Latest News

പ്രതിഫലം വാങ്ങാതെ അഭിനയിച്ചു; മമ്മൂട്ടിയെക്കുറിച്ച് സംവിധായകന്‍ രഞ്ജിത്ത്

Malayalilife
 പ്രതിഫലം വാങ്ങാതെ അഭിനയിച്ചു;  മമ്മൂട്ടിയെക്കുറിച്ച് സംവിധായകന്‍  രഞ്ജിത്ത്


 തിരക്കഥാകൃത്തായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് സംവിധാന രംഗത്തേക്ക് കടന്ന വ്യക്തിയാണ് രഞ്ജിത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളെ മലയാളികളുടെ ഇഷ്ട താരങ്ങള്‍ ആക്കി മാറ്റുന്നതില്‍ രഞ്ജിത്ത് വഹിച്ച പങ്ക് ചെറുതല്ല. കഴിഞ്ഞ ദിവസം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ രഞ്ജിത്ത് തന്റെയൊരു സിനിമയില്‍ പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി അഭിനയിച്ചതെന്ന് തുറന്നു പറഞ്ഞത്.മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത 'രാവണപ്രഭു' എന്ന ചിത്രത്തിന് ശേഷം താനൊരു സിനിമയുടെ ചിന്തയില്‍ ഇരിക്കുമ്പോള്‍ അക്കാര്യം മമ്മൂട്ടിയോടും സിദ്ദിഖിനോടും സൂചിപ്പിക്കുകയുണ്ടായി എന്നും അതേത്തുടര്‍ന്ന് താന്‍ സംവിധാനം ചെയ്യാന്‍ വെച്ചിരിക്കുന്ന 'കയ്യൊപ്പ്' എന്ന സിനിമയെക്കുറിച്ചും ആ ചിത്രമൊരുക്കാന്‍ വെച്ചിരിക്കുന്ന ബഡ്ജറ്റിനെക്കുറിച്ചും പറയുകയും ഉണ്ടായി. വളരെ ചുരുങ്ങിയ ബജറ്റിലാണ് താന്‍ 'കയ്യൊപ്പ്' എന്ന ചിത്രം ഒരുക്കാന്‍ പോകുന്നത് എന്ന് മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ അതിലെ 'ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തിന് എത്രനാള്‍ ഷൂട്ട് വേണ്ടി വരും' എന്നാണ് അദ്ദേഹം ചോദിച്ചതെന്ന് രഞ്ജിത് പറയുന്നു.

നിങ്ങള്‍ക്ക് പ്രതിഫലം തരാനുള്ള വക ഒന്നും എനിക്കില്ല എന്ന് താന്‍ മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ 'ചോദിച്ചത് പണമല്ല, എന്റെ എത്രനാള്‍ വേണമെന്നാണ്' മമ്മൂട്ടി തിരിച്ചു പറഞ്ഞതെന്ന് രഞ്ജിത്ത് വെളിപ്പെടുത്തി. അങ്ങനെ മമ്മൂട്ടിയുടെ വലിയ സഹകരണത്തോടെ വെറും പതിനാലു ദിവസങ്ങള്‍ കൊണ്ടാണ് കൈയൊപ്പ് എന്ന ചിത്രം പൂര്‍ത്തിയായത്. 

Read more topics: # ranjith and ,# mammootty
ranjith and mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES