മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ജോജു ജോര്‍ജിനെ നായകനാക്കി
പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബര്‍ ഒമ്പത് ചൊവ്വാഴ്ച്ച മൂന്നാറില്‍ ആരംഭിച്ചു.ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍. -ജോമി ജോസഫ്.വലിയ മുതല്‍ മുടക്കിലും, വന്‍ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂര്‍ണ്ണമായും ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ്അവതരിപ്പിക്കുന്നത്.ആക്ഷന് വലിയ പ്രാധാന്യമാണ് ഈ ചിത്രത്തിനു നല്‍കിയിരിക്കുന്നത്.
അര ഡസനോളം വരുന്ന ഇതിലെ ആക്ഷന്‍ രംഗങ്ങള്‍ ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്‌സുകളായ കലൈകിംഗ്സ്റ്റണ്‍, ഫീനിക്‌സ് പ്രഭു,, സ്റ്റണ്ട് സെല്‍വ, കനല്‍ക്കണ്ണന്‍ എന്നിവര്‍ ഒരുക്കുന്നു.
ഹൈറേഞ്ചില്‍ ആളും അര്‍ത്ഥവും സമ്പത്തും കഠിനാദ്ധ്വാനത്തിലൂടെ ആവശ്യത്തിലധികം നേടിയ പോളി എന്ന പോളച്ചന്റെ , ജീവിത പോരാട്ടത്തിന്റെ കഥ പറയുകയാണ് വരവ് എന്ന ഈ ചിത്രത്തിലൂടെ.
പോളച്ചന് ഒരു നിര്‍ണ്ണായകഘട്ടത്തില്‍ വീണ്ടും ഒരു വരവിനിറങ്ങേണ്ടി വരുന്നു. ഈവരവില്‍ കാലം കാത്തുവച്ച ചില പ്രതികാരങ്ങളുടെ വ്യക്തമായ കണക്കു തീര്‍ക്കലുമൊക്കെയുണ്ട്.
പോളിയുടെ ഒരൊന്നൊന്നരവരവ്'' -എന്നു തന്നെ പറയാം.
ഈ വരവാണ് ഇവിടെ ആഘോഷിക്കപ്പെടുന്നത്.ഏറെ എളുപ്പത്തില്‍ പ്രേക്ഷകരെ പോളച്ചന്‍ എന്ന കഥാപാത്രത്തിലേക്കു ആകര്‍ഷിക്കും വിധത്തിലുള്ള ഒരു ജനകീയ കഥാപാത്രമാക്കിത്തന്നെയാണ് ഈ പോളിയെ ഷാജി കൈലാസ് അവതരിപ്പിക്കുന്നത്.
മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, സുകന്യ, ബാബുരാജ്, വിന്‍സി അലോഷ്യസ്, സാനിയ ഇയ്യപ്പന്‍, അശ്വിന്‍ കുമാര്‍, അഭിമന്യു ഷമ്മി തിലകന്‍, ബിജു പപ്പന്‍,ബോബി കുര്യന്‍,അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോള്‍, , കോട്ടയം രമേഷ്, ബാലാജി ശര്‍മ്മ, ചാലി പാലാ,
രാധികാ രാധാകൃഷ്ണന്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഷാജി കൈലാസിന്റെ മികച്ച വിജയങ്ങള്‍ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്.ദ്രോണ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.
ഛായാഗ്രഹണം - എസ്. ശരവണന്‍.
എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്
. കലാസംവിധാനം സാബു റാം .
മേക്കപ്പ് സജി കാട്ടാക്കട.
കോസ്റ്റ്യും ഡിസൈന്‍- സമീരസനിഷ്.
സ്റ്റില്‍സ് - ഹരി തിരുമല.
ചീഫ് അസസിയേറ്റ് ഡയറക്ടര്‍-സ്യമന്തക്
പ്രദീപ്.
പ്രൊഡക്ഷന്‍ മാനേജേര്‍സ് - ശിവന്‍ പൂജപ്പുര, അനില്‍ അന്‍ഷാദ്,
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് പ്രതാപന്‍ കല്ലിയൂര്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് മംഗലത്ത്.
മൂന്നാര്‍ മറയൂര്‍, കാന്തല്ലൂര്‍, തേനി, ഇടുക്കി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.
വാഴൂര്‍ജോസ്.