ജനിച്ചതും വളര്‍ന്നതും ചെന്നൈയില്‍; ഏഴ് വയസുള്ളപ്പോള്‍ അച്ഛന്റെയും അമ്മയുടെയും വേര്‍പിരിയല്‍; ഹൈദരാബാദില്‍ തെലുഗ് ചിത്രത്തിന്റെ ഷൂട്ടിങിനെത്തിയപ്പോള്‍ ഐ വി ശശിയെ കണ്ട് മുട്ടല്‍; വിവാഹത്തിന് തീരുമാനം എടുക്കുന്നതും പ്രൊപ്പോസ് ചെയ്യുന്നതും ചെക്കനെ ചോദിച്ചതും ഒറ്റക്ക്;  നടി സീമ കഥ പറയുമ്പോള്‍

Malayalilife
 ജനിച്ചതും വളര്‍ന്നതും ചെന്നൈയില്‍; ഏഴ് വയസുള്ളപ്പോള്‍ അച്ഛന്റെയും അമ്മയുടെയും വേര്‍പിരിയല്‍; ഹൈദരാബാദില്‍ തെലുഗ് ചിത്രത്തിന്റെ ഷൂട്ടിങിനെത്തിയപ്പോള്‍ ഐ വി ശശിയെ കണ്ട് മുട്ടല്‍; വിവാഹത്തിന് തീരുമാനം എടുക്കുന്നതും പ്രൊപ്പോസ് ചെയ്യുന്നതും ചെക്കനെ ചോദിച്ചതും ഒറ്റക്ക്;  നടി സീമ കഥ പറയുമ്പോള്‍

എണ്‍പതുകളില്‍ മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാള്‍ ആയിരുന്നു സീമ. മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്ന സീമ സംവിധായകനായ ഐവി ശശിയെ വിവാഹം കഴിച്ചത്.സിനിമയില്‍ എത്തും മുന്‍പ് ഡാന്‍സര്‍ ആയിരുന്ന താരത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് 'അവളുടെ രാവുകള്‍' എന്ന ഐവി ശശി ചിത്രം ആയിരുന്നു. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സംസാരിക്കുകയാണ് സീമ. അഭിനയരംഗത്ത് സജീവമായ താരത്തിന്റെ ഒടുവിലിറങ്ങിയ ചിത്രങ്ങള്‍. കടുവയും പണിയും ഒക്കെയാണ്. ആനീസ് കിച്ചണില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആണ് തന്റെ  കഥ സീമ പങ്കുവച്ചത്

ഞാന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം ചെന്നൈയില്‍ തന്നെ ആയിരുന്നു, എങ്കിലും കേരളത്തില്‍ തന്നെ ആയിരുന്നു മിക്കപ്പോഴും, ആ സമയത്തെ ലൊക്കേഷന്‍ ഓണസദ്യ ഒക്കെ വേറെ ഒരു ഫീല്‍ ആയിരുന്നു.എന്റെ വീട്ടില്‍ എന്നെ ബോള്‍ഡ് ആക്കിയാണ് അമ്മ വളര്‍ത്തിയത്. എനിക്ക് ഏഴുവയസ് ഉള്ളപ്പോള്‍ ആണ് അച്ഛനും അമ്മയും വേര്പിരിയുന്നത്. അന്നുമുതല്‍ അമ്മ ഒറ്റക്കാണ് എന്നെ വളര്‍ത്തിയത്. ഒറ്റമകള്‍ ആണ് ഞാന്‍ . ആരെങ്കിലും മോളെ എന്തെങ്കിലും പറഞ്ഞാല്‍ ഒറ്റ അടി വച്ചുകൊടുക്കണം എന്നുപറഞ്ഞു ബോള്‍ഡ് ആക്കിയാണ് അമ്മ എന്നെ വളര്‍ത്തിയത്. ഞാന്‍ പറഞ്ഞ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാറുണ്ട്. അത് പിന്നീട് മാറ്റിപറയാന്‍ നിക്കാറില്ല. കാരണം ഞാന്‍ പറയുന്നത് അത്രയും സ്‌ട്രോങ്ങ് ആണെന്ന് എനിക്ക് ബോധ്യം ആയിട്ടേ ഞാന്‍ പറയാറുള്ളൂ.

എന്റെ വിവാഹത്തിന് സ്‌ട്രോങ്ങ് ആയ തീരുമാനം എടുക്കുന്നതും ഞാന്‍ തന്നെയാണ്. എനിക്ക് വേണ്ടി ഞാന്‍ ആണ് അദ്ദേഹത്തെ പ്രൊപ്പോസ് ചെയ്യുന്നത്; ചെക്കനെ ചോദിച്ചതും ഞാന്‍ തന്നെയാണ്. എന്റെ അമ്മ ഒരു ഡയമണ്ട് നെക്ലേസ് വാങ്ങിച്ചു. അന്ന് അതിന് നാല്പതിനായിരം രൂപ ആണ് വില. അമ്മ ഇത് ജ്യോത്സ്യനോട് ചോദിച്ചു ഇടുന്നതില്‍ തെറ്റുണ്ടോ എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു മോള്‍ക്ക് സെപ്റ്റംബറിനുള്ളില്‍ വിവാഹം നടക്കണം എന്ന്. അല്ലെങ്കില്‍ മൂന്നുകൊല്ലം കഴിഞ്ഞേ വിവാഹം ഉള്ളോ എന്ന്. ഇത് കേട്ടതും അമ്മ എന്നോട് പറഞ്ഞു സെപ്റ്റംബറിന്റെ ഉള്ളില്‍ വിവാഹം കഴിക്കണം എന്ന് ശശിയോട് പറയാന്‍. ഞാന്‍ പോയി പറയുകയും ചെയ്തു അങ്ങനെയാണ് ഓഗസ്റ്റില്‍ വിവാഹം നടന്നത്.

ഐവിശശിയെ കണ്ട് മുട്ടിയതും നടി ഓര്‍ക്കുന്നതിങ്ങനെയാണ്. 'ഞാന്‍ ഹൈദരാബാദില്‍ ഒരു തെലുഗു ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ആയി പോയിരുന്നു. അതില്‍ നായികയായിട്ടായിരുന്നു. ഞാനും ശ്രീദേവിയും ആയിരുന്നു അതില്‍ അഭിനയിക്കുന്നത്. ശാരദ സ്റ്റുഡിയോയില്‍ ഞാനും നാഗേഷും കൂടി ഭയങ്കര ഡാന്‍സ് ആയിരുന്നു. ഡാന്‍സ് ഒക്കെ കഴിഞ്ഞ് ഞാന്‍ അവിടെ ഇരുന്നപ്പോള്‍ അവിടുത്തെ മാനേജര്‍ വന്നിട്ട് എന്നോട് ഐവി ശശി നിങ്ങളെ കാണാന്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. റീഡ് ലെസ്

ഞാന്‍ എന്തിനാണ് അഭിനയിക്കാന്‍ ആണോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല നിങ്ങള്‍ മലയാളിയാണെന്ന് പറഞ്ഞതുകൊണ്ട് കാണാന്‍ വന്നതാണെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു ഐ വി ശശി ആരാണെന്ന് എനിക്കറിയില്ല എന്ന്. ഞാന്‍ ശരിക്കും പറഞ്ഞതായിരുന്നു എനിക്ക് അങ്ങേരെ അറിയില്ലായിരുന്നു. അയാള്‍ അത് അതുപോലെ പോയി ശശിയേട്ടനോട് പറഞ്ഞു. 

എന്നെ അറിയാത്ത പെണ്ണിനെ ഞാന്‍ കാണുന്നില്ല എന്ന് പറഞ്ഞിട്ട് അങ്ങനെ അതുവഴി പോയി. ഇങ്ങനെ ഒരു അടിയായിരുന്നു ആദ്യം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായത്. അന്ന് ഞാന്‍ പുള്ളിയെ കണ്ടില്ല പുള്ളിക്കാരന്‍ എന്നെ കണ്ടു. പിന്നീട് വേറൊരു സിനിമയുടെ സെറ്റില്‍ വെച്ചിട്ടാണ് കാണുന്നത്. അന്ന് ഞാന്‍ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തേക്ക് ചെല്ലുമ്പോള്‍ ട്രെയിനില്‍ ഇരിക്കുന്ന ക്യാമറയ്‌ക്കൊപ്പം രണ്ടുപേരെ ഇരിക്കുന്നുണ്ടായിരുന്നു. റീഡ് ലെസ്

ആ പെണ്ണിനോട് അങ്ങോട്ട് മാറി നില്‍ക്കാന്‍ പറ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ഞാനെന്റെ കൂടെ നിന്ന് മാധുര്യത്തോടെ ചോദിച്ചു ഈ അസിസ്റ്റന്റ് ഡയറക്ടര്‍ എന്തിനാണ് ഇങ്ങനെ കിടന്നു ബഹളം വയ്ക്കുന്നത് എന്ന്. അപ്പോള്‍ എന്നോട് പറയുന്നത് അയാളാണ് ഇതിന്റെ ഡയറക്ടര്‍ എന്ന്. ഞാന്‍ പിന്നെ ഒന്നും മിണ്ടിയില്ല.  ആ സംഭവങ്ങള്‍ ഒക്കെയും അദ്ദേഹം മനസിലേക്ക് കയറികൂടാന്‍ കാരണമായി .ആരാണ് ഇഷ്ടം പറഞ്ഞത് എന്നുപോലും എനിക്ക് അറിയില്ല.ഐ ലൈക്ക് യൂ എന്നാണ് അദ്ദേഹം പറയുന്നത്, ലവ് യൂ എന്നല്ലല്ലോ അതുകൊണ്ടുതന്നെ പ്രേമം ആണോ എന്നുപോലും എനിക്ക് അറിയില്ലായിരുന്നു- സീമ ആനിയോടായി പറഞ്ഞു.

seema Reveal her story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES