'കാന്താര ചാപ്റ്റര്‍ 1' ചിത്രത്തിന്റെ ചിത്രീകരണ കാലത്ത് അനുഭവിച്ച ദുരന്തങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നുവെങ്കിലും, ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ ഹൃദയാഘാതം മൂലം അപ്രതീക്ഷിതമായി മരിച്ച രാകേഷ് പൂജാരിയുടെ വിയോഗം സംവിധായകനും ആരാധകരും ഏറ്റെടുത്തപ്പോള്‍ സിനിമാ ലോകത്ത് ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു.
സിനിമയിലെ രാകേഷിന്റെ പ്രകടനം വലിയ സ്വീകാര്യത നേടിയിരുന്നു. 'കാന്താര'യിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അദ്ദേഹം, അഭിനയപ്രവൃത്തിയില്‍ വലിയ പ്രതിബദ്ധതയും പോസിറ്റീവിറ്റിയും കാണിച്ചിട്ടുണ്ട്. കരുണയും തമാശയുമുള്ള സ്വഭാവത്താല്‍ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മനസ്സില്‍ ഇടം നേടിയിരുന്ന രാകേഷ്, ഒടുവില്‍ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് ചിത്രത്തിന്റെ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി പറഞ്ഞ് വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 'രാകേഷ് പൂജാരിയുടെ നഷ്ടം വളരെ വലുതാണ്, സിനിമയില്‍ അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം എനിക്കെന്റെ സഹോദരനെപ്പോലെയായിരുന്നു. എന്റെ കൂടെ കുറേ ദിവസം ഉണ്ടായിരുന്നു. റിഹേഴ്‌സലിന്റെ സമയം മുതല്‍ അദ്ദേഹം സിനിമയോട് വളരെയധികം കമ്മിറ്റ്‌മെന്റ് പുലര്‍ത്തിയിരുന്നു. ഇത്രയധികം പോസിറ്റീവായി ഇരിക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടേയില്ല. നല്ല മനുഷ്യരെ ദൈവം വേഗം വിളിക്കുമെന്ന് കേട്ടിട്ടില്ലേ, അതാണ് സംഭവിച്ചത്.
അദ്ദേഹത്തിന്റെ വേര്‍പാട് എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടില്ല ഇപ്പോഴും. അദ്ദേഹത്തോടൊപ്പം വേറെ ചില സിനിമകള്‍ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നു. അദ്ദേഹം വളരെ മികച്ച ഒരു കലാകാരനായിരുന്നു, അദ്ദേഹത്തിന്റെ വിയോഗം ഞങ്ങളെ വൈകാരികമായി ബാധിച്ചു'.- ഋഷഭ് ഷെട്ടി പറഞ്ഞു.
കന്നഡയിലെ കര്‍ണാടക ഉഡുപ്പി സ്വദേശിയായ രാകേഷ്, 'കാന്താര'യ്‌ക്കൊപ്പം 'പയില്‍വാന്‍', 'ഇതു എന്ത് ലോകവയ്യ' എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തുളു സിനിമകളായ 'പേട്കമ്മി'യും 'അമ്മേര്‍ പോലീസ്'ഉം, കൂടാതെ ടെലിവിഷനിലെ കോമഡി ഷോകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മൂന്ന് റിയാലിറ്റി ഷോകള്‍ ജേതാവായതും അദ്ദേഹത്തിന്റെ താരപദവി തെളിയിക്കുന്നതാണ്. 'കാന്താര' റിലീസ് കഴിഞ്ഞ് 15-20 ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ മരണം സിനിമാ ലോകത്തും ആരാധകരിടയിലും വലിയ അനുഭവമായിട്ടാണ് ഉണ്ടായത്.