സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. മക്കള്‍ക്കും അമ്മയായ സിന്ധുകൃഷ്ണയ്ക്കും എല്ലാവര്‍ക്കും വീട്ടില്‍ യുട്യൂബ് അക്കൗണ്ട്. ദിവസങ്ങളില്‍ സംഭവിക്കുന്ന വീഡിയോയുമായി സിന്ധുവും കുടുംബവും എത്തറുമുണ്ട്. ദിയയ്ക്ക് കുഞ്ഞ് ഉണ്ടായതും ഡെലിവറിയുടെ വീഡിയോ പോസ്റ്റ് ചെയ്തതും ഒക്കെ വളരെ ചര്‍ച്ചയായിരുന്ന കാര്യമാണ്. പിന്നീട് ഓമിക്കുട്ടന്റെ വിശേഷങ്ങള്‍ എല്ലാം ദിയ വ്‌ളോഗിലൂടെ പങ്കുവെക്കാറുമുണ്ട്. ദിയ കൃഷ്ണയുട സ്ഥാപനത്തില്‍ ജീവനക്കാരികള്‍ തട്ടിപ്പ് നടത്തിയ സംഭവം ദിയയും കുടുംബവും കൈകാര്യം ചെയ്ത രീതി ഏവര്‍ക്കും ഇഷ്ടപ്പെട്ടു. ഇതിന് പിന്നാലെ ദിയയുടെ ഡെലിവറി വ്‌ലോ?ഗ് വന്നു. കുടുംബത്തിന്റെ ഐക്യവും പരസ്പരം സ്‌നേ?ഹവും ഏവരും ചൂണ്ടിക്കാട്ടി. കൃഷ്ണ കുമാര്‍ ഈയടുത്തായി തുടരെ വീഡിയോകള്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം അതല്ല. ഇവരുടെ എല്ലാം വീഡിയോയില്‍ കാണുന്ന അഹാനയടക്കം അപ്പച്ചി എന്ന് വിളിക്കുന്ന ആ പ്രായം ചെന്ന സ്ത്രീ ആരെന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം.
അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വ്‌ലോ?ഗുകളില്‍ കാണുന്ന ഒരാളാണ് അപ്പച്ചി. വീട്ടിലെ ജോലികള്‍ ചെയ്യുന്ന ഈ വയോധികയെക്കുറിച്ച് അധികമൊന്നും വിവരങ്ങള്‍ ഇതുവരെയും ഇവരാരും പങ്കുവെച്ചിട്ടില്ല. വീട്ടിലെ റംബൂട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങി സകലമാന കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ച് സംസാരിക്കുന്നവരാണ് അഹാന കൃഷ്ണയും ദിയ കൃഷ്ണയും സിന്ധു കൃഷ്ണയുമെല്ലാം. എന്നാല്‍ അപ്പച്ചി ആരാണെന്നോ എവിടെ നിന്ന് വരുന്നെന്നോ വ്‌ലോ?ഗുകളിലൊന്നും സംസാരിച്ചിട്ടില്ല. എന്നാല്‍ അപ്പച്ചി സിന്ധു കൃഷ്ണയുടെ ബന്ധുവാണ് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
ഒരുപക്ഷെ സിന്ധുവിന്റെ അച്ഛന്റെ സഹോദരിയോ കസിനോ ആയിരിക്കും. അഹാന ജനിച്ചത് മുതല്‍ തനിക്കൊപ്പമാണ് അവരെന്ന് സിന്ധു കൃഷ്ണയുടെ വ്‌ലോ?ഗില്‍ പറഞ്ഞിട്ടുണ്ട്.
അഹാനയുടെയോ ഇഷാനിയുടെയോ പഴയ വീഡിയോയില്‍ ഇവര്‍ അപ്പച്ചിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട് എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. കുടുംബ യാത്രകളില്‍ അപ്പച്ചി ഇല്ലാത്തതും, കൃഷ്ണകുമാര്‍ കുടുംബം അവരെ ഒരു ജോലിക്കാരിയായി മാത്രമാണ് കാണുന്നതെന്നുമുള്ള വിമര്‍ശനങ്ങളും ഉണ്ട്. എന്നാല്‍ ചിലര്‍ ഈ താരകുടുംബത്തെ പിന്തുണച്ച് രംഗത്തെത്തി. ബന്ധുവായിരിക്കില്ലെന്നും സ്‌നേഹം കൊണ്ടായിരിക്കാം അപ്പച്ചി എന്ന് വിളിക്കുന്നതെന്നുമാണ് ചിലരുടെ വാദം. പക്ഷേ ശരിക്കും കൃഷ്ണകുമാറിന്റെ ബന്ധുവാണ് അപ്പച്ചി. കൃഷ്ണകുമാറിന്റെ അച്ഛന്റെ സഹോദരിയാണ് ഈ അപ്പച്ചി. പഴയ നായര്‍ തറവാടുകളില്‍ ഒരു അവിവാഹിതയായ സ്ത്രീയോ പുരുഷനോ ഉണ്ടാവും. കൃഷ്ണകുമാറിന്റെ അപ്പച്ചിയെ നോര്‍മലി സിന്ധുവും അപ്പച്ചി എന്ന് വിളിച്ചു ഇത് കേട്ട് വളര്‍ന്നുവന്ന കുട്ടികളും അവരെ അപ്പച്ചി എന്ന് വിളിക്കുന്നു. പിന്നെ അപ്പച്ചി ആ വീട്ടിലെ വേലക്കാരി ഒന്നുമല്ല, കൃഷ്ണകുമാറിന്റെ വീട്ടില്‍ സര്‍വന്‍സ് ഉണ്ട്.
ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന വീഡിയോകളില്‍ ഓരോന്നിലും തന്നെ ഒരു പ്രത്യേകതയുണ്ട്. ആ ഓരോ വീഡിയോയിലും സ്ഥിരമായി കാണാറുള്ള മുഖമാണ് അപ്പച്ചി. അപ്പച്ചിയെക്കൂടി ഉള്‍പ്പെടുത്തി കുടുംബമായി ഒരുമിച്ച് കഴിയുന്ന കാഴ്ചകള്‍ കാണുമ്പോള്‍ അതിന്റെ പിന്നിലുള്ള ആത്മബന്ധം വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. കൃഷ്ണകുമാറും സിന്ധുവും അവരുടെ മക്കളുമൊക്കെ ചേര്‍ന്ന് അപ്പച്ചിയോടൊപ്പം കഴിയുന്ന രീതിയില്‍ കാണുമ്പോള്‍ അതിന്റെ കുടുംബസൗഹൃദം മനസ്സില്‍ തൊട്ട് നില്‍ക്കുന്നുണ്ട്.
വീഡിയോയില്‍ കാണിക്കുന്ന ഓരോ നിമിഷവും മനസ്സിന് സന്തോഷം നല്‍കുന്നതുമാത്രമല്ല, ഒരു കുടുംബം എങ്ങനെ ഒരുമിച്ച് സന്തോഷത്തോടെ കഴിയാമെന്നതിന്റെ തെളിവാണ് അത്. പല കുടുംബങ്ങളിലുമുണ്ടാകുന്ന ആശയക്കുഴപ്പങ്ങളോ വാക്ക് ചര്‍ച്ചകളോ ഇവരുടെ ഇടയില്‍ ഉണ്ടാകുന്നില്ലെന്ന് വിചാരിക്കാന്‍ ചെയ്യുന്ന ഒന്നാണ് അവരുടെ മുഖങ്ങളില്‍ നിന്ന് പുറത്തു വരുന്ന സത്യസന്ധമായ ചിരിയും പരസ്പര സ്നേഹവും.