പ്രശസ്ത പിന്നണി ഗായിക സുസ്മിതയെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യ ചെയ്തത് വീട്ടില്‍

Malayalilife
topbanner
പ്രശസ്ത പിന്നണി ഗായിക സുസ്മിതയെ മരിച്ച നിലയില്‍ കണ്ടെത്തി;  ആത്മഹത്യ ചെയ്തത് വീട്ടില്‍


പ്രശസ്ത പിന്നണി ഗായികയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ആഘാതത്തിലാണ് ആരാധകര്‍. കര്‍ണാടകയിലെ മണ്ഡ്യ സ്വദേശിനിയായ സുസ്മിത അഞ്ച് വര്‍ഷം മുന്‍പാണ് ചലച്ചിത്രമേഖലയില്‍ സജീവമായത്. സൂപ്പര്‍ ഹിറ്റുകളായ ഹാലു, ശ്രീസമന്യ തുടങ്ങിയ ചിത്രങ്ങളില്‍ സുസ്മിത ഗാനമാലപിച്ചിട്ടുണ്ട്.

കന്നഡ സിനിമയിലെ പ്രശസ്ത പിന്നണി ഗായിക സുഷ്മിതയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ബെംഗളൂരു അന്നപൂര്‍ണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് ഇവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പായി താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്ന് കാണിച്ച് അമ്മയ്ക്ക് സുഷ്മിത വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. കര്‍ണാടകയിലെ മണ്ഡ്യ സ്വദേശിനിയായ സുസ്മിത അഞ്ച് വര്‍ഷം മുന്‍പാണ് ചലച്ചിത്രമേഖലയില്‍ സജീവമായത്. സൂപ്പര്‍ ഹിറ്റുകളായ ഹാലു, ശ്രീസമന്യ തുടങ്ങിയ ചിത്രങ്ങളില്‍ സുശ്മിത ഗാനമാലപിച്ചിട്ടുണ്ട്. ശരത് കുമാര്‍ ആണ് ഭര്‍ത്താവ്..

അന്നപൂര്‍ണേശ്വരി നഗറിലുള്ള വീടിനുള്ളില്‍ തിങ്കളാഴ്ച രാവിലെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നുമുള്ള നിരന്തര പീഡനത്തെ തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തിരിക്കുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍.താന്‍ ജീവനൊടുക്കുകയാണ് എന്നു പറഞ്ഞ് മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് സുഷ്മിത അമ്മക്ക് വാട്സാപ്പ് സന്ദേശം അയച്ചിട്ടുമുണ്ടായിരുന്നു.കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി സുഷ്മിത പറഞ്ഞിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കന്നഡ സിനിമയിലെ യുവഗായികയുടെ അപ്രതീക്ഷിത മരണം സഹപ്രവര്‍ത്തകരേയും ആരാധകരേയും ഏറെ ഞെട്ടിച്ചിരിക്കുകയാണ്. അന്നപൂര്‍ണേശ്വരി നഗര്‍ പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 

Read more topics: # singer susmitha,# suicide at her home
singer susmitha suicide at her home

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES