Latest News

കൊവിഡ് രണ്ട് തവണ പിടികൂടി; ശബ്ദത്തെ ബാധിച്ചു;സംഗീത ലോകത്തു നിന്ന് വിരമിക്കാന്‍ വരെ ആലോചിച്ചിരുന്നു'; കഴിഞ്ഞ വര്‍ഷം അമ്മ മരിക്കുന്നത് വരെ അമ്മയെ പരിചരിക്കുന്നതായിരുന്നു ശ്രദ്ധ;  സംഗീതയാത്രയില്‍ 25 വര്‍ഷം തികയുന്ന ചിത്ര അയ്യര്‍ തിരിച്ച് വരവിന് ഒരുങ്ങുമ്പോള്‍ 

Malayalilife
 കൊവിഡ് രണ്ട് തവണ പിടികൂടി; ശബ്ദത്തെ ബാധിച്ചു;സംഗീത ലോകത്തു നിന്ന് വിരമിക്കാന്‍ വരെ ആലോചിച്ചിരുന്നു'; കഴിഞ്ഞ വര്‍ഷം അമ്മ മരിക്കുന്നത് വരെ അമ്മയെ പരിചരിക്കുന്നതായിരുന്നു ശ്രദ്ധ;  സംഗീതയാത്രയില്‍ 25 വര്‍ഷം തികയുന്ന ചിത്ര അയ്യര്‍ തിരിച്ച് വരവിന് ഒരുങ്ങുമ്പോള്‍ 

ഒരു കാലത്ത് തെന്നിന്ത്യന്‍ സംഗീത ലോകത്ത് നിറഞ്ഞുനിന്ന ഗായികയാണ് ചിത്ര അയ്യര്‍. സംഗീത രംഗത്ത് നിന്ന് നീണ്ട ഇടവേളയെടുത്തതിനെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും തുറന്ന് പറയുകയാണ് താരമിപ്പോള്‍. കരിയറിലുണ്ടായ നഷ്ടങ്ങള്‍ക്ക് കാരണം മറ്റാരുമല്ല, താന്‍ തന്നെയാണെന്നും ആരോഗ്യപരമായ ബുദ്ധിമുട്ടുകളാണ് പ്രധാനമായും ശബ്ദത്തെ ബാധിച്ചതെന്നും ചിത്ര അയ്യര്‍ പറഞ്ഞു. തന്നെ ആരും സംഗീത രംഗത്ത് നിന്ന് ഒതുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

 25 വര്‍ഷം പിന്നിട്ട സംഗീത ജീവിതത്തിനിടയില്‍, സിനിമ ഗാനരംഗത്ത് നിന്ന് വിട്ടുനിന്നത് അവസരങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണെന്ന് ചിത്ര അയ്യര്‍ വിശദീകരിച്ചു. 'ഞാന്‍ എവിടെയും പോയിട്ടില്ല. ഇത് എന്റെ നാടല്ലേ. സിനിമ ഗാനങ്ങള്‍ പാടുന്നില്ലെന്നത് സത്യമാണ്. അവസരങ്ങള്‍ ലഭിക്കണ്ടേ. അതുകൊണ്ടാണ് അഭിനയത്തിലേക്ക് കടന്നത്. ഇപ്പോള്‍ വീണ്ടും സ്റ്റേജ് ഷോകള്‍ ചെയ്യാന്‍ തുടങ്ങി. സ്വന്തമായി ഒരു മ്യൂസിക് ബാന്‍ഡുമുണ്ട്,' ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. 

അവസരങ്ങള്‍ ചോദിച്ചുവാങ്ങുന്നതില്‍ വന്ന വീഴ്ചയാണ് തന്റെ കരിയറിലെ പ്രധാന നഷ്ടങ്ങള്‍ക്ക് കാരണമെന്ന് ചിത്ര അയ്യര്‍ തുറന്നു സമ്മതിച്ചു. 'ആരോടും ചാന്‍സ് ചോദിച്ചില്ല. ചോദിക്കണമായിരുന്നു. എനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് കാരണം ഞാന്‍ തന്നെയാണ്. അല്ലാതെ എന്നെ ഫീല്‍ഡില്‍ നിന്ന് പുറത്താക്കാന്‍ ആരും പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതല്ല. അമൃത ചാനലിലെ റിയാലിറ്റി ഷോയില്‍ ഞാനും ജയചന്ദ്രന്‍ സാറും വിധികര്‍ത്താക്കളായിരുന്നിട്ടും, ഒരിക്കല്‍ പോലും അദ്ദേഹത്തോട് ഞാന്‍ ചാന്‍സ് ചോദിച്ചിട്ടില്ല,' അവര്‍ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ വര്‍ഷം അമ്മ മരിച്ചു. അതുവരെ അമ്മയെ പരിചരിക്കുന്നതായിരുന്നു ശ്രദ്ധ. അക്കാരണത്താല്‍ ഷോകള്‍ കുറഞ്ഞു. പതിയെ അവസരങ്ങളും കുറഞ്ഞു. ഇതിനിടയില്‍ കോവിഡ് രണ്ട് തവണ പിടിപെട്ടത് ശബ്ദത്തെ കാര്യമായി ബാധിച്ചു. ഇത് ആരോഗ്യപരമായും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചെന്നും, സംഗീത ലോകത്തു നിന്ന് വിരമിക്കാന്‍ വരെ ആലോചിച്ചിരുന്നതായും ചിത്ര അയ്യര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് അഭിനയ രംഗത്തേക്ക് കടന്നതെന്നും അവര്‍ വ്യക്തമാക്കി. സംഗീതവും കുടുംബവും ഉത്തരവാദിത്തങ്ങളും വളര്‍ത്തു മൃഗങ്ങളുമെല്ലാം ചേര്‍ന്നതാണ് തന്റെ ലോകമെന്ന് ചിത്ര അയ്യര്‍ പറഞ്ഞു. പാചകം ചെയ്യാനും പാടാനും തനിക്കിഷ്ടമാണെന്നും ജീവിതത്തിലെ എല്ലാ വേഷങ്ങളും താന്‍ ആസ്വദിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

singer chitra iyer affecte her voice

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES