പ്രശസ്ത സംവിധായകന്‍ ലോകേഷ് കനകരാജ്, കൂലി റിലീസായാല്‍ സൗബിന്‍ ഷാഹിര്‍ തമിഴ് സിനിമയിലെ പ്രധാന ചര്‍ച്ചാവിഷയമാകുമെന്ന് പറഞ്ഞു. ചിത്രത്തിന്റെ പ്രി-റിലീസ് ചടങ്ങില്‍ സംസാരിക്കവേ, സിനിമ പുറത്തിറങ്ങിയതിന് ശേഷം തമിഴ് സിനിമയില്‍ നിന്നും നിരവധി അവസരങ്ങള്‍ സൗബിനെ തേടിയെത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. 'റിലീസിന് ഒരാഴ്ചയ്ക്കകം സൗബിന്‍ ചര്‍ച്ചാവിഷയമാകും. ചെന്നൈയില്‍ താമസം മാറുന്നതാണ് നല്ലത്. ഇപ്പോള്‍ തന്നെ അദ്ദേഹത്തിന് ഡാന്‍സിന് ആരാധകരുണ്ട്. സിനിമയ്ക്ക് ശേഷം അഭിനയത്തിനും വലിയ പിന്തുണ ലഭിക്കും,'' ലോകേഷ് പറഞ്ഞു. കൂടാതെ, ആമിര്‍ ഖാനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനുള്ള പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
കൂലിയിലെ സൗബിന്റെ പ്രകടനത്തെ സൂപ്പര്‍താരം രജനീകാന്തും അടുത്തിടെ പ്രശംസിച്ചിരുന്നു. ആദ്യം നടനില്‍ ആത്മവിശ്വാസമില്ലായിരുന്നെങ്കിലും, ചിത്രത്തിലെ ചില രംഗങ്ങള്‍ കണ്ടതിന് ശേഷം സൗബിന്റെ കഴിവ് തിരിച്ചറിഞ്ഞുവെന്ന് രജനീകാന്ത് വ്യക്തമാക്കിയിരുന്നു. ലോകേഷ് കനകരാജും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ കൂലി, അനിരുദ്ധിന്റെ സംഗീതസംവിധാനത്തില്‍ ഒരുക്കപ്പെട്ടിരിക്കുന്നു. നാഗാര്‍ജുന വില്ലന്‍ വേഷം അവതരിപ്പിക്കുന്ന ചിത്രത്തില്‍, 40 വര്‍ഷത്തിന് ശേഷം രജനീകാന്തും സത്യരാജും ഒരുമിച്ച് അഭിനയിക്കുന്ന പ്രത്യേകതയും ഉണ്ട്. ചിത്രം ഓഗസ്റ്റ് 14ന് പ്രേക്ഷകരുടെ മുന്നിലെത്തും.