Latest News

'ജീവനോടെ നാട്ടില്‍ വന്നത് വീട്ടുകാരുടെ പ്രാര്‍ത്ഥന കൊണ്ടാണെന്ന് കൂട്ടിയാല്‍ മതി''; തായ്ലന്‍ഡ് യാത്രക്കിടെ കടുവക്കുട്ടിയെ ലാളിക്കുന്ന ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ഭയപ്പെടുത്തുന്ന വീഡിയോയുമായി നടി റബേക്ക സന്തോഷ്

Malayalilife
 'ജീവനോടെ നാട്ടില്‍ വന്നത് വീട്ടുകാരുടെ പ്രാര്‍ത്ഥന കൊണ്ടാണെന്ന് കൂട്ടിയാല്‍ മതി''; തായ്ലന്‍ഡ് യാത്രക്കിടെ കടുവക്കുട്ടിയെ ലാളിക്കുന്ന ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ഭയപ്പെടുത്തുന്ന വീഡിയോയുമായി നടി റബേക്ക സന്തോഷ്

ടെലിവിഷന്‍ പരമ്പരകളിലൂടെ ഏറെ പരിചിതമായ മുഖമാണ് നടി റബേക്ക സന്തോഷ്. താരം സോഷ്യല്‍ മീഡിയയില്‍ അടക്കം വളരെ സജീവമാണ്. ഇപ്പോഴിതാ, തായ്ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുന്ന റബേക്കയുടെ വിശേഷങ്ങള്‍ ആണ് വൈറലായിരിക്കുന്നത്. 

കുറിച്ചു ദിവസങ്ങളിലായി താരം തായ്ലന്‍ഡില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെയ്ക്കുന്നുണ്ടെങ്കിലും ഏറ്റവുമൊടുവില്‍ പങ്കുവെച്ച ഒരു റീലിലാണ് ആരാധകരുടെ കണ്ണുടക്കിയിരിക്കുന്നത്. ഒരു കടുവക്കുട്ടിയെ എടുത്ത് ലാളിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. കടുവക്കുട്ടിക്ക് റബേക്ക പാല്‍ കൊടുക്കുന്നതും വീഡിയോയില്‍ കാണാം. 

കടുവയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരിയെ തായ്‌ലന്റിലെ തന്നെ മറ്റൊരു കടുവ ആക്രമിക്കുന്ന വീഡിയോയും റബേക്ക റീലിന്റെ ആദ്യഭാഗത്ത് കാണിക്കുന്നുണ്ട്. ''ജീവനോടെ നാട്ടില്‍ വന്നത് വീട്ടുകാരുടെ പ്രാര്‍ത്ഥന കൊണ്ടാണെന്ന് കൂട്ടിയാല്‍ മതി'', എന്നാണ് വീഡിയോയ്ക്കു റബേക്ക നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. 

അതിനിടെ, രസകരമായ കമന്റുകളാണ് റബേക്കയുടെ റീലിനു താഴെ നിറയുന്നത്. ''ധൈര്യം ഉണ്ടേല്‍ അവന്റെ ഡാഡിയെ പിടി'', എന്നാണ് വീഡിയോയ്ക്കു താഴെ ഒരാളുടെ കമന്റ്. ''പാല്‍ കുപ്പി മാറ്റിവെച്ച് ഒന്ന് കൊഞ്ചിയ്ക്ക് അവന്‍ ഒടുക്കത്തെ സ്നേഹം ആണ്'', എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ''അത് ചിലപ്പോള്‍ ചേച്ചിയുടെ സീരിയല്‍ ഫാന്‍ ബോയ് ആയിരിക്കും'', എന്നാണ് മറ്റൊരു കമന്റ്. ''സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. മിനിറ്റുകള്‍ക്കകം സ്വഭാവം മാറുന്ന ഒരു ജന്തുവാണ് ഇത് തമാശ സീരീസ് ആവരുത്'', എന്ന് മുന്നറിയിപ്പായും ഒരാള്‍ കുറിച്ചിട്ടുണ്ട്.

 

rebecca santhosh tailand vedio

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES