കരീന കപൂറിനെ രണ്ടാനമ്മയായല്ല ഞാന്‍ കണ്ടത്; നിനക്ക് നല്ലൊരമ്മയുണ്ട്, എന്നെ നല്ലൊരു സുഹൃത്തായി കണ്ടാല്‍ മതിയെന്ന് കരീന പറഞ്ഞിട്ടുണ്ടെന്ന് സാറാ അലി ഖാന്‍..!

Malayalilife
കരീന കപൂറിനെ രണ്ടാനമ്മയായല്ല ഞാന്‍ കണ്ടത്; നിനക്ക് നല്ലൊരമ്മയുണ്ട്, എന്നെ നല്ലൊരു സുഹൃത്തായി കണ്ടാല്‍ മതിയെന്ന് കരീന പറഞ്ഞിട്ടുണ്ടെന്ന് സാറാ അലി ഖാന്‍..!

ബോളിവുഡിലെ തിളങ്ങി നില്‍ക്കുന്ന താരജോഡികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. അതുപോലെ തന്നെ ബോളിവുഡില്‍ അരങ്ങേറ്റ ചിത്രത്തിന്റെ തിരക്കിലാണ് താരപുത്രി സാറാ അലി ഖാന്‍. സെയ്ഫ് അലി ഖാന്റെയും മുന്‍ഭാര്യ അമൃത സിങ്ങിന്റെയും മകളാണ് സാറാ അലി ഖാന്‍. അടുത്തിടെ നടന്ന അഭിമുഖത്തില്‍ സാറാ നടത്തിയ തന്റെ രണ്ടാനമ്മ കരീനയെ കുറിച്ചുള്ള തുറന്നുള്ള മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്.

അഭിമുഖത്തില്‍ സാറ പറഞ്ഞിതിങ്ങനെയാണ്. താന്‍ കരീന കപൂറിന്റെ വലിയൊരു ആരാധകയായിരുന്നുവെന്നും തന്റെ ഭ്രാന്തമായ ആരാധന കണ്ട പലരും തന്റെ പിതാവ് കരീന കപൂറിനെ വിവാഹം ചെയ്ത വാര്‍ത്തയറിഞ്ഞ് പ്രതികരിച്ചത് ഒരേപോലെയായിരുന്നുവെന്നും സാറ വെളിപ്പെടുത്തുന്നു. കരീനയോടുള്ള തന്റെ കടുത്ത ആരാധന കൊണ്ടാണ് കരീനയെ ഒരു കുടുംബാംഗമായിത്തന്നെ ലഭിച്ചതെന്നാണ് പലരും തന്നോടു പറഞ്ഞതെന്നും സാറ വ്യക്തമാക്കി.

അച്ഛന്‍ സെയ്ഫ് അലീഖാന്‍ കരീന കപൂറിനെ വിവാഹം ചെയ്യുന്ന ചടങ്ങില്‍ താന്‍ പങ്കെടുത്തിരുന്നെന്നും ആ വിവാഹത്തില്‍ പങ്കെടുക്കാനായി തന്നെ ഒരുക്കിവിട്ടത് തന്റെ അമ്മയായിരുന്നെന്നും സാറ വെളിപ്പെടുത്തി. സാറയോടൊപ്പം കോഫി വിത്ത് കരണില്‍ പങ്കെടുത്ത സെയ്ഫിനും രണ്ടാം വിവാഹത്തെക്കുറിച്ചും മുന്‍ ഭാര്യ അമൃതയെക്കുറിച്ചും പറയാനേറെയുണ്ടായിരുന്നു.

കരീനയുമായുള്ള വിവാഹം തീരുമാനിച്ച ശേഷം താന്‍ അമൃതയ്ക്ക് ഒരു കത്തെഴുതിയിരുന്നെന്നും അത് അമൃതയ്ക്ക് അയച്ചുകൊടുക്കുന്നതിനു മുന്‍പ് കരീനയെക്കാണിച്ചുവെന്നും സെയ്ഫ് പറയുന്നു. പിന്നീട് കരീനയുടെ അനുവാദത്തോടു കൂടിയാണ് താന്‍ ആ കത്ത് അമൃതയ്ക്കയച്ചതെന്നും സെയ്ഫ് പറയുന്നു. കത്തുകിട്ടിയ ശേഷം സാറ തന്നെ വിളിച്ചിരുന്നുവെന്നും വിവാഹത്തിന് വരുമെന്ന് അറിയിച്ചുവെന്നും സെയ്ഫ് പറയുന്നു.

താന്‍ എന്തായാലും അച്ഛന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും അച്ഛന്റെ കത്തുവായിച്ചതിനു ശേഷം നിറഞ്ഞ മനസ്സോടെയാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നും സാറ പറയുന്നു. അച്ഛന്‍ വിവാഹം കഴിച്ച കരീന കപൂറിനെ രണ്ടാനമ്മയായല്ല താന്‍ കാണുന്നതെന്നും സാറ പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് ഞങ്ങളെല്ലാവരും പരസ്പരം സംസാരിച്ചിട്ടുണ്ട്. നിനക്ക് നല്ലൊരമ്മയുണ്ട്, എന്നെ നല്ലൊരു സുഹൃത്തായി കണ്ടാല്‍ മതിയെന്ന് കരീന പറഞ്ഞിട്ടുണ്ടെന്നും സാറ പറയുന്നു.

ഇപ്പോള്‍ അച്ഛനമ്മമാര്‍ ഏറെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും സാറ പറയുന്നു. ഒരേ വീട്ടില്‍ അസന്തുഷ്ടരായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് രണ്ടു വീട്ടില്‍ സന്തുഷ്ടരായി കഴിയുന്നതാണെന്നാണ് സാറയുടെ അഭിപ്രായം. യോജിച്ചു പോകാന്‍ ബുദ്ധിമുട്ടാണെന്നു തിരിച്ചറിയുന്ന ദമ്ബതികള്‍ക്കും അവരുടെ ചുറ്റുമുള്ളവര്‍ക്കും ആ തീരുമാനം കൊണ്ട് നല്ലതു മാത്രമേ സംഭവിക്കൂവെന്നും സാറ പറയുന്നു.

 


 

Read more topics: # sara ali khan,# about,# kareena kapoor
sara ali khan,about,kareena kapoor

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES