നായികനായകന്മാരായി പുതുമുഖങ്ങള്‍; രാമനും കദീജയും ട്രെയിലര്‍ പുറത്തു 

Malayalilife
നായികനായകന്മാരായി പുതുമുഖങ്ങള്‍; രാമനും കദീജയും ട്രെയിലര്‍ പുറത്തു 

നാടോടികളായ രാമന്റേയും കദീജയുടേയും പ്രണയത്തിനിടയിലക്ക് മതം കടന്നു വരുന്നതോടെ സംഘര്‍ഷഭരിതമാക്കുന്ന തികച്ചും വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമാണ് രാമനും കദീജയും. നവാഗതനായ ദിനേശ് പൂച്ചക്കാട് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടിരിക്കുന്നു. നവംബര്‍ 22ന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.

മതഭ്രാന്തന്മാരുടെ വെല്ലുവിളികള്‍ ട്രെയിലറില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഒപ്പം മനോഹരമായ പ്രണയ രംഗങ്ങളും, ഗാനങ്ങളുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന കൗതുകകരമായ ട്രെയിലര്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. കാഞ്ഞങ്ങാട് ഫിലിംസിന്റെ ബാനറില്‍ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ഡോ. ഹരിശങ്കറും അപര്‍ണ്ണയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രശാന്ത് കുമാര്‍, മോഹന്‍ ചന്ദ്രന്‍, ഹരി.ടി.എന്‍., ഊര്‍മ്മിളാവൈശാഖ് ,ഓമന, പ്രേയലത, സുരേന്ദ്രന്‍ പൂക്കാനം, മല്ലക്കര രാമചന്ദ്രന്‍,സതീഷ് കാനായി, ടി.കെ. നാരായണന്‍, ഡി .വൈ.എസ്.പി ഉത്തംദാസ്, (മേല്‍പ്പറമ്പ്) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ഇവര്‍ക്കു പുറമേ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും നൂറ്റിയമ്പതോളം കലാകാരന്മാരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

ഗാനങ്ങള്‍ -ദിനേശ് പൂച്ചക്കാട്,ഹാരിസ് തളിപ്പറമ്പ്, സംഗീതം. ഷാജി കാഞ്ഞങ്ങാട് ശ്രീശൈലം രാധാകൃഷ്ണന്‍, പശ്ചാത്തല സംഗീതം. സുദര്‍ശന്‍. പി, ഛായാഗ്രഹണം - അഭിരാം സുദില്‍, ശ്രീജേഷ് മാവില, എഡിറ്റിംഗ് - അമല്‍, കലാ സംവിധാനം. മൂര്‍ധന്യ, മേക്കപ്പ് - ഇമ്മാനുവല്‍ അംബ്രോസ്, കോസ്റ്റും - ഡിസൈന്‍ - പുഷ്പ', നിശ്ചല ഛായാഗ്രഹണം - ശങ്കര്‍ ജി. വൈശാഖ് മേലേതില്‍, നിര്‍മ്മാണ നിര്‍വ്വഹണം - ഹരിഹരന്‍ പൂച്ചക്കാട്, എബിന്‍ പാലന്തലിക്കല്‍. നവംബര്‍ 22ന് ഫിയോക് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. വാഴൂര്‍ ജോസ്.


 

ramanum khadeejayuM trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES