തെന്നിന്ത്യയിലെ ഇഷ്ടതാരജോഡികളാണ് നാഗചൈതന്യയും സാമന്തയും. വിവാഹശേഷവും തങ്ങളുടെ ദാമ്പത്യം രസകരമായി മുന്നോട്ട് കൊണ്ടുപോകുകയാണ് ഇവര്‍. ഏഴ് വര്‍ഷം നീണ്ടുനിന്ന അനശ്വര പ്രണയത്തിന് ശേഷമായിരുന്നു ദമ്പതികളുടെ വിവാഹം. ഇവര്‍ രണ്ടാം വിവാഹം ആഘോഷിച്ചത് നാളുകള്‍ക്ക് മുമ്പാണ്. ഇപ്പോള്‍ കുടുംബത്തിലെ മറ്റൊരു ആഘോഷത്തിന്റെ ചിത്രങ്ങള്‍ ദമ്പതികള്‍ പങ്കുവച്ചിരിക്കയാണ്.
നീണ്ട ഏഴ് വര്‍ഷത്തിന്റെ പ്രണയശേഷമാണ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയും നടി സാമന്തയും വിവാഹിതരായത്. അതിനാല്‍ തന്നെ സാമന്തയുടെ ഇഷ്ടങ്ങളെല്ലാം വളരെ നന്നായി നാഗചൈതന്യക്ക് അറിയാം. സാമന്തയ്ക്ക് വളര്‍ത്തുമൃഗങ്ങളെ ഏറെ ഇഷ്ടമാണ്. ഇപ്പോള്‍ തന്റെ വളര്‍ത്തുനായ ഹാഷിന്റെ പിറന്നാള്‍ ആഘോഷചിത്രങ്ങള്‍ പങ്കുവച്ച് സാമന്തയ എഴുതിയ കുറിപ്പ് വൈറലായി മാറുകയാണ്. ആദ്യത്തെ നായ്കുട്ടി ബുഗാബൂ മരിച്ചതിന് പിന്നാലെയാണ് ഹാഷ് സാമന്തയുടെ ജീവിതത്തിലേക്ക് എത്തുന്നത്. വീഡിയോയും ചിത്രങ്ങളും പങ്കുവച്ചാണ് ബുഗാബൂവിനെകുറിച്ചും ഹാഷിനെകുറിച്ചും സാമന്ത കുറിച്ചത്.
തന്റെ പുതിയ നായ്ക്കുട്ടിയായ ഹാഷിന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് സാമന്ത ബുഗാബൂവിനെക്കുറിച്ച് പറഞ്ഞത്. സാമന്ത പങ്കുവച്ച പോസ്റ്റിലെ വീഡിയോയും ആദ്യത്തെ ഫോട്ടോയും ബുഗാബൂവിന്റേതാണ്. ബുഗാബൂവിനെ വാങ്ങും മുമ്പ് നായ് പരിചരണത്തില്‍ ഒരു മാസത്തെ കോഴ്‌സ് താന്‍ അറ്റന്റ് ചെയ്തിരുന്നു. എന്നാല്‍ നായ്ക്കുട്ടികളെ ബാധിക്കുന്ന മാരകമായ പാര്‍വോ വൈറസ് രോഗവുമായാണ് ബുഗാബൂ എത്തിയത്. വീട്ടില്‍വന്നു നാലു ദിവസം കഴിഞ്ഞപ്പോള്‍ ബുഗാബൂ ചത്തു. അന്ന് താന്‍ ഹൃദയം പൊട്ടി കരഞ്ഞെന്ന് സാമന്ത കുറിക്കുന്നു. ഇനിയൊരിക്കലും മറ്റൊരു നായ്ക്കുട്ടിയെ വളര്‍ത്തില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ഒരു മാസങ്ങള്‍ക്കുശേഷം നാഗചൈതന്യ മറ്റൊരു നായ്ക്കുട്ടിയെ വാങ്ങുന്നതിനെക്കുറിച്ചു സംസാരിച്ചു തുടങ്ങി. ഒരു ദിവസം നല്ല മൂഡിലായിരുന്നപ്പോള്‍ പട്ടിക്കുട്ടിയെ വാങ്ങാന്‍ ഞാന്‍ സമ്മതം മൂളി.
പാര്‍വോ വൈറസ് മാരകമാണെന്നും മാസങ്ങള്‍ കഴിഞ്ഞാല്‍ വീട്ടിലുണ്ടാകുമെന്നും ഞാന്‍ വായിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വീട് മുഴുവന്‍ വൃത്തിയാക്കിയശേഷവും ഞാന്‍ ഡോഗ് ട്രെയിനര്‍മാരോടും നായ്ക്കുട്ടികളുളള സുഹൃത്തുക്കളോടും ഇനി എന്തെങ്കിലും ചെയ്യണമോയെന്നു ചോദിച്ചു കൊണ്ടിരുന്നു. ഹാഷ് വന്നപ്പോള്‍ ആദ്യ ആഴ്ചകളൊക്കെ ഞാന്‍ വളരെ ബുദ്ധിമുട്ടി. രാത്രിയില്‍ ഞാന്‍ ഉറങ്ങാറില്ലായിരുന്നു. ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു. എപ്പോഴാണ് എന്തെങ്കിലും മോശമായത് സംഭവിക്കുകയെന്ന ഭയമായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായില്ലേ അവന്റെ ഒന്നാം പിറന്നാള്‍ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് എന്നാണ് സാമന്ത കുറിച്ചത്. വലിയ പിറന്നാള്‍ പാര്‍ട്ടിയായിരുന്നു സാമന്ത ഹാഷിനായി ഒരുക്കിയത്. സുഹൃത്തുകളും തങ്ങളുടെ വളര്‍ത്തുനായകള്‍ക്കൊപ്പമാണ് പാര്‍ട്ടിക്കായി എത്തിയത്. ഹാഷിന്റെ രൂപം ആലേഖനം ചെയ്തതായിരുന്നു ബര്‍ത്ത് ഡേ കേക്ക്. സ്വര്‍ണകിരീടമൊക്കെ വച്ചുള്ള ഹാഷിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ഡോഗ് പാര്‍ക്കില്‍ വച്ചാണ് ആഘോഷങ്ങള്‍ നടന്നത്