മലയാള ചലചിത്രമേഘലയില്‍ ഏവരുടെയും പ്രിയങ്കരനായ താരമാണ് ജയസൂര്യ . താരം നായകനായി എത്തിയ ചിത്രമാണ് ത്യശൂര്‍പൂരം .എന്നാല്‍ ഈ സിനിമയുടെ രസകരമായ നിമിങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകനായ രാജേഷ് മോഹനന്‍ . ത്യശൂര്‍പൂരം പ്രിപ്പറേഷന്‍സ് എന്ന് പറഞ്ഞാണ് രാജേഷ് ജയസൂര്യക്കൊപ്പമുളള ചിത്രം ഫേസ്ബുക്കില്‍ പങ്കുവയ്ച്ചിരിക്കുന്നത് .
ത്യശൂര്‍പൂരം താരത്തിന്റെ കരിയറിലെ മികച്ച സിനിമയായാണ് അറിയപ്പെടുന്നത് . താരം ചിത്രത്തിനയി ഡ്യൂപ്പില്ലാതെ ചില ദുസ്സഹമായ സംഘട്ടനരംഗങ്ങള്‍ അഭിനയിച്ചത് വാര്‍ത്തയായിരുന്നു. താരത്തിന് സംഘട്ടനരംഗങ്ങള്‍ അഭിനയിക്കുന്നതിനിടെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സംവിധായകന്റെ തോളില്‍ കാല്‍ കയറ്റിവച്ചിരിക്കുന്ന് താരത്തിന്റെ ചിത്രം ഫേസ്ബുക്കിലൂടെ രാജേഷ് മോഹനന്‍ പങ്കുവയ്ക്കുകയും ചെയ്തു. രാജേഷ് ചിത്രത്തിന് രസകരമായ അടിക്കുറിപ്പും നല്‍കിയിരിക്കുകയാണ് .
''കാല് ഏത് വരെ പൊക്കാന്‍ പറ്റുമെന്നു ചോദിച്ചതാ ഇത്രയ്ക്കും പ്രതീക്ഷിച്ചിരുന്നില്ല'' എന്നാണ് നല്‍കിയിരിക്കുന്നത് . പുളളുഗിരി എന്ന് ഗുണ്ടാ കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത് . വിജയബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് . ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ് .
സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന താരം കുടുംബത്തോടൊപ്പം നടത്തിയിരുന്ന പാരീസ് ട്രിപ്പില്‍ നിന്നുളള ചിത്രങ്ങളും ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു . താരത്തെ തേടി കൈനിറയെ സിനിമകളാണ് 2020ല്‍ എത്തുന്നത് .