സോഷ്യല്‍മീഡിയയില്‍ റീല്‍സുകളും ഫോട്ടോഷൂട്ടുകളുമായി നിറയുന്ന കൊല്ലം സുധിയുടെ ഭാര്യ രേണു ഇനി വെബ്‌സീരിസിലേക്കും ചുവടുവക്കുകയാണ്.രേണു സുധി, പ്രതീഷ് എന്നിവര്‍ അഭിനയിച്ച കരിമിഴി കണ്ണാല്‍ എന്ന ആല്‍ബവും ഇപ്പോള്‍ യു ട്യൂബില്‍ ഹിറ്റായതോടെയാണ് താരത്തിന്റെ പുതിയ വെബ്‌സീരിസ് വിശേഷങ്ങളും വൈറലാകുന്നത്.
തന്‍സീര്‍ കൂത്തു പറമ്പ് സംവിധാനം ചെയ്യുന്ന വെബ് സീരിസിലാണ് രേണു ഇപ്പോള്‍ അഭിനയിക്കുന്നത്. ആറാട്ടണ്ണനു ശേഷം തിയറ്ററിനു മുന്നില്‍ നിന്നുള്ള സിനിമാ നിരൂപണത്തിലൂടെ വൈറലായ അലിന്‍ ജോസ് പെരേരയും ഇതില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന പ്രതീഷുമായുള്ള വീഡിയോകള്‍ ഇതിനകം സൈബറിടത്ത് വൈറലായിരുന്നു.
തന്‍സീര്‍ കൂത്തുപറമ്പ് സംവിധാനം ചെയ്യുന്ന വെബ് സീരിസാണ് ഇനി ഇറങ്ങാനുള്ളത്. ഒരു ഇംഗ്ലീഷ് വെബ് സീരിസിലും അഭിനയിക്കുന്നുണ്ട്. ജംഗിള്‍ സ്റ്റോറീസ് എന്നാണ് അതിന്റെ പേര്. ഇന്റര്‍നാഷണല്‍ ലെവലില്‍ പോകുന്ന സംഭവമാണ്. ലഹരിക്കെതിരെ പോരാടുന്ന ഒരു വെബ് സീരിസിലും അഭിനയിക്കുന്നുണ്ട് - രേണു പറഞ്ഞു.
ഇതിനിടെ തന്റെ സോഷ്യല്‍മീഡിയ പേജില്‍ കൊല്ലം സുധിയുമായുള്ള മനോഹര നിമിഷങ്ങളും രേണു പങ്ക് വച്ചു.കിച്ചു എന്നു വിളിക്കുന്ന രാഹുലിനൊപ്പമുള്ള തന്റെ ഒരു പഴയ ചിത്രം പങ്കുവച്ച് താരം കുറിച്ചതിങ്ങനെയാണ്.
'എന്നെ കുറ്റം പറയുന്നവര്‍ക്ക് അറിയില്ലല്ലോ, ഇത്രേ ചെറുപ്പം തൊട്ടേ ഞാനും കൂടി കൂടെയാ ഞങ്ങളുടെ മകനെ വളര്‍ത്തിയത് എന്ന്. നെഗറ്റീവ് പറയുന്നവര്‍ പറയുക. നോ പ്രോബ്ലം. സപ്പോര്‍ട്ടിനു നന്ദി' എന്നാണ് ചിത്രത്തിനൊപ്പം രേണു കുറിച്ചത്. സുധിക്കൊപ്പമുള്ള നിമിഷങ്ങളും രേണു പങ്ക് വ്ച്ചിട്ടുണ്ട്.