Latest News

 താന്‍ കണ്ടിട്ടു പോലുമില്ലാത്ത ആളാണ് ആ പെണ്‍കുട്ടി; ആര്‍ക്കും ആരേയും തേജോവധം ചെയ്യാവുന്ന അവസ്ഥയാണ്; പീഡനാരോപണം  നിഷേധിച്ച് മുകേഷ്; സിനിമാ രാഷ്ട്രീയ രംഗത്ത് വിവാദം കൊളുത്തി മി.ടു വെളിപ്പെടുത്തല്‍

Malayalilife
topbanner
 താന്‍ കണ്ടിട്ടു പോലുമില്ലാത്ത ആളാണ് ആ പെണ്‍കുട്ടി; ആര്‍ക്കും ആരേയും തേജോവധം ചെയ്യാവുന്ന അവസ്ഥയാണ്; പീഡനാരോപണം  നിഷേധിച്ച് മുകേഷ്; സിനിമാ രാഷ്ട്രീയ രംഗത്ത് വിവാദം കൊളുത്തി മി.ടു വെളിപ്പെടുത്തല്‍

തിരുവനന്തപുരം: തനിക്ക് നേരേ ഉയര്‍ന്ന മീടു വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടനും എം.എല്‍.എയുമായ മുകേഷ്. ആ പെണ്‍കുട്ടിയെ തനിക്ക് അറിയില്ലെന്നും ഓര്‍മ്മ പോലുമില്ലെന്നും മുകേഷ് പ്രതികരിച്ചു. ആരേയും ആര്‍ക്കും തേജോവധം ചെയ്യാവുന്ന അവസ്ഥയാണെന്നും ആ പെണ്‍കുട്ടിയെ താന്‍ കണ്ടിട്ടുപോലുമില്ലെന്നും മുകേഷ് പറഞ്ഞു. അതേസമയം ആരോപണം വന്നാല്‍ നിയമരപായി മുന്നോട്ട് പോകട്ടെയെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.


കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് എന്ന യുവതിയാണ് മുകേഷ് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയത്. സംഭവം നടന്നത് 19 വര്‍ഷം മുമ്പത്തെ കോടീശ്വരന്‍ പരിപാടിക്കിടെയാണെന്നും അന്ന് തനിക്ക് 20 വയസായിരുന്നുവെന്നും ടെസ് ജോസഫ് പറയുന്നു.

താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ചു മുകേഷിന്റെ തൊട്ടടുത്ത മുറിയിലേക്ക് മാറ്റിയെന്ന് ടെസ് പറയുന്നു. പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താന്‍ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ്സ് ആരോപിക്കുന്നു.
 
നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്റെ മേധാവിയായ ഇപ്പോള്‍ ടിഎംസി എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്യും. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. അതേ സമയം ഡെറിക്ക് ഒബ്രയാന്‍ സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.  നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ പോലും നടന്‍ ദിലീപിനെ അനുകൂലിച്ചും ഇരയായ നടിയെ പരിഹസിച്ചും അമ്മ ഭാരവാഹി കൂടിയായ മുകേഷ് രംഗത്തെത്തിയിരുന്നു. ശക്തമായ പ്രതിഷേധമായിരുപന്നു മുകേഷിനെതിരെ അന്ന് ഉയര്‍ന്നിരുന്നത്. ഇടതുപക്ഷത്തിന്റെ കൊല്ലം എം.എം.എല്‍.എ.യായ മുകേഷിനെതിരെ ലൈംഗീക ആരോപണം  ഉയര്‍ന്നതോടെ ഇടതു സര്‍ക്കാരും പ്രതിരോധത്തിലായിരിക്കുകയാണ്. 

മുന്‍പ് നടന്‍ മുകേഷിന്റെ രണ്ടാം വിവാഹം ഏറെ വിവാദമായിരുന്നു.മുകേഷ് നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന ആരോപണവുമായി സരിത രംഗത്തത്തിയിരുന്നു. ഇത് മാധ്യമങ്ങളില്‍ ഏറെ വാര്‍ത്തകള്‍ വന്നിരുന്നു.  വിവാഹ ബന്ധം വേര്‍പെടുത്താതെ പുതിയ വിവാഹം കഴിച്ചതിനെതിരെ നിയമനടപടിയെടുക്കുമെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ പ്രതികരിച്ചത്. 


തെന്നിന്ത്യന്‍ നടി സരിതയെ മുകേഷ് 1989ല്‍ വിവാഹം കഴിച്ചെങ്കിലും പിന്നീട് ഇവര്‍ തമ്മില്‍ പിരിഞ്ഞിരുന്നു. രണ്ടുതവണ വിവാഹബന്ധം വേര്‍പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും മുകേഷ് സഹകരിച്ചിരുന്നില്ലെന്നും ഇതു സംബന്ധിച്ചു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സരിത പറഞ്ഞിരുന്നത്.

mukash response after sexual harassment issue

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES