വളരെ കുറച്ച് മലയാള സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും നടി സംഗീതയെ മറക്കാന്‍ മലയാളി പ്രേക്ഷകര്‍ക്കാകില്ല. ഗംഗോത്രി എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ നായികയായിട്ടായിരുന്നു തുടക്കം. പിന്നീട് സമ്മര്‍ ഇന്‍ ബത്ലഹേം, ദീപസ്തംഭം മഹാശ്ചര്യം, ഏഴുപുന്ന തരകന്‍, ശ്രദ്ധ, വര്‍ണക്കാഴ്ചകള്‍ തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയാണ്.
നടനും ഗായകനുമായ കൃഷിനെയാണ് സംഗീത വിവാഹം ചെയ്തത്. സോഷ്യല്‍മീഡിയയില്‍ സജീവമായ സംഗീതയാണിപ്പോള്‍ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. അതിന് കാരണം ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലെ പേരില്‍ നടി പേര് മാറ്റി എന്നതാണ്. കഴിഞ്ഞ ദിവസം വരെ ഭര്‍ത്താവ് കൃഷിന്റെ പേര് സ്വന്തം പേരിനൊപ്പം സംഗീത ചേര്‍ത്ത് വെച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അത് നീക്കം ചെയ്ത് ഓഫീഷ്യല്‍ നെയിമായ സംഗീത ശാന്താറാം എന്നാക്കി മാറ്റി. ശാന്താറാം എന്നത് നടിയുടെ അച്ഛന്റെ പേരാണ്. നടി സാമന്തയും നാഗചൈതന്യയുമായി വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം ചെയ്തത് പേരിനൊപ്പം ചേര്‍ത്തിരുന്ന നാഗചൈതന്യയുടെ കുടുംബപേര് വെട്ടി മാറ്റി.
അതോടെയാണ് ഇരുവരും വേര്‍പിരിയാന്‍ പോവുകയാണോയെന്ന സംശയം ആരാധകര്‍ക്കുണ്ടായത്. ചര്‍ച്ചകള്‍ വര്‍ധിച്ചപ്പോള്‍ ഇരുവരും വിവാ?ഹമോചനം പ്രഖ്യാപിച്ചുള്ള പ്രസ്താവന ഇറക്കി. ഇത് തന്നെ സം?ഗീതയുടേയും കൃഷിന്റേയും കാര്യത്തില്‍ സംഭവിക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക. ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് സംഗീതയുടെ പുതിയ പേര് മാറ്റം. നടി മൃണാളിനി രവിയുമായി കൃഷിന് അടുപ്പമുള്ളതായി തമിഴകത്ത് നിന്നും വരുന്ന വാര്‍ത്തകള്‍. ഇവരുടെ അടുപ്പം അറിയാവുന്നതിലാകാം സംഗീതയും സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് പേര് മാറ്റിയത്. പക്ഷേ ഇത് സ്ഥിരീകരിക്കാത്ത വാര്‍ത്തകളാണ്. വിജയ് ബാലകൃഷ്ണന്‍ എന്ന കൃഷ് തെന്നിന്ത്യയില്‍ അറിയപ്പെടുന്ന പിന്നണി ഗായകനാണ്. ഇരുവര്‍ക്കും ഒരു മകളുണ്ട്. നാല്‍പ്പത്തിയേഴുകാരനായ കൃഷ് തിരുച്ചിറപ്പള്ളി സ്വദേശിയാണ്.
കൃഷിന്റെയും സംഗീതയുടെയും. സംഗീതയ്ക്കാണ് ആദ്യം കൃഷിനോട് പ്രണയം തോന്നുന്നത് എന്ന് താരം പറഞ്ഞിട്ടുണ്ട്. പിന്നീട് മുന്‍കൈ എടുത്ത് കൃഷിനെ ആദ്യം പ്രപ്പോസ് ചെയ്യുന്നതും സംഗീത തന്നെ ആയിരുന്നു. പ്രണയം തുറന്നുപറഞ്ഞ് നാലാം മാസം വിവാഹ നിശ്ചയം. എട്ടാം മാസം വിവാഹം. അത്ര എളുപ്പമായിരുന്നില്ലെന്നും ഇരുവീട്ടുകാരുടെ ഭാഗത്ത് നിന്നും എതിര്‍പ്പുണ്ടായിരുന്നുവെന്നും സംഗീത പറഞ്ഞിരുന്നു. എതിര്‍പ്പുകളെല്ലാം മറികടന്നായിരുന്നു വിവാഹം. എന്നാല്‍ ആദ്യത്തെ രണ്ട് വര്‍ഷം നരകതുല്യമായിരുന്ന ജീവിതം ആയിരുന്നുവെന്നും സംഗീത തുറന്ന് പറഞ്ഞിട്ടുണ്ട്.