വേണ്ട ചേരുവകള്‍
സവാള - രണ്ട് കപ്പ്
മല്ലിയില - 2 സ്പൂണ്‍
ഉപ്പ് - ഒരു സ്പൂണ്‍
എണ്ണ - ഒരു സ്പൂണ്‍
കടലമാവ് - ഒരു കപ്പ്
മുളകുപൊടി - ഒരു സ്പൂണ്‍
കായപ്പൊടി - അര സ്പൂണ്‍
തയ്യാറാക്കുന്ന വിധം
സവാള നീളത്തില്‍ അരിഞ്ഞത്തിലേയ്ക്ക് കടലമാവും മുളകുപൊടിയും ഉപ്പും കായപ്പൊടിയും ഒരു സ്പൂണ്‍ എണ്ണയും ആവശ്യത്തിന് കുറച്ച് മല്ലിയിലയും കുറച്ച് വെള്ളവും ചേര്‍ത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. അതിനുശേഷം ഒരു പാന്‍ വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചതിന് ശേഷം അതിലേക്ക് കുഴച്ചെടുത്തതിനെ ചെറിയ ഉരുളകളായിട്ട് ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് വറുത്തെടുക്കാവുന്നതാണ്. ഇതോടെ ഉള്ളിവട റെഡി.