Latest News

ലോക  300 കോടി ചിത്രമായി റെക്കോര്‍ഡ് ഇട്ടതും മമ്മുക്ക രോഗ മുക്തനായി സിനിമയില്‍ സജീവമായതും, ലാലേട്ടന്‍ ഫാല്‍കെ അവാര്‍ഡ് മേടിച്ചതും പറഞ്ഞു; ഒറ്റക്കൊമ്പന്‍ സിനിമയിലെ രാജേഷിന്റെ ഇനിയുള്ള സീന്‍ വേദനയോടെ ഒഴിവാക്കേണ്ടി വന്നതു മാത്രം അറിഞ്ഞിട്ടില്ല; രാജേഷ് കേശവ് വെല്ലൂരിലെത്തി രണ്ട് മാസം പിന്നിടുമ്പോള്‍ കുറിപ്പുമായി സുഹൃത്ത് 

Malayalilife
 ലോക  300 കോടി ചിത്രമായി റെക്കോര്‍ഡ് ഇട്ടതും മമ്മുക്ക രോഗ മുക്തനായി സിനിമയില്‍ സജീവമായതും, ലാലേട്ടന്‍ ഫാല്‍കെ അവാര്‍ഡ് മേടിച്ചതും പറഞ്ഞു; ഒറ്റക്കൊമ്പന്‍ സിനിമയിലെ രാജേഷിന്റെ ഇനിയുള്ള സീന്‍ വേദനയോടെ ഒഴിവാക്കേണ്ടി വന്നതു മാത്രം അറിഞ്ഞിട്ടില്ല; രാജേഷ് കേശവ് വെല്ലൂരിലെത്തി രണ്ട് മാസം പിന്നിടുമ്പോള്‍ കുറിപ്പുമായി സുഹൃത്ത് 

ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യ നിലയിലെ പുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മിയുടെ കുറിപ്പ് എത്തി. വെല്ലൂര്‍ സിഎംസി ആശുപത്രിയില്‍ വന്നതിനു ശേഷമുളള വാര്‍ത്തകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നവയാണെന്ന് പ്രതാപ് പറയുന്നു. 

വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ രാജേഷിനെ കൊണ്ടുവന്നിട്ട് നാളെ രണ്ട് മാസമാകുന്നുവെന്നും പ്രതാപ് പറയുന്നു. സിനിമയും സംഗീതവും യാത്രകളും, സൗഹൃദവും, ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞ് ഞങ്ങള്‍ അവനെ ആക്ടീവ് ആക്കാന്‍ പരമാവധി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നുവെന്നും അതിന് റിസള്‍ട്ട് ഉണ്ടെന്നും പ്രതാപ് അറിയിച്ചു. 

പ്രതാപ് ജയലക്ഷ്മിയുടെ കുറിപ്പ് 

പ്രിയപ്പെട്ട രാജേഷ്  വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിട്ട് നാളെ 2 മാസമാകുന്നു, ഈ കിടപ്പിന് 87 ദിവസത്തിന്റെ വേദനയും .അവന്‍ host ചെയ്ത,ലോക' 300 കോടി ചിത്രമായി റെക്കോര്‍ഡ് ഇട്ടതും അവന്റെ പ്രിയപ്പെട്ട മമ്മുക്ക രോഗ മുക്തനായി സിനിമയില്‍ സജീവമായതും, ലാലേട്ടന്‍ ഫാല്‍കെ അവാര്‍ഡ് മേടിച്ചതും ഞാന്‍ പറഞ്ഞു കൊടുത്തു, സുരേഷേട്ടനൊപ്പമുള്ള ഒറ്റക്കൊമ്പന്‍ സിനിമയിലെ രാജേഷിന്റെ ഇനിയുള്ള സീന്‍ വേദനയോടെ ഒഴിവാക്കേണ്ടി വന്നതു മാത്രം പാവം അവന്‍ അറിഞ്ഞിട്ടില്ല. രാജേഷ് ഉഷാറായി വരുമ്പോള്‍ ആദ്യത്തെ ഷോ എനിക്ക് വേണ്ടി ചെയ്യണമെന്ന് ശ്രീ സുരേഷ് ഗോപി വാക്ക് തന്നിട്ടുണ്ട്. 

രാജേഷ് അഭിനയിച്ച ഇന്നസന്റ് സിനിമ റിലീസ് ആയതും, അവനു ഏറെ പ്രതീക്ഷയുള്ള വടക്കന്‍ തേരോട്ടം എന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നതും എല്ലാം പറഞ്ഞത് അവന്‍ മനസ്സിലാക്കിക്കാണും എന്നാണ് ഞങ്ങളുടെ വിശ്വാസം.

ഇങ്ങിനെ സിനിമയും സംഗീതവും യാത്രകളും, സൗഹൃദവും, ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞു ഞങ്ങള്‍ അവനെ active ആക്കാന്‍ പരമാവധി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു.അതിന്റെ ഒക്കെ result /response ഉണ്ട്, അത് അവനില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇടയ്ക്ക് സുഹൃത്തുക്കള്‍ വന്നു അവനോടു സംസാരിക്കുന്നതും, ഉണര്‍ത്താന്‍ ശ്രമിക്കുന്നതുമെല്ലാം അത്ഭുതകരമായ മാറ്റം ഉണ്ടാക്കുന്നുണ്ട്. അതിനു സമയം കണ്ടെത്തുന്ന നല്ല മനസ്സുകള്‍ക്ക് നന്ദി ?

ശ്രീരാമന്‍ വനവാസത്തിനു ഇറങ്ങിയപ്പോള്‍ എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന സീതയും ലക്ഷ്മണനും കഴിഞ്ഞ മൂന്നു മാസമായി രാജേഷിനൊപ്പമുണ്ട്.. സിന്ധുവിന്റെയും രൂപേഷിന്റെയും സ്‌നേഹത്തിനും കരുതലിനും,, ആത്മ സമര്‍പ്പണത്തിനും മുന്നില്‍ പകരം വെയ്ക്കാന്‍ ഈ ജന്മത്തില്‍ ഒന്നുമില്ല. ക്ഷമയോടെ സഹന ശക്തിയോടെ അവരോടൊപ്പം CMC യിലെ ഡോക്ടര്‍മാരും, തെറാപ്പിസ്റ്റുകളും ഒപ്പമുണ്ട് എന്നുള്ളത് ഏറെ പ്രതീക്ഷ നല്‍കുന്നു.

പ്രാര്‍ത്ഥനയും സ്‌നേഹവും തുടരുക.. പലരുടെയും സ്‌നേഹാന്വെഷണങ്ങള്‍ക്ക് കൃത്യമായി മറുപടി തരാന്‍ പറ്റാത്തതിന് ക്ഷമാപണം ??. ഈ വനവാസം കഴിഞ്ഞു അവനു തിരിച്ചു വരാതിരിക്കാന്‍ ആവില്ല.. വരും...എന്റെ ചങ്ക് വീണ്ടും സ്റ്റേജിലും സിനിമയിലും ആടിത്തിമിര്‍ക്കുന്ന നാളുകള്‍ക്കായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു.. നന്ദി...സ്‌നേഹം.. പ്രാര്‍ത്ഥന

rajesh Keshav Health updates new post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES