Latest News

ഒന്നില്‍ നായകന് തന്റെ സമയം നോക്കാനാണെന്നും രണ്ടാമത്തെ വാച്ച് അയാള്‍ക്ക് തന്റെ എതിരാളികളുടെ സമയം കുറിക്കാനാണെന്നും; ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്രോളുകളില്‍ ഇടംപിടിച്ചതോടെ കാരണം വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

Malayalilife
 ഒന്നില്‍ നായകന് തന്റെ സമയം നോക്കാനാണെന്നും രണ്ടാമത്തെ വാച്ച് അയാള്‍ക്ക് തന്റെ എതിരാളികളുടെ സമയം കുറിക്കാനാണെന്നും; ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്രോളുകളില്‍ ഇടംപിടിച്ചതോടെ കാരണം വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണ ലഭിച്ച മത്സരാര്‍ഥികളില്‍ ഒരാളാണ് റോബിന്‍ രാധാകൃഷ്ണന്‍. ബിഗ്ബോസ് കിരീടം നേടുമെന്ന് പ്രേക്ഷകര്‍ ചര്‍ച്ച വിധിയെഴുതിയിരുന്നെങ്കിലും 100 ദിവസം തികയ്ക്കാന്‍ റോബിന് സാധിച്ചിരുന്നില്ല. സഹമത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ റോബിനെ ഷോയില്‍ പുറത്താക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസമാണ് റോബിന്‍ നായകനും സംവിധായകനുമായ പുതിയ സിനിമ പ്രഖ്യാപിച്ചത്. 'രാവണയുദ്ധം' എന്ന് പേരിട്ട ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും റോബിന്‍ തന്നെയാണ്. വേണു ശശിധരന്‍ ലേഖ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ ശര്‍മ്മ സംഗീത സംവിധാനം നിര്‍വ്വഹിക്കും. റോബിന്‍ രാധാകൃഷ്ണന്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റോബിന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

     
പോസ്റ്റര്‍ പുറത്ത് വന്നതോടെ നിരലധി ട്രോളുകളും എത്തിയിരുന്നു.രണ്ട് വാച്ച് കെട്ടിയ രീതിയില്‍ ആയിരുന്നു പോസ്റ്ററില്‍ റോബിന്‍.ഇപ്പോഴിതാ അതിന്റെ കാരണം പറഞ്ഞിരിക്കുകയാണ് റോബിന്‍.രാവണയുദ്ധം എന്ന സിനിമയില്‍ രണ്ട് വാച്ചുകളില്‍ ഒന്നില്‍ നായകന് തന്റെ സമയം നോക്കാനാണെന്നും രണ്ടാമത്തെ വാച്ച് അയാള്‍ക്ക് തന്റെ എതിരാളികളുടെ സമയം കുറിക്കാനാണ് റോബിന്‍ പറയുന്നു.

ഈ സിനിമയുടെ ഫസ്റ്റ് ലുക്കും ബിജിഎമ്മും പുറത്തിറക്കാന്‍ വേണ്ടി ഒരു 10 ദിവസം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ഒരു സാധാരണക്കാരന് കഷ്ടപ്പെട്ട് തന്നെയേ സിനിമ എടുക്കാന്‍ കഴിയൂള്ളൂ ആ കഷ്ടപ്പാടുകളൊക്കെ ഞാന്‍ നേരിടുന്നുണ്ടെന്നും റോബിന്‍ പറഞ്ഞു. പലര്‍ക്കും ഒരു സംശയമുണ്ട് , ഈ സിനിമ ഇറങ്ങുമോ ഇല്ലയോയെന്ന്. ഈ സിനിമ ഞാന്‍ എന്തായാലും ചെയ്യുന്നതാണ്. ഈ ചിത്രം വലിയ സംഭവമൊന്നുമല്ല. ഒരു ചെറിയ പടം. അധികം പ്രതീക്ഷയൊന്നും കൊടുക്കേണ്ടെന്നും റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
 

robin radhakrishnan ABOUT ravanayuddham first lOOK

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES