സിനിമയിലും സീരിയലുകളിലും റിയാലിറ്റി ഷോകളിലും സജീവമായി നില്‍ക്കുന്ന താരമാണ് സരയു മോഹന്‍. മനോഹരമായ ഫോട്ടോഷൂട്ടുകളിലൂടെ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാറുള്ള താരം പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുകയാണ്.ബിഗ് ബോസില്‍ കണ്ട ആ എപ്പിസോഡില്‍ നിന്നുള്ള സംഭവം എത്രത്തോളമാണ് ഒരാളെ മാനസികമായി ബാധിക്കുകയെന്നത് കുറിക്കുകയാണ് സരയൂ മോഹന്‍.
കുറിപ്പ് ഇങ്ങനെ:
ഇന്‍സ്റ്റാഗ്രാം റീലുകളില്‍ നിന്ന് കഴിഞ്ഞ ദിവസം ബിഗ്ബോസില്‍ നടന്ന ഒരു വിഷയം ശ്രദ്ധയില്‍ പെട്ടു... വീഡിയോകളില്‍ നിന്ന് മനസ്സിലായത് വെച്ച്, ഒരു സ്ത്രീ മറ്റൊരു മത്സരാര്‍ഥിയായ ഒരു പുരുഷന് എതിരെ ഗുരുതര മായ ആരോപണം ഉന്നയിക്കുന്നു...തെറ്റായ ആരോപണം എന്ന് തെളിയിക്കപ്പെട്ടു എന്നാണ് മനസ്സിലാക്കുന്നത്...
പൊട്ടികരയുന്ന ആ മനുഷ്യനെയും കണ്ടു...
കരഞ്ഞില്ല എങ്കിലും കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് സമാനമായി ഉള്ളു നീറി നിന്നു...ഒരു കൂട്ടം ആളുകള്‍ക്കിടയിലാണ് ആ സ്ത്രീ അത്രയധികം അലര്‍ച്ചയോടെ ആ ആരോപണം ഉന്നയിച്ചത്....അവിവാഹിത, സ്ത്രീ തുടങ്ങിയ വാക്കുകള്‍ മൂര്‍ച്ചകൂട്ടി ആവര്‍ത്തിച്ച് അവര്‍ അവര്‍ക്ക് ഏറ്റ മാനസിക മുറിവുകളെ കുറിച്ച് ഘോര ഘോരം പ്രസംഗിച്ചു...പ്രസംഗത്തിനിടയില്‍ ചേര്‍ത്ത പലതും പൊള്ളയായിരുന്നു എന്ന് അപ്പോള്‍ തന്നെ തെളിഞ്ഞു,
എന്നിട്ടും കൂസലില്ലാതെ അവര്‍ അലര്‍ച്ച തുടര്‍ന്നു... അവസാനം അദ്ദേഹത്തിന്റെ ഊഴം വന്നു...എന്നും അത്രയധിലും സ്‌നേഹത്തിലും സൗമ്യതയിലും ഏവരോടും പെരുമാറുന്ന ആ മനുഷ്യന്റെ നെഞ്ചിന്റെ വിങ്ങലിന്റെ ഭാരം എനിക്ക് അറിയാനാകുമായിരുന്നു...ഞാന്‍ ചെയ്തട്ടില്ല എന്നദ്ധേഹം തകര്‍ച്ചയിലും ഉറച്ച് പറഞ്ഞു....വിവാഹിതനും അച്ഛനുമായ അയാളുടെ മാനസികവ്യഥ ചര്‍ച്ചയായില്ല...അമ്പരന്ന് പോയ അവസ്ഥയിലും സംയമനവും സൗമ്യതയും വാക്കുകളില്‍ മാന്യതയും അദ്ദേഹം പാലിച്ചു....
ദിവസങ്ങള്‍ക്കുള്ളില്‍ ആരോപണം തെറ്റെന്ന് ഏവര്‍ക്കും മനസിലാകുന്നു....അതേ കൂട്ടത്തിന് മുന്നില്‍ ഒരു ക്ഷമ പോലും ചോദിക്കാന്‍ ആ സ്ത്രീ കൂട്ടാക്കിയില്ല....ഉളുപ്പില്ലായ്മയുടെ മൂര്‍ത്തി ഭാവമായി അവള്‍ തുടരുന്നു...
എനിക്ക് എന്നല്ല ആര്‍ക്കും അദ്ദേഹത്തോട് അവള്‍ അലറിയ വിളിച്ച അതേ കൂട്ടത്തിലിരുന്ന് ക്ഷമ ചോദിക്കാന്‍ ആയില്ല...ഇന്ന് പൊട്ടികരയുന്ന ഈ മത്സരാര്‍ത്ഥിയെ കണ്ടപ്പോള്‍ എനിക്ക് ഓര്‍മ വന്നത് ആ മനുഷ്യനെയാണ്....ഒരു വിലയുമില്ലാതെ തട്ടികളിച്ച ആ ആണ്‍ മനസ്സാണ്... ചിത്തത്തിന് ചൂടുപിടിച്ച പെണ്‍ചിന്തകളില്‍ ചിതറി പോയ ആണ്‍ ജീവിതങ്ങള്‍ വേറെയും പരിചിതം!
പറയാതെ വയ്യ, പെണ്‍കിടാങ്ങളെ....പതിരായിടല്ലേ....പലതുരുവിടല്ലേ....'' എന്നാണ് സരയൂ കുറിച്ചിരിക്കുന്നത്. താരത്തിന്റെ കുറിപ്പിന് താഴെ പിന്തുണ കുറിച്ച് നിരവധി പേര്‍ കമന്റുകളിടുന്നുണ്ട്.
എഴുതിയിരിക്കുന്ന ഓരോ വരിയും സത്യം, മിക്ക പെണ്ണുങ്ങള്‍ക്കും ഇപ്പൊ പ്രിവില്ലേജ് ഒരു അലങ്കാരം ആണ്. ശരിക്കും പ്രശ്‌നം അനുഭവിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ അറിയുകയും ഇല്ല്യാ എന്നാല്‍ സൂത്രശാലികള്‍ നല്ല രീതിയില്‍ മുതലെടുക്കാന്‍ ഉപയോഗപെടുത്തുന്നും ഉണ്ട്, സ്ത്രീകള്‍ തന്നെ അവരുടെ വാല്യൂ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ടൈം ആണിപ്പോള്‍...' എന്നതടക്കമാണ് കമന്റുകള്‍.
കഴിഞ്ഞ ആഴ്ചയിലെ ബിഗ് ബോസ് ഹൗസിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നു ഒനീലിനെതിരെയുള്ള വ്യാജ ആരോപണം. ഗെയിമിനിടെ വീഴാന്‍ പോയപ്പോള്‍ ഒനീല്‍ മസ്താനിയെ പിടിച്ചതില്‍ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. അപ്രതീക്ഷിതമായി തെന്നിവീഴാന്‍ പോവുമ്പോള്‍ ആരും ചെയ്യുന്ന ഒരു റിഫ്‌ളക്‌സ് ആക്ഷന്‍ മാത്രമായിരുന്നു ഒനീല്‍ ചെയ്തത്. ആ നിമിഷം തന്നെ ഒനീല്‍ മസ്താനിയോട് ക്ഷമ ചോദിക്കുകയും ചെയ്തു. മസ്താനിയും ആ സമയം വളരെ സ്വാഭാവികതയോടെയാണ് പ്രതികരിച്ചത്.
എന്നാല്‍, പിന്നീട് മസ്താനി അതു ബാഡ് ടച്ചായിരുന്നോ ഗുഡ് ടച്ചായിരുന്നോ എന്ന കാര്യത്തില്‍ തനിക്കു സംശയമുണ്ടെന്ന രീതിയില്‍ ലക്ഷ്മിയോട് സംസാരിച്ച്, അതൊരു കണ്ടന്റാക്കി മാറ്റി. കാര്യമെന്തെന്ന് നേരില്‍ കാണുകയോ മനസ്സിലാക്കുകയോ ചെയ്യാത്ത ലക്ഷ്മിയും അനാവശ്യമായ പ്രതികരിച്ച് ഒനീലിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്ന രീതിയില്‍ തനിക്കെതിരെ ഉയര്‍ന്ന അടിസ്ഥാനരഹിതമായ ആരോപണം ഒനീലിനെ സങ്കടപ്പെടുത്തി.
തന്റെ അസുഖബാധിതയായ അമ്മയേയും കുടുംബത്തെയും സുഹൃത്തുക്കളെയുമെല്ലാം ഈ ആരോപണം വേദനിപ്പിക്കുമല്ലോ എന്നതായിരുന്നു ഒനീലിന്റെ പ്രധാന ആകുലത. ഈ വിഷയത്തില്‍ ക്ലാരിറ്റി വരുത്തണമെന്ന് ഒനീല്‍ ബിഗ് ബോസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീടത് ബിഗ് ബോസ് ചര്‍ച്ചയില്‍ വരുത്തുകയും ചെയ്തിരുന്നു.