തന്റെതായ രാഷ്ട്രീയം എവിടെയും തുറന്ന് പറയാത്ത ഒരു നടനാണ് മോഹന്‍ലാല്‍ . എന്നാല്‍ താരത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച ഏറെ ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കും വഴിവയക്കുകയും താരം ഒരു ബി.ജെ.പി.ആനുഭാവിയാണെന്നും പറഞ്ഞ് പരത്തുകയും ചെയ്തിരുന്നു. ഇത് കൊടിയ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു . മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷം കാപ്പാന്‍ എന്ന തമിഴ് ചിത്രത്തില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു . എന്നാല്‍ മോഹന്‍ലാലിന്റെ കോളേജിലെ സഹ-പാഠിയുമായും നടനുമായ സന്തോഷിന്റെ ഒരു അഭിമുഖ ശകലം തരംഗമായി മാറിയിരിക്കുകയാണ് . സന്തോഷ് തന്റെ അഭിമുഖത്തിലൂടെ മോഹന്‍ലാലിന്റെ രാഷ്ട്രീയ ചായ്വ് ഏതുപാര്‍ട്ടിക്കു വേണ്ടിയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് .
തിരുവനന്തപുരം എം.ജി. കോളേജിലായിരുന്നു സന്തോഷ് പ്രീഡിഗ്രിക്കും ഡിഗ്രിക്കും പഠിച്ചിരുന്നത് എന്നും എന്നാല്‍ അതെ ബാച്ചിലായിരുന്നു മോഹന്‍ലാലും പഠിച്ചിരുന്നത് . എന്നാല്‍ മോഹന്‍ലാല്‍ കൊമേഴ്സും സന്തോഷ് മാത്തമാറ്റിക്സും വിഷയങ്ങളുമാണ് പഠിച്ചിരുന്നത് . അതേസമയം ഇരുവരും രാഷ്ട്രീയമായി എതിര്‍ ചേരികളിലാകുകയുമായിരുന്നു .
അതുകൊണ്ട് തന്നെ ഇരുവര്‍ക്കുമിടയില്‍ സൗഹൃദത്തേക്കാള്‍ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ ആയിരുന്നു നിലനിന്നിരുന്നത് എന്നും മോഹന്‍ലാല്‍ എസ്.എഫ്.ഐ.യും താന്‍ ഡി.എസ്.യു.വും. ആയിരുന്നു എന്ന് സന്തോഷ് വെളിപ്പെടുത്തി .