ചരിത്രം തിരുത്തിക്കുറിച്ച വിജയത്തിലേക്കു കുതിക്കുന്ന ലോക സിനിമയില്‍ പ്രേക്ഷകരെ ഏറെ വശീകരിച്ച ഒരു കഥാപാതമുണ്ട്. ഒരുപേരോ ഒരു ഡയലോഗോ പോലുമില്ലാതെ ഒരു സോഫയിലിരുന്ന് അപ്പിയറന്‍സിലൂടെ മാത്രം പ്രേഷകരുടെ കൈയ്യടി നേടിയ ഒരു കഥാപാത്രമുണ്ട്.
ഷിബിന്‍ . എസ്. രാഘവ് എന്നാണ് ഈ നടന്റെ പേര്.മലയാളിയും, തൃശൂര്‍ സ്വദേശിയുമായ ഷിബിന്‍ ബോളിവുഡ് അടക്കം ഇന്‍ഡ്യയിലെ പ്രമുഖനായ മോഡലാണ്.മോഡലിംഗില്‍ നിന്നും ലോക സംവിധായകന്‍ ഡൊമിനിക്ക്. സി. അരുണ്‍ ഇദ്ദേഹത്തെ വെള്ളിത്തിരയിലെത്തിച്ചത് വെറുതേ ആയില്ല.അത്രമാത്രം സ്വീകാര്യത ഈ കഥാപാത്രത്തിനു ലഭിച്ചു.
ഈ നടന്‍ വീണ്ടും ക്യാമറക്കുമുന്നിലെത്തുകയാണ്. വന്‍ വിജയം നേടിയ മാര്‍ക്കോക്കു ശേഷം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ,പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന കാട്ടാളന്‍ എന്ന ചിത്രത്തിലാണ് ഷിബിന്‍ അഭിനയിക്കുന്നത്.ലോകയില്‍ സോഫയില്‍ ഇരുന്നു മാത്രമായിരുന്നു പ്രകടനമെങ്കില്‍ കാട്ടാളനില്‍ സിംഹാസനത്തിക്കു
കയാണ് ഈ നടനെ. അത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ് ഷിബിനു നല്‍കിയിരിക്കുന്നത്.
ആന്റെണി വര്‍ഗീസ് (പെപ്പെ )നായകകുന്ന ഈ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും ഇന്‍ഡ്യന്‍ സ്‌കീനിലെ മികച്ച പ്രതിഭകളുടെ നിറസാന്നിദ്ധ്യമാണു ള്ളത്.മാര്‍ക്കോക്കു മുകളില്‍ ആക്ഷന്‍ രംഗങ്ങളും, സാങ്കേതിക മികവുമായിട്ടാണ് കാട്ടാളന്‍ എത്തുക. വന്‍ മുടക്കുമുതലില്‍ അതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബര്‍ അവസാനം ആരംഭിക്കുന്നു.ഇന്ത്യക്കകത്തും പുറത്തുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാകുക
വാഴൂര്‍ ജോസ്.