ദിലീപ് മൂലം നടിക്ക് അവസരങ്ങള്‍ നിഷേധിക്കുന്നു എന്ന് നടി വെളിപ്പെടുത്തിയിരുന്നു; സമാനമായ രീതിയില്‍ തന്നെ സിദ്ദിഖിനെയും ചോദ്യം ചെ്തിരുന്നു; നടി ആക്രമിക്കപ്പെട്ട കേസില്‍ ഇടവേള ബാബുവിന്റെ മൊഴി പുറത്ത്

Malayalilife
topbanner
ദിലീപ് മൂലം നടിക്ക് അവസരങ്ങള്‍ നിഷേധിക്കുന്നു എന്ന് നടി വെളിപ്പെടുത്തിയിരുന്നു; സമാനമായ രീതിയില്‍ തന്നെ സിദ്ദിഖിനെയും ചോദ്യം ചെ്തിരുന്നു; നടി ആക്രമിക്കപ്പെട്ട കേസില്‍ ഇടവേള ബാബുവിന്റെ മൊഴി പുറത്ത്

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ഇടവേള ബാബു നല്‍കിയ മൊഴി പുറത്ത്. അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയുടെ പകര്‍പ്പ് എന്ന പേരിലാണ് സംഭവം പുറത്തു വന്നിരിക്കുന്നത്. സമാനമായ രീതിയില്‍ ഇതുമായി സാമ്യമുള്ള മൊഴി സിദ്ധിഖിന്റേതെന്ന പേരിലും വന്നിരുന്നു. എന്നാല്‍ സിദ്ധിഖ് ഇത് നിഷേധിച്ചതിനു പിന്നാലെയാണ് ഇടവേള ബാബുവിന്റെ മൊഴി.

ദിലീപ് ഇടപെട്ട് മലയാള സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുവെന്ന് ആക്രമണത്തിനിരയായ നടി പരാതി പറഞ്ഞിട്ടുണ്ടെന്ന് ഇടവേള ബാബു വ്യക്തമാക്കുന്നു. ഏതൊക്കെ സിനിമയില്‍ നിന്നാണ് ഒഴിവാക്കിയതെന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. നടിയുടെ പരാതിയെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിരുന്നു.

ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടുന്നത് എന്തിനാണെന്ന് ചോദിച്ചതായും ഇടവേള ബാബു മൊഴിനല്‍കി. ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ സംഘടന ചര്‍ച്ചചെയ്തിട്ടില്ല. താരങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട പരാതികള്‍ സംഘടനയില്‍ വരാറുണ്ട്.

അതാത് സമയത്ത് പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനാല്‍ രേഖയായി സൂക്ഷിക്കാറില്ല. ഇരയായ നടിയും കാവ്യയും തമ്മില്‍ സ്റ്റേജ് ഷോ റിഹേഴ്സലിനിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് വഴക്കുണ്ടായി. ഇതേത്തുടര്‍ന്ന് ദിലീപ് ഇരയായ നടിയോട് ദേഷ്യപ്പെട്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്. നടന്‍ സിദ്ദീഖ് പ്രശ്നത്തില്‍ ഇടപെട്ട് സംസാരിച്ചിരുന്നു. അതിനുശേഷം ഇരയായ നടിയും കാവ്യയും തമ്മില്‍ സംസാരിച്ചിട്ടില്ലെന്നും ഇടവേള ബാബു നല്‍കിയ മൊഴിയില്‍  പറയുന്നു.

kochi-actor-sexual-harassment-dieep issue

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES