ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സിലേക്ക് (എല്‍സിയു) നടന്‍ രവി മോഹന്‍ എത്തുന്നു. എല്‍സിയുവില്‍ ഉള്‍പ്പെടുന്ന പുതിയ ചിത്രം ബെന്‍സില്‍ സെക്കന്‍ഡ് ലീഡായി രവി മോഹന്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആദ്യം വില്ലന്‍ വേഷം കൈകാര്യം ചെയ്യുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.
ലോകേഷ് കനകരാജ് കഥയും തിരക്കഥയും ഒരുക്കി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെന്‍സ്. ചിത്രത്തില്‍ രാഘവ ലോറന്‍സ് നായകനായെത്തുന്നു. സൂപ്പര്‍ വില്ലനായി നിവിന്‍ പോളിയും അഭിനയിക്കുന്നു. നിവിന്റെ 'വാള്‍ട്ടര്‍' എന്ന കഥാപാത്രം നേരത്തെ തന്നെ വലിയ ചര്‍ച്ചയായി മാറിയിരുന്നു.
രണ്ട് പതിറ്റാണ്ടായി തമിഴ് സിനിമയില്‍ നായക വേഷങ്ങളില്‍ തിളങ്ങുന്ന രവി മോഹന്‍ അടുത്തിടെ സ്വന്തം നിര്‍മാണ കമ്പനി ആരംഭിച്ചിരുന്നു. യോഗി ബാബുവിനെ നായകനാക്കി ആന്‍ ഓര്‍ഡിനറി മാന്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും അദ്ദേഹം കടന്നുവരുന്നു. 'കരാത്തേ ബാബു'യാണ് താരം അഭിനയിച്ചെത്തുന്ന അടുത്ത റിലീസ് ചിത്രം.