Latest News

ബിഗ് ബോസ് ജീവിതം മാറ്റി.;  പ്രേക്ഷകര്‍ നല്‍കിയ അംഗീകാരം ഒരിക്കലും മറക്കില്ല; പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് അര്‍ച്ചന

Malayalilife
topbanner
ബിഗ് ബോസ് ജീവിതം മാറ്റി.;  പ്രേക്ഷകര്‍ നല്‍കിയ അംഗീകാരം ഒരിക്കലും മറക്കില്ല; പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് അര്‍ച്ചന

ബിഗ്ബോസിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് നടി അര്‍ച്ചന. മാനസപുത്രി സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെ നെഗറ്റീവ് റോളിലാണ് അര്‍ച്ചന ശ്രദ്ധിക്കപ്പെട്ട്. തുടര്‍ന്ന് മിനി സക്രീനിലും ചില സിനിമകളിലും അര്‍ച്ചന സജീവമായി. എന്നാല്‍ ബിഗ്ബോസ് ഹൗസിലൂടെയാണ് അര്‍ച്ചന വീട്ടമ്മമാരുടെയും പ്രേക്ഷകരുടെയും ഇഷ്ടതാരമായി മാറിയത്.  പുതിയ സംരഭമായ പത്തിരി ക്കടയുടെ വിശേഷങ്ങളില്‍ അര്‍ച്ചനയ്ക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.

ബിഗ്ബോസ് ഹൗസിലെ 18 മത്സരാര്‍ത്ഥികളില്‍ നിന്നും അവസാന ആറുപേരില്‍ എത്തിയതില്‍ ഒരാളായിരുന്നു അര്‍ച്ചന. സീരിയലിലെ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായിരുന്നു അര്‍ച്ചന എങ്കിലും വീട്ടമ്മമാരുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയായി അര്‍ച്ചന മാറിയത് ബിഗ്ബോസ് ഷോയിലൂടെയായിരുന്നു. പക്വത നിറഞ്ഞ പെരുമാറ്റത്തിലൂടെയും ആരേയും പിണക്കാതെ ബിഗ്ബോസില്‍ ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്ന പെരുമാറ്റമാണ് അര്‍ച്ചന നടത്തിയത്. വോട്ട് ലഭിച്ചില്ലെന്ന കാരണത്താല്‍ പുറത്തായപ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതിഷേധിച്ചതും അര്‍ച്ചനയുടെ കാര്യത്തിലാണ്. ഇപ്പോള്‍ പ്രേക്ഷകര്‍ നല്‍കിയ പിന്തുണയ്ക്ക തന്റെ പത്തിരിക്കടയുടെ ഉദ്ഘാടനത്തിലാണ് അര്‍ച്ചന നന്ദി അറിയിക്കുന്നത്.

സിനിമ സീരിയലില്‍ മേഖലയ്ക്കൊപ്പം ഒരു പതിയ സംരംഭത്തിന് കൂടിയാണ് അര്‍ച്ചന തുടക്കമിട്ടിരിക്കുന്നത്. പത്തിരീസ് എന്ന പേരിലുള്ള തന്റെ പുതിയ റസ്റ്ററന്റ് സംരഭത്തെ എല്ലാവരും സപ്പോര്‍ട്ട് ചെയ്യണമെന്നും അര്‍ച്ചന അഭ്യര്‍ഥിച്ചു.

bigboss team archan shop inaguration

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES