Latest News

പൊലീസ് വേഷത്തിൽ സുന്ദരിയായി ഷംന കാസിം; നായിക വേഷത്തിൽ റായ് ലക്ഷ്മി; മമ്മൂട്ടി ചിത്രം കുട്ടനാടൻ ബ്ലോഗിന്റെ ട്രെയിലർ എത്തി

Malayalilife
topbanner
പൊലീസ് വേഷത്തിൽ സുന്ദരിയായി ഷംന കാസിം; നായിക വേഷത്തിൽ റായ് ലക്ഷ്മി; മമ്മൂട്ടി ചിത്രം കുട്ടനാടൻ ബ്ലോഗിന്റെ ട്രെയിലർ എത്തി

മ്മൂട്ടി ആരാധകർക്ക് ഓണസമ്മാനമായി എത്തുന്ന ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു. നീണ്ട ഇടവേളയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന ഒരു ബ്ലോഗറുടെ കഥയാണ് കുട്ടനാടൻ ബ്ലോഗിന്റെ പശ്ചാത്തലം.

തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റായ് ലക്ഷ്മി, അനു സിതാര, ഷംന കാസിം, എന്നിവരാണ് നായികമാർ. ഓഗസ്റ്റ് 23 തീയേറ്ററിലെത്തുന്ന ചിത്രത്തിൽ ഒരു ബ്ലോഗ് എഴുത്തുകാനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

സേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ലാലു അലക്‌സ് മമ്മൂട്ടി ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. നെടുമുടി വേണു, വിവേക് ഗോപൻ, ജേകബ് ഗ്രിഗറി, ജൂഡ് ആന്തണി ജോസഫ്, ഷഹീൻ സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. അനന്ത വിഷന്റെ ബാനറിൽ പി.കെ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Read more topics: # shamna kasim,# oru kuttanadan blog
shamna kasim-oru kuttanadan blog

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES