Latest News

മംഗലശ്ശേരി നീലകണ്ഠനും കാര്‍ത്തികേയനും മുണ്ടക്കല്‍ ശേഖരനും; പുതിയ ദൃശ്യവിസ്മയങ്ങളു മായി രാവണ പ്രഭു എത്തുന്നു

Malayalilife
മംഗലശ്ശേരി നീലകണ്ഠനും കാര്‍ത്തികേയനും മുണ്ടക്കല്‍ ശേഖരനും; പുതിയ ദൃശ്യവിസ്മയങ്ങളു മായി രാവണ പ്രഭു എത്തുന്നു

മലയാളി പ്രേക്ഷകനെ അത്ഭുതം കൊണ്ടും, കൗതുകം കൊണ്ടും ഏറെ രസിപ്പിച്ച കഥാപാത്രങ്ങളാണ് മംഗലശ്ശേരി നീലകണ്ഠനും, മകന്‍ കാര്‍ത്തികേയനും മുണ്ടക്കല്‍ ശേഖരനുമൊക്കെ.രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിലൂടെയും, അതിന്റെ തുടര്‍ച്ചയെന്നോളം രഞ്ജിത്ത് തന്നെ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത രാവണ പ്രഭു എന്ന ചിത്രത്തിലേയും കഥാപാത്രങ്ങളാണിവരൊക്കെ. രാവണപ്രഭുവിലെ : സവാരി ഗിരി ഗിരി: എന്ന മോഹന്‍ലാലിന്റെ പ്രയോഗം അക്കാലത്ത് യുവാക്കളുടെ ഇടയില്‍ ഏറെ പ്രചാരം നേടി.

മോഹന്‍ ലാലിന്റെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളായി രുന്നു മംഗലശ്ശേരി നീലകണ്ഠനും, കാര്‍ത്തികേയനും ഈ കഥാപാത്രങ്ങള്‍ നൂതനമായ ശബ്ദ ,ദൃശ്യവിസ്മയങ്ങളോടെ വീണ്ടുമെത്തുന്നു. രാവണപ്രഭു എന്ന ചിത്രത്തിന്റെ 4സ പതിപ്പിലൂട. ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റെണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 4സ അറ്റ്‌മോസില്‍ പ്രേഷകര്‍ക്കു മുന്നിലെത്തിക്കുന്നത് മാറ്റിനി നൗ ആണ്.
മാറ്റിനി നൗ തന്നെ ഈ ചിത്രം പ്രദര്‍ശനത്തിനുമെത്തിക്കുന്നു. അടുത്തു തന്നെ പ്രദര്‍ശനത്തിനെ ത്തുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ തിരുവോണ ദിവസം മോഹന്‍ലാലിന്റേയും, ആന്റെണി പെരുമ്പാവൂരിന്റേയും ഒഫീഷ്യല്‍ പേജിലൂടെ പുറത്തുവിട്ടു.

മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തുന്ന ഈ ചിത്രത്തില്‍ നെപ്പോളിയന്‍, സിദ്ദിഖ്, രതീഷ്,സായ് കുമാര്‍, ഇന്നസന്റ്, വസുന്ധരാ ദാസ്, രേവതി, ഭീമന്‍ രഘു , അഗസ്റ്റിന്‍,രാമു, മണിയന്‍പിള്ള രാജു, തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നു. സുരേഷ് പീറ്റേഴ്‌സിന്റേതാണു സംഗീതം. ഗാനങ്ങള്‍ - ഗിരീഷ് പുത്തഞ്ചേരി, ഛായാഗ്രഹണം - പി.സുകുമാര്‍.

ravanprabhu mohanlal re release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES