Latest News

സെയ്ഫ് അലിഖാനും കരീന കപൂറും ഒന്നിക്കുന്ന പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ദക്ഷിണാഫ്രിക്കയില്‍; പക്ഷേ വൈറലാകുന്നതോ ബീച്ചില്‍ കളിക്കുന്ന തൈമൂറിന്റെ ഫോട്ടോ !

Malayalilife
സെയ്ഫ് അലിഖാനും കരീന കപൂറും ഒന്നിക്കുന്ന പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ദക്ഷിണാഫ്രിക്കയില്‍; പക്ഷേ വൈറലാകുന്നതോ ബീച്ചില്‍ കളിക്കുന്ന തൈമൂറിന്റെ ഫോട്ടോ !

 വിവാഹ ശേഷവും സെയ്ഫ് അലിഖാന്റെയും  കരീന കപൂറിന്റെയും ഫോട്ടോകളും വീഡിയോകളും വൈറലാണ്. സെയ്ഫ് അലിഖാനും കരീന കപൂറും ഒന്നിക്കുന്ന പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ കേപ് ടൌണിലെ ഒരു ബീച്ചിലാണ് ഷൂട്ട് നടക്കുന്നത്. പക്ഷേ ആരാധകര്‍ സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂറിന്റെ പിന്നാലെയാണ്. ബീച്ചില്‍ കളിക്കുന്ന തൈമൂറിന്റെ ഫോട്ടോയാണ് ഓണ്‍ലൈനില്‍ വൈറലാകുന്നത്.

തൈമൂറിന്റെ ഫോട്ടോ ഇനി എടുക്കരുതെന്ന് പാപ്പരസികളോട് അഭ്യര്‍ഥിച്ച് സെയ്ഫ് അലി ഖാന്‍ തന്നെ നേരത്തെ ഒരു അഭിമുഖത്തില്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ അത് ഒന്നും ഏറ്റില്ല എന്നാണ് ഈ ചിത്രങ്ങള്‍ വൈറലാകുന്നതിലൂടെ മനസ്സിലാക്കുന്നത്. കാര്യങ്ങള്‍ മനസ്സിലാക്കി വരുന്ന പ്രായമാണ്, അതിനാല്‍ ഫോട്ടോ എടുക്കരുത്. വീട്ടിനു മുന്നില്‍ കാത്തുനിന്ന് ഫോട്ടോ എടുക്കാിതിരിക്കാനും സെയ്ഫ് അഭ്യര്‍ഥിച്ചു. 

പാപ്പരാസി സംസ്‌കാരം തൈമൂറിനെ ബാധിക്കരുതെന്നാണ് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്. എല്ലാ ദിവസവും തൈമൂറിനെക്കുറിച്ച് ഫോട്ടോയും വാര്‍ത്തയും വരുന്ന് തനിക്ക് ഇഷ്ടമല്ലെന്ന് കരീനയും പറയുന്നു. എന്താണ് അവന്‍ ചെയ്യുന്നത്, എന്ത് വസ്ത്രങ്ങളാണ് ധരിക്കുന്നത്, എന്താണ് ഹെയര്‍സ്‌റ്റൈല്‍.. അങ്ങനെ എപ്പോഴും എന്തിനാണ് ഫോട്ടോകള്‍ എടുത്ത് ചര്‍ച്ച ചെയ്യുന്നതെന്നാണ് കരീന പറയുന്നത്. അതേസമയം ഇപ്പോള്‍ തൈമൂര്‍ പോസ് ചെയ്യാന്‍ തുടങ്ങിയെന്നും കരീന പറയുന്നു. പക്ഷേ എന്തായാലും, ഒരു ലഗേജ് കമ്പനിക്ക് വേണ്ടി സെയ്ഫ് അലി ഖാനും കരീന കപൂറും ദക്ഷിണാഫ്രിക്കയില്‍ എത്തിയപ്പോഴും തൈമൂറിന്റെ ഫോട്ടോകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

saif-ali-khan-kareena-kapoor-and-taimur -in-south-africa

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES