ഒരു വൗ എലമെന്റ് എനിക്ക് തോന്നിയില്ല; സിനിമ ഓക്കെയാണ്, ഇഷ്ടപ്പെട്ടു; മാര്‍വലുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല;സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് കുട്ടിയായി അഭിനയിച്ച ദുര്‍ഗയുടെ പെര്‍ഫോമന്‍സ്; ശാന്തികൃഷ്ണ 

Malayalilife
ഒരു വൗ എലമെന്റ് എനിക്ക് തോന്നിയില്ല; സിനിമ ഓക്കെയാണ്, ഇഷ്ടപ്പെട്ടു; മാര്‍വലുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല;സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് കുട്ടിയായി അഭിനയിച്ച ദുര്‍ഗയുടെ പെര്‍ഫോമന്‍സ്; ശാന്തികൃഷ്ണ 

മലയാള സിനിമയില്‍ ചരിത്രപരമായ വിജയം കുറിച്ചാണ് 'ലോക ചാപ്റ്റര്‍ 1: ചന്ദ്ര' പ്രദര്‍ശനം തുടരുന്നത്. ചിത്രം തിയേറ്ററുകളില്‍ റെക്കോര്‍ഡ് കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ചര്‍ച്ച ചെയ്യുന്ന ഈ വിജയത്തെക്കുറിച്ച് ഇപ്പോള്‍ നടി ശാന്തി കൃഷ്ണ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്.

ഒരു എഫ്.എം അഭിമുഖത്തിലാണ് താരം സിനിമയെ വിലയിരുത്തിയത്.''എല്ലാവരും പറയുന്നതുപോലെ ഒരു വൗ എലമെന്റ് ഒന്നും എനിക്ക് സിനിമയില്‍ തോന്നിയില്ല. പക്ഷേ, സിനിമ ഓക്കെയായിരുന്നു. രണ്ടാം പകുതി എനിക്ക് കുറച്ച് സ്ലോ ആയി അനുഭവപ്പെട്ടു', ശാന്തി കൃഷ്ണ പറഞ്ഞു.

''ഞാന്‍ എഫ് വണ്ണും ലോകയും കണ്ടു. ലോകയ്ക്ക് സമ്മിശ്ര പ്രതികരണമാണ് കിട്ടുന്നതെന്ന് എനിക്ക് തോന്നുന്നു. എല്ലാവരും പറയുന്നതു പോലെ ഒരു വൗ എലമെന്റ് ഒന്നും എനിക്ക് തോന്നിയില്ല. പക്ഷേ സിനിമ ഓക്കെയായിരുന്നു.രണ്ടാം പകുതി എനിക്ക് കുറച്ച് സ്ലോ ആയി ഫീല്‍ ചെയ്തു. സിനിമ മുഴുവനായിട്ട് നോക്കുകയാണെങ്കില്‍ എനിക്ക് ഇഷ്ടപ്പെട്ടു, അങ്ങനെയേ ഉള്ളൂ. അല്ലാതെ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു എന്ന് പറയാന്‍ എനിക്ക് പറ്റുന്നില്ല. പക്ഷേ ഇപ്പോഴത്തെ തലമുറയിലുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടു. ഒരു സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക്. മാര്‍വലുമായിട്ടൊന്നും ഈ സിനിമയെ താരതമ്യം ചെയ്യാന്‍ പറ്റില്ല. അങ്ങനെയുള്ള ഒരുപാട് സിനിമകള്‍ ഞാന്‍ കണ്ടതു കൊണ്ട് ലോക കണ്ടപ്പോള്‍ എനിക്ക് കുറച്ചുകൂടി എക്സ്പറ്റേഷന്‍ ഉണ്ടായിരുന്നിരിക്കാം. 

സിനിമയിലേക്ക് വരികയാണെങ്കില്‍ കല്യാണി ആ റോളിന് നല്ല അനുയോജ്യയായിരുന്നു. അവളത് നന്നായി ചെയ്തിട്ടുണ്ട്. അവളുടെ മുഖത്ത് ആ നിഷ്‌കളങ്കതയുണ്ട്, ആ കാരക്ടറിന് എന്താണോ വേണ്ടത് അതെല്ലാമുണ്ട്. കല്യാണി അത് നന്നായി തന്നെ പെര്‍ഫോം ചെയ്തിട്ടുമുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ എനിക്ക് ആ സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് കുട്ടിയായി അഭിനയിച്ച ദുര്‍ഗയുടെ പെര്‍ഫോമന്‍സാണ്. ആ കുട്ടി അടിപൊളിയായിരുന്നു. ആ കുട്ടിയുടെ എക്സ്പ്രഷന്‍ എനിക്ക് വളരെ ഇഷ്ടമായി.

അതുപോലെ മലയാള സിനിമയില്‍ ഇങ്ങനെയൊരു ജോണര്‍ നമ്മള്‍ കണ്ടിട്ടില്ല. മിത്തുമായി കൂട്ടിക്കലര്‍ത്തി അവര്‍ ചെയ്തിരിക്കുന്നത് വളരെ രസമായിട്ടുണ്ട്...'' ശാന്തികൃഷ്ണ പറഞ്ഞു. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്. ശാന്തികൃഷ്ണയുടെ അഭിപ്രായത്തിന് സമ്മിശ്ര പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. 

കല്യാണി പ്രിയദര്‍ശന് പുറമേ നസ്ലിന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ഒപ്പം ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് തുടങ്ങിയവരും ചിത്രത്തില്‍ അതിഥി വേഷങ്ങളിലെത്തിയിരുന്നു. 267 കോടി കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം പല റെക്കോര്‍ഡുകളും ഇതിനോടകം തകര്‍ത്തു കഴിഞ്ഞു.

shanti krishna about lokah chapter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES