Latest News

 രാം ചരണ്‍ തേജ നായകനായി എത്തുന്ന വിനയ വിധേയ രാമ ഫെബ്രുവരി 8 ന് പ്രദര്‍ശനത്തിനെത്തും

Malayalilife
 രാം ചരണ്‍ തേജ നായകനായി എത്തുന്ന വിനയ വിധേയ രാമ ഫെബ്രുവരി 8 ന് പ്രദര്‍ശനത്തിനെത്തും

 


മലയാള സിനിമാ പ്രേക്ഷകര്‍ മറ്റു ഏത് ഭാഷ ചിത്രത്തെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ്. അത് പോലെ തന്നെയാണ് അന്യ ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുന്ന ചിത്രങ്ങളും. തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും മലയാളത്തില്‍ അങ്ങനെ ഒരുപാട് ചിത്രങ്ങളാണ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്.  അല്ലു അര്‍ജുന്‍ എന്ന നടന്‍ മലയാളികള്‍ക്ക് ഇത്രക്ക് പരിചിതനാവാന്‍ കാരണം ഇത്തരത്തിലുള്ള മൊഴിമാറ്റ ചിത്രങ്ങല്‍ വന്നത് കൊണ്ട് തന്നെയാണ്.

രംഗസ്ഥലം എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ തേജ നായകനായി അഭിനയിക്കുന്ന ആക്ഷന്‍ ഫാമിലി എന്റര്‍ടെയ്‌മെന്റ് ചിത്രം വിനയ വിധേയ മലയാളത്തില്‍ ഫെബ്രുവരി 8 ന് പ്രദര്‍ശനത്തിനെത്തുന്നു. തെലുങ്കിലെ പ്രശസ്തനായ , സംവിധായകന്‍ ബോയപെട്ടി ശ്രീനുവാണ് ഈ സിനിമയുടെ രചയിതാവും സംവിധായകനും. ആദ്യം ഫെബ്രുവരി 1ന് ആയിരുന്നു.  എന്നാല്‍ ഡബ്ബിങിലെ പ്രശ്നം കാരണം അത് മാറ്റുകയായിരുന്നു.

കൈറ അദ്വാനിയാണ് രാംചരണിന്റ നായിക. വിവേക് ഒബ്‌റായാണ് പ്രതിനായകന്‍. പ്രശാന്ത്, സ്‌നേഹ, മധുമിത, മുകേഷ് ഋഷി,ജേപി, ഹരീഷ് ഉത്തമന്‍ ആര്യന്‍ രാജേഷ്, രവിവര്‍മ്മ എന്നിങ്ങനെ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്.

ram-charan-new-film-vinaya-vidheya-rama-coming soon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES