Latest News

''ലോഡിംഗ് നെക്സ്റ്റ് ബോംബ്'; ദാസേട്ടന്‍ കോഴിക്കോടിനൊപ്പം   ഡൈലാമോ' എന്ന തമിഴ് സൂപ്പര്‍ഹിറ്റ് ഗാനത്തിന് ഡാന്‍സ് റീലുമായി രേണു സുധി; വിമര്‍ശകര്‍ക്ക് മറുപടിയുമായി താരം

Malayalilife
 ''ലോഡിംഗ് നെക്സ്റ്റ് ബോംബ്'; ദാസേട്ടന്‍ കോഴിക്കോടിനൊപ്പം   ഡൈലാമോ' എന്ന തമിഴ് സൂപ്പര്‍ഹിറ്റ് ഗാനത്തിന് ഡാന്‍സ് റീലുമായി രേണു സുധി; വിമര്‍ശകര്‍ക്ക് മറുപടിയുമായി താരം

വിമര്‍ശനങ്ങള്‍ക്കിടയില്‍ വീണ്ടും റീലുമായി കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ദാസേട്ടന്‍ കോഴിക്കോട് എന്ന കണ്ടന്റ് ക്രിയേറ്റര്‍ക്കൊപ്പമാണ് ഇത്തവണയും രേണു എത്തിയത്. ഇതിന് മുന്‍പ് ഇയാള്‍ക്കൊപ്പം രേണു ചെയ്ത ഗ്ലാമര്‍ വിഡിയോ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

ഡൈലാമോ' എന്ന തമിഴ് സൂപ്പര്‍ഹിറ്റ് ഗാനവുമായാണ് ഇത്തവണ രേണു എത്തിയത്. ബ്ലാക്ക് ഔട്ട്ഫിറ്റില്‍ സ്‌റ്റൈലിഷ് ആയാണ് രേണു പ്രത്യക്ഷപ്പെടുന്നത്. 'ലോഡിങ് നെക്സ്റ്റ് ബോംബ്' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ അപ്ലോഡ് ചെയ്യപ്പെട്ടത്. ഇതിനോടകം തന്നെ 3 മില്യണ്‍ കാഴ്ചക്കാരെയാണ് വിഡിയോ നേടിയത്. ചാന്തുപൊട്ട് സിനിമയിലെ 'ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്' എന്ന ഗാനം റീക്രീറ്റ് ചെയ്തതിന് രേണു സുധിക്കെതിരെ കടുത്ത സൈബറാക്രമണം നടന്നിരുന്നു. 7മില്യണ്‍ കാഴ്ചക്കാരെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വിഡിയോയ്ക്ക് ലഭിച്ചത്. രേണു അഭിനയിച്ച 'മോഹം' എന്ന ഹ്രസ്വ ചിത്രവും ശ്രദ്ധേയമാണ്. ദിവസങ്ങള്‍ക്കകം നാലു ലക്ഷത്തിലധികം വ്യൂസാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
 

 

Read more topics: # രേണു സുധി
renu sudhis new reel

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES