മാത്രം ആലോചിച്ച് നടക്കുമ്പോള്‍ പാര്‍വതി സെറ്റില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ടാകും. ഫ്രെയിം സെറ്റ് ചെയ്യുന്നതു മുതല്‍ ഓരോ സീന്‍ എടുക്കുന്നതില്‍ വരെ അവര്‍ക്ക് സ്വന്തമായ അഭിപ്രായങ്ങളുണ്ട്. പാര്‍വതിയുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് നല്ല ഒരു അനുഭവമായിരുന്നെന്ന് അനാര്‍ക്കലി പറയുന്നു. 

ആദ്യഘട്ടത്തില്‍ അനാര്‍ക്കലിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത് തന്നെ പാര്‍വതിയുമായുള്ള രൂപസാദൃശ്യം കാരണമായിരുന്നു. മുടി ക്രോപ് ചെയ്ത് ആനന്ദത്തിലുടെ സിനിമയിലേക്ക് കടന്നു വന്ന അനാര്‍ക്കലി ഇപ്പോള്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് തന്റേതായ ഒരു സ്ഥാനം മലയാള സിനിമാരംഗത്ത് നേടിയിരിക്കുകയാണ്. വിജയ് സേതുപതിയും ്ജയറാമും ചേര്‍ന്ന് അഭിനയിക്കുന്ന മാര്‍ക്കോണി മത്തായി എന്ന ചിത്രത്തില്‍ അനാര്‍ക്കലി അതിഥി വേഷത്തിലെത്തുന്നുണ്ട്. കൂടാതെ അമല എന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുമാണ്.

anarkali maraykar about uyare movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES