Latest News

വിവാഹം പുരുഷന്മാര്‍ പുരുഷന്മാര്‍ക്ക് വേണ്ടി ഉണ്ടാക്കിയ സംവിധാനം; ആ സിസ്റ്റം എനിക്ക് ഇപ്പോഴും വര്‍ക്കാകുന്നില്ല; ആ രേഖയില്‍ ഒപ്പുവച്ചതില്‍ എനിക്കിന്നും കുറ്റബോധമുണ്ട്; ഞാന്‍ സെല്‍ഫ് മേഡ് ആണെന്ന കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്; ഭര്‍ത്താവിന്റെ പ്രിവിലേജില്‍ വന്നയാളല്ല'; 'മറന്നത് ഇന്‍ഡസ്ട്രിയിലുള്ളവര്‍'; റീമ കല്ലിങ്കലിന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
 വിവാഹം പുരുഷന്മാര്‍ പുരുഷന്മാര്‍ക്ക് വേണ്ടി ഉണ്ടാക്കിയ സംവിധാനം; ആ സിസ്റ്റം എനിക്ക് ഇപ്പോഴും വര്‍ക്കാകുന്നില്ല; ആ രേഖയില്‍ ഒപ്പുവച്ചതില്‍ എനിക്കിന്നും കുറ്റബോധമുണ്ട്; ഞാന്‍ സെല്‍ഫ് മേഡ് ആണെന്ന കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്; ഭര്‍ത്താവിന്റെ പ്രിവിലേജില്‍ വന്നയാളല്ല'; 'മറന്നത് ഇന്‍ഡസ്ട്രിയിലുള്ളവര്‍'; റീമ കല്ലിങ്കലിന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

മലയാളികളുടെ ഏറെ പ്രിയങ്കരിയായ നായികയാണ് റിമ കല്ലിങ്കല്‍. ചുരുങ്ങിയ കാലയളവില്‍ തന്നെ തന്റേതായ മുഖമുദ്ര മലയാള സിനിമയില്‍ പതിപ്പിക്കാന്‍  നടിക്ക് സാധിച്ചു.റിമയുടെ പുതിയ ചിത്രം തിയേറ്റര്‍; ദ മിത്ത് ഓഫ് റിയാലിറ്റി റിലീസിനെത്തുമ്പോള്‍ നടി പങ്ക് വച്ച് വാക്കുകള്‍ ആണ് ചര്‍ച്ചയാകുന്നത്.

സിനിമാ ഇന്‍ഡസ്ട്രിക്കകത്തുള്ളവരാണ് തന്നെ മറന്നതെന്നും പ്രേക്ഷകരില്‍ നിന്ന് എപ്പോഴും സ്‌നേഹം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും നടി പറയുന്നു.ഓണ്‍ലൈന്‍ ട്രോളുകള്‍ പലപ്പോഴും പെയ്ഡ് ആണെന്ന് തോന്നിയിട്ടുണ്ടെന്നും അവര്‍ തുറന്നുപറഞ്ഞു. 

ഞാന്‍ എവിടെപ്പോയാലും ആളുകളുടെ സ്‌നേഹം എനിക്ക് കിട്ടാറുണ്ട്. എനിക്ക് സ്‌നേഹം മാത്രമേ പ്രേക്ഷകരുടെ കയ്യില്‍ നിന്ന് കിട്ടിയിട്ടുള്ളൂ. ട്രോളുകള്‍ കിട്ടിയിട്ടുണ്ട് നല്ല രീതിയില്‍. അത് പോലും ടാര്‍ഗറ്റഡ് ആയി, പെയ്ഡ് ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,' റിമ വ്യക്തമാക്കി.

സ്വന്തം പ്രയത്‌നത്തിലൂടെയും കഴിവിലൂടെയുമാണ് താന്‍ ഈ നിലയിലെത്തിയതെന്നും, വ്യക്തിപരമായ നേട്ടങ്ങളെ ഭര്‍ത്താവിന്റെ പ്രശസ്തിയുമായി ബന്ധിപ്പിക്കുന്നതിലുള്ള വേദന അവര്‍ പങ്കുവെച്ചു. താന്‍ സെല്‍ഫ് മേഡ് ആണെന്ന കാര്യത്തില്‍ എനിക്ക് അതിയായ അഭിമാനമുണ്ട്. ഇത്തരം വിവരക്കേടുമായി വരരുതെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. ഭര്‍ത്താവിന്റെ തണലിലാണ് താന്‍ സിനിമയില്‍ എത്തിയതെന്ന സോഷ്യല്‍ മീഡിയയിലെ ഇത്തരം പരാമര്‍ശങ്ങള്‍ ആദ്യം വേദനിപ്പിച്ചിരുന്നതായി റിമ കല്ലിങ്കല്‍ പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ താന്‍ ആരാണെന്നും, സിനിമയിലെത്തിയ വഴികള്‍ എന്തൊക്കെയാണെന്നും തനിക്ക് കൃത്യമായി അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ ഇവിടെയെത്തിയത് എങ്ങനെയാണെന്ന് എനിക്കറിയാം. തിരുവനന്തപുരത്തെ ഒരു ഏഷ്യാനെറ്റ് സ്റ്റുഡിയോയിലേക്ക് ഒരു സ്യൂട്ട്കേസുമായിട്ടാണ് ഞാന്‍ ആദ്യം വരുന്നത്. അതേ പെട്ടിയുമായിട്ടാണ് ഞാന്‍ കൊച്ചിയില്‍ മിസ് കേരള മത്സരത്തില്‍ പങ്കെടുത്തത്. ഒറ്റയ്ക്ക് താമസിച്ച്, ഒറ്റയ്ക്ക് ഓഡിഷനുകള്‍ക്ക് പോയി, ഒറ്റയ്ക്ക് ഷൂട്ടിന് പോയിട്ടാണ് ഞാന്‍ ഇന്നത്തെ നിലയിലെത്തിയത്,' അവര്‍ വിശദീകരിച്ചു. 

2014ലാണ് താന്‍ ആഷിക് അബുവിനെ കണ്ടുമുട്ടുന്നതെന്നും, എന്നാല്‍ 2008 മുതല്‍ താന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിമ വ്യക്തമാക്കി. ആ സമയത്ത് തനിക്ക് മാനേജര്‍ പോലുമില്ലായിരുന്നെന്നും, സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും താന്‍ തന്നെയായിരുന്നു സംസാരിച്ചിരുന്നതെന്നും അവര്‍ ഓര്‍ത്തെടുത്തു. 'നീലത്താമര' ചിത്രത്തില്‍ ശാരദ എന്ന കഥാപാത്രത്തിനായി തന്നെ പരിഗണിച്ചപ്പോള്‍ പ്രതിഫലത്തെക്കുറിച്ച് സംസാരിച്ച അനുഭവം അവര്‍ പങ്കുവെച്ചു. 'അച്ഛനോട് അവര്‍ പറയുന്ന പ്രതിഫലത്തെക്കുറിച്ച് പറഞ്ഞപ്പോള്‍, എം.ടി.യുടെ സിനിമയല്ലേ, സൗജന്യമായിട്ടാണെങ്കില്‍ പോലും അഭിനയിക്കൂ എന്നായിരുന്നു അച്ഛന്റെ മറുപടി,' റിമ പറഞ്ഞു. തന്റെ സിനിമാ ജീവിതത്തില്‍ വഴി കാണിച്ചുതരാന്‍ ആരുമുണ്ടായിരുന്നില്ലെന്നും, എല്ലാം സ്വയം ചെയ്തുകൊണ്ടാണ് താന്‍ മുന്നോട്ട് വന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

വിവാഹം എന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ലെന്നും അത് കാരണം നിരവധി പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട് എന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴാണ് തനിക്ക് ആ തിരിച്ചറിവ് ഉണ്ടായത്. ഒരു ഒപ്പ് മാത്രമാണ് എന്നാണ് നമ്മള്‍ കരുതുന്നത് പക്ഷെ അതൊരു ട്രാപ്പ് ആണെന്നും നടി പറയുന്നു.

'വിവാഹം എന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല. എന്നാല്‍ അത് കാരണം നിരവധി പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. ഞാനും ആഷിഖും പണ്ട് പ്രേമിച്ചിരുന്നതിനേക്കാള്‍ സുന്ദരമായിട്ടാണ് ഇപ്പോള്‍ പ്രേമിക്കുന്നത്. അവിടെ വിവാഹത്തിന്റെ ആവശ്യമില്ല എന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴാണ് ആ തിരിച്ചറിവ് ഉണ്ടായത്. എനിക്ക് കല്യാണം കഴിക്കാന്‍ പോലും പ്ലാന്‍ ഇല്ലായിരുന്നു.

 പിന്നെ പാരന്റ്‌സിന് സമാധാനം ആകുമല്ലോ എന്ന് കരുതി ഒരു ഒപ്പിടും. ഒരു ഒപ്പ് മാത്രമാണ് എന്നാണ് നമ്മള്‍ കരുതുന്നത് പക്ഷെ അതൊരു ട്രാപ്പ് ആണ്. നൂറ്റാണ്ടുകളായി സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില കണ്ടീഷനിംഗും അതോടൊപ്പം വരുന്നു', റിമ കല്ലിങ്കല്‍ പറഞ്ഞു. 2013 ലാണ് സംവിധായകന്‍ ആഷിഖ് അബുവും റിമയും വിവാഹിതരാകുന്നത്.

rima kallingal says marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES