സിനിമാ പ്രേമികള്‍ക്ക് പുത്തന്‍ ദൃശ്യ വിസ്മയമൊരുക്കാന്‍ 'സിനിഹോപ്‌സ്' (CineHopes) എന്ന ഒടിടി പ്ലാറ്റ്‌ഫോം ജനുവരിയില്‍ മിഴി തുറക്കുന്നു. 'സിനിഹോപ്‌സ്' ഒടിടി പ്ലാറ്റ്‌ഫോമിന്റെ ലോഗോ ലോഞ്ച് നവരാത്രി നാളില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി മഞ്ജുനാഥ അഡിക, ക്ഷേത്രം പ്രധാന അര്‍ച്ചകന്‍ കാളിദാസ ഭട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ആദ്യ മാസങ്ങളില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് തുടക്കംകുറിക്കുന്ന സിനിഹോപ്‌സ്, പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളും പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കും. സൂപ്പര്‍സ്റ്റാര്‍ സിനിമകളും കലാമൂല്യമുള്ള ലോകോത്തര സിനിമകളും പ്രേക്ഷകര്‍ക്ക് ഈ ഒടിടിയിലൂടെ ഉടന്‍ തന്നെ വീക്ഷിക്കാനാവും. സിനിമകള്‍ക്ക് പുറമേ മ്യൂസിക് റൈറ്റ്‌സ്, ഷോര്‍ട്ട് ഫിലിം, ആല്‍ബം, വെബ് സീരീസ് എന്നിവയും ഓടിടിയുടെ ഭാഗമാണ്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈഹോപ്‌സ് ഫിലിം ഫാക്ടറി, ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സ് എന്നീ കമ്പനികളായാണ് സിനിഹോപ്‌സ് എന്ന ഒടിടി പ്ലാറ്റഫോം ജനങ്ങളിലേക്ക് എത്തിക്കുന്നുന്നത്.
വ്യത്യസ്തമായ പാക്കേജുകള്‍ സിനിഹോപ്‌സില്‍ ലഭ്യമാണ്. ജനുവരി മാസം മുതല്‍ ആപ്പ് സ്റ്റോറിലും, ഐ.ഒ.എസിലും സിനിഹോപ്‌സ് ലഭ്യമാകും. വരും മാസങ്ങളില്‍ സൗത്ത് ഇന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി നിരവധി സിനിമകള്‍ സിനിഹോപ്‌സിലൂടെ സിനിമാപ്രേമികള്‍ക്ക് ആസ്വദിക്കാം. പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള സിനിമകള്‍ മാത്രം തിരഞ്ഞെടുത്ത് കാണുവാനുള്ള ഓപ്ഷന്‍ സിനിഹോപ്‌സില്‍ ലഭ്യമാണ്. ഇതുകൂടാതെ മറ്റു ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും വ്യത്യസ്തമായി, സിനിമകള്‍ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ടിവി തുടങ്ങി മൂന്ന് ഉപകരണങ്ങളിലും ഒരേ സമയം വീക്ഷിക്കാന്‍ പ്രേക്ഷകന് സാധിക്കും. മറ്റ് പ്രാദേശിക പ്ലാറ്റ്‌ഫോമുകള്‍ എച്ച്ഡി ഗുണമേന്മ വാഗ്ദാനം നല്‍കുമ്പോള്‍ ഈ ഓടിടി?യില്‍ സിനിമ വീക്ഷിക്കാന്‍ സാധിക്കുക 2K,4K ഗുണമേന്മയില്‍ ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഒടിടിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ് www.cinehopes.com
സിനിമാ നിര്‍മാതാക്കളും വിതരണക്കാരും തങ്ങളുടെ സിനിമകള്‍ സിനിഹോപ്‌സ് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ +918907992255 അല്ലെങ്കില്‍ ഇമെയില്‍ ചെയ്യുക [email protected]
വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്