തെന്തിന്ത്യന്‍ സിനിമകളില്‍ ഏറെ താരമൂല്യമുള്ള നായികയാണ് സാമന്ത അകിനേനി. തരാം തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് ചുവടു വയ്ച്ചതെങ്കിലും വളരെ പെട്ടന്ന് തന്നെയാണ് താരം തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറി . എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഒരു വീഡിയോ വൈറല്‍ ആയി മാറിയിരിക്കുകയാണ് .
ആരാധകരുടെ ശല്യം സഹിക്ക വയ്യാതെ താരം പ്രതികരിക്കുന്ന ഒരു വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത് .
തന്റെ അനുവാദമില്ലാതെ ക്ഷേത്ര സന്ദര്‍ശനത്തിനിടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ആരാധകനോട് കയര്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് . സുഹൃത്തുക്കള്‍ക്കൊപ്പമാണ് തരാം ക്ഷേത്രദര്ശനത്തിനായി എത്തിയിരുന്നത് .ക്ഷേത്രത്തിന്റെ പടികള്‍ കയറുന്ന വേളയിലാണ് ഒരാള്‍ പിറകെ ഓടിവരികയും ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമം നടത്തുകയും ചെയ്തത് .''നോക്കൂ, മര്യാദയ്ക്ക് പെരുമാറണം, എന്റെ ചിത്രങ്ങള്‍ എടുക്കരുത്''- സാമന്ത അയാളോട് പറയുകയും ചെയ്തു .