Latest News

സിനിമ ഹിറ്റായിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നടിക്ക് നല്‍കുമോ ? മഞ്ജുവിനെ പിന്തുണച്ച് റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിമര്‍ശനങ്ങളുമായി സോഷ്യല്‍മീഡിയ

Malayalilife
സിനിമ ഹിറ്റായിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നടിക്ക് നല്‍കുമോ ?  മഞ്ജുവിനെ പിന്തുണച്ച് റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിമര്‍ശനങ്ങളുമായി സോഷ്യല്‍മീഡിയ

ടിയന്‍ സിനിമയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ മഞ്ജു വാര്യരെ പിന്തുണച്ച് റിമ കല്ലിങ്കല്‍. ചിത്രം ഹിറ്റായിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നടിക്ക് നല്‍കുമായിരുന്നോയെന്ന് റിമ ചോദിക്കുന്നു. സിനിമ ഹിറ്റായിരുന്നെങ്കില്‍ ആ വിജയത്തില്‍ നടിക്ക് ഒരു പങ്കുമുണ്ടാകുമായിരുന്നില്ല, ഉറപ്പാണ് എന്നാണ് റിമ പറയുന്നത്. ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മഞ്ജു വാര്യര്‍ക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് റിമയുടെ പ്രതികരണം.

റിമയുടെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളുമായി എത്തിയിട്ടുണ്ട്.സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ എക്കാലവും ഉണ്ടായിട്ടുണ്ടെന്നും കന്മദം, മണിച്ചിത്രത്താഴ്, കിലുക്കം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടൊപ്പം അവയിലെ നായികമാരുടെ പ്രകടനങ്ങളും എന്നും വാഴ്ത്തപ്പെടാറുണ്ടെന്നുമാണ് കമന്റുകള്‍. റിമ കല്ലിങ്കല്‍ കേന്ദ്ര കഥാപാത്രമായെത്തിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം മറന്നിട്ടില്ലില്ലല്ലോ എന്നും ചിലര്‍ ചോദിക്കുന്നു

ഒടിയന്‍ സിനിമക്കെതിരെയുള്ള ആസൂത്രിതമായ പ്രചാരണത്തെ കുറിച്ച് മഞ്ജുവാര്യര്‍ പ്രതികരിക്കണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള മടക്കത്തിന് കാരണക്കാരനായതുകൊണ്ടാണ് ഇതെന്നും ശ്രീകുമാര്‍ വിശദീകരിച്ചിരുന്നു.

rima-kallingalsupport-to-manju-warrier

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES