Latest News

കല്യാണത്തിന് വേണ്ടി സമ്പാദിച്ച കാശുകൊണ്ട് കാര്‍ വാങ്ങി; 24 വയസില്‍ വിവാഹം കഴിഞ്ഞ് മുപ്പതില്‍ രണ്ടാമതും പ്രസവിക്കണം എന്നാണ് കരുതിയിരുന്നത്; ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, പടക്കളം സന്ദീപ് അങ്ങനെ കുറേപേരുമായി ക്രഷ്; ശിവാംഗിയുടെ വാക്കുകള്‍ ചിരിപടര്‍ത്തുമ്പോള്‍

Malayalilife
 കല്യാണത്തിന് വേണ്ടി സമ്പാദിച്ച കാശുകൊണ്ട് കാര്‍ വാങ്ങി; 24 വയസില്‍ വിവാഹം കഴിഞ്ഞ് മുപ്പതില്‍ രണ്ടാമതും പ്രസവിക്കണം എന്നാണ് കരുതിയിരുന്നത്; ഉണ്ണി മുകുന്ദന്‍,  ആസിഫ് അലി, പടക്കളം സന്ദീപ് അങ്ങനെ കുറേപേരുമായി ക്രഷ്; ശിവാംഗിയുടെ വാക്കുകള്‍ ചിരിപടര്‍ത്തുമ്പോള്‍

ഗായകരായ ബിന്നി കൃഷ്ണകുമാറിന്റെയും കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി കൃഷ്ണകുമാര്‍. ഗായികയാണെങ്കില്‍ കൂടിയും ശിവാംഗി ആരാധകരെ സമ്പാദിച്ചത് ഒരു തമിഴ് റിയാലിറ്റി ഷോയിലൂടെയാണ്. ?ായിക മാത്രമല്ല നടിയും മോഡലും ഡാന്‍സറും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലൂവന്‍സറും അങ്ങനെ മലയാളികള്‍ക്കും പ്രിയങ്കരിയാണ് താരം. 

ഇരുപത്തിയേഴുകാരിയായ താരം കഴിഞ്ഞ ദിവസം ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മലയാളികള്‍ക്കിടയില്‍ തനിക്ക് ലഭിച്ച സ്വീകാര്യതയെ കുറിച്ചും ഒക്കെ പറയുന്ന വീഡിയോ സോഷ്യലിടത്തില്‍ വൈറലായി മാറുകയാണ്.

സിനിമയിലെ തന്റെ ഇഷ്ടതാരങ്ങളെ കുറിച്ച് വാചാലയായ ശിവാംഗിയുടെ ലിസ്റ്റില്‍ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും പ്രമുഖരുണ്ട്. ഉണ്ണി മുകുന്ദനാണ് ശിവാംഗിയുടെ ആദ്യത്തെ ക്രഷ്. രണ്ടാമതായി തമിഴ് താരം ധ്രുവ് വിക്രമിനെ താരം തിരഞ്ഞെടുത്തു. ലിസ്റ്റില്‍ മൂന്നാമതായി എത്തിയത് ആസിഫ് അലിയാണ്. 'ആസിഫ് അലിയെ ഭയങ്കര ഇഷ്ടമാണ്, വിവാഹം കഴിഞ്ഞതാണെങ്കിലും കുഴപ്പമില്ല' എന്ന് തമാശരൂപേണ ശിവാംഗി പറയുന്നു. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായ 'പടക്കളം' വെബ് സീരീസിലെ സന്ദീപ് പ്രദീപാണ് ശിവാംഗിയുടെ മറ്റൊരു പ്രിയതാരം. സന്ദീപിനെ നേരിട്ട് കണ്ടാല്‍ താന്‍ വലിയൊരു ആരാധകിയാണെന്ന് പറയുമെന്നും പടക്കളത്തിലെ സന്ദീപിന്റെ പ്രകടനം, പ്രത്യേകിച്ച് ആ മൂന്ന് റോളുകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു. 

മലയാളികള്‍ തന്നെ തിരിച്ചറിയണമെന്നും സ്‌നേഹിക്കണമെന്നും ആഗ്രഹിച്ചിരുന്നുവെന്നും ഇപ്പോള്‍ അത് നടക്കുന്നുണ്ടെന്നും ശിവാം?ഗി പറയുന്നു. എന്റെ വീഡിയോകള്‍ വൈറലാകുന്നുവെങ്കില്‍ അത് ദൈവാദീനം കൊണ്ടാണ്. കുടുംബത്തിന്റെ പ്രാര്‍ത്ഥന എനിക്കുണ്ട്.

എനിക്ക് മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ല. അതുകൊണ്ട് മലയാളികള്‍ എന്നെ സ്വീകരിക്കില്ല. ട്രോള്‍ ചെയ്യുക മാത്രമെ ചെയ്യൂ എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അവര്‍ എന്നെ സ്വീകരിച്ചു. അത് തന്നെ വലിയൊരു സന്തോഷമാണ്. എന്റെ സ്വന്തം യുട്യൂബ് ചാനലില്‍ ഞാന്‍ വീഡിയോ ചെയ്തിട്ട് കുറേ നാളുകളായി.

മറ്റുള്ള ചാനലുകള്‍ക്ക് ഇന്റര്‍വ്യു കൊടുക്കുമ്പോള്‍ ഞാന്‍ അല്ലല്ലോ എന്നിലൂടെ അവരല്ലേ സമ്പാദിക്കുന്നത്. അവര്‍ പൈസയൊന്നും തരാറില്ല. ഇന്റര്‍വ്യു കൊടുക്കുന്നതിന് കാരണം അതുവഴി ആ ചാനലിനും പബ്ലിസിറ്റി കിട്ടും എനിക്കും പബ്ലിസിറ്റി കിട്ടും എന്നതുകൊണ്ടാണ്. കേരളത്തില്‍ ആളുകള്‍ എന്നെ തിരിച്ചറിയണമെന്ന് ഞാന്‍ മാനിഫെസ്റ്റ് ചെയ്തിരുന്നു. അത് ഇപ്പോള്‍ നടക്കുന്നുണ്ട്. മലയാളികള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങി ശിവാംഗി പറഞ്ഞ് തുടങ്ങി


പ്രണയവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളാണ് എവിടെ തിരിഞ്ഞാലും. ലെന ചേച്ചിയുടെ മാരേജ് സ്റ്റോറി എനിക്ക് ഇഷ്ടപ്പെട്ടു. അതുപോലെ എന്റെ ഇന്റര്‍വ്യു കണ്ട് ആരെങ്കിലും വന്ന് പ്രപ്പോസ് ചെയ്താല്‍ നന്നായിരുന്നു. ഞാനായിട്ട് പരിശ്രമിക്കുന്ന പ്രണയങ്ങളൊന്നും വര്‍ക്കൗട്ടാകുന്നില്ല. ഇന്റര്‍വ്യു കണ്ട് ആരെങ്കിലും തേടി വരണം. എല്ലാവരുടേയും വിചാരം ഞാന്‍ കമ്മിറ്റഡാണ് എന്നാണ്.

പിന്നെ വേറെയും ചില പ്രോബ്ലങ്ങളും ഉണ്ട്. ഞാന്‍ ഒരുപാട് എക്‌സ്പറ്റേഷനുള്ള ആളാണ് പങ്കാളിയുടെ കാര്യത്തില്‍ എന്നാണ് ജനങ്ങളുടെ ധാരണ. പക്ഷെ എനിക്ക് അതൊന്നുമില്ല. ഉണ്ണി മുകുന്ദനോട് എനിക്ക് ക്രഷ് ഉണ്ടെന്നത് ശരിയാണ്. ഉണ്ണി മുകുന്ദന്‍ ചൈല്‍ഡ് ഹുഡ് ക്രഷാണ്. ഉണ്ണി മുകുന്ദന് മാര്‍ക്കിടാന്‍ ഞാന്‍ ആളല്ല.


ദൈവം സൃഷ്ടിച്ചതിന് നമ്മള്‍ മാര്‍ക്കിടാന്‍ യോ?ഗ്യരല്ല. ഞാന്‍ ജെന്‍സി കിഡ് ആണെങ്കിലും ഓള്‍ഡ് സ്‌കൂള്‍ കുട്ടിയാണ്. ചെറിയ കാര്യങ്ങള്‍ പോലും എനിക്ക് വലിയ കാര്യമാണ്. റിലേഷന്‍ഷിപ്പൊക്കെ സിറ്റുവേഷന്‍ ഷിപ്പായി മാറി കൊണ്ടിരിക്കുന്നു. പക്ഷെ എനിക്ക് അത് പറ്റില്ല. റീ അഷ്യൂറന്‍സ്, ടൈം, അറ്റന്‍ഷന്‍ അതൊക്കെ എനിക്ക് മാറ്ററാണ്.

അതെല്ലാം ഇപ്പോള്‍ ആളുകളുടെ റിലേഷന്‍ഷിപ്പില്‍ കുറവാണ്. പ്രണയത്തിന് വേണ്ടി ഞാന്‍ ഇനി അങ്ങോട്ട് പോയി ആരെയും അപ്രോച്ച് ചെയ്യില്ല. അങ്ങനെ ചെയ്തപ്പോഴെല്ലാം അവ?ര്‍ എന്നെ തേച്ചിട്ട് പോയി. എന്റെ കല്യാണത്തിന് വേണ്ടി സമ്പാദിച്ച കാശുകൊണ്ടാണ് ഞാന്‍ അടുത്തിടെ പുതിയ കാര്‍ വാങ്ങിയത്. ഇരുപത്തിയഞ്ച് വയസിനുള്ളില്‍ വിവാഹം നടക്കുമെന്ന് കരുതിയാണ് എഫ്ഡിയില്‍ പണം ചേര്‍ത്ത് വെച്ചത്.


ഇരുപത്തിയേഴ് വയസില്‍ ആദ്യത്തെ കുട്ടിക്ക് ജന്മം നല്‍കണമെന്നും മുപ്പതില്‍ രണ്ടാമതും പ്രസവിക്കണം എന്നാണ് കരുതിയിരുന്നത്. പ്രതീക്ഷിച്ചതുപോലെ 25 വയസില്‍ വിവാഹം നടന്നില്ല. അതുകൊണ്ട് ആ പണം വെച്ച് കാര്‍ വാങ്ങി.

രണ്ട് കുട്ടികള്‍ മതിയെനിക്ക്. ഒരു കുട്ടിയെ എല്‍കെജിയില്‍ ചേര്‍ക്കാന്‍ പോലും ഒന്നരലക്ഷം രൂപയാണ് ഫീസ്. അങ്ങനൊരു സാഹചര്യത്തില്‍ ഒരുപാട് കുഞ്ഞുങ്ങള്‍ പിറന്നാല്‍ അവരെ ആര് പഠിപ്പിക്കുമെന്നും ശിവാംഗി ചോദിക്കുന്നു. താരത്തിന്റെ സരസമായ സംഭാഷണം കൊണ്ട് തന്നെ വീഡിയോ അതിവേഗത്തില്‍ വൈറലായി.

തമിഴിലെ 'സൂപ്പര്‍ സിംഗര്‍' സീസണ്‍ 7-ലൂടെ സംഗീത ലോകത്ത് ശ്രദ്ധിക്കപ്പെട്ട ശിവാംഗി, അഭിനയത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2022-ല്‍ പുറത്തിറങ്ങിയ ശിവകാര്‍ത്തികേയന്‍ ചിത്രം 'ഡോണി'ലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ 'ലില്ലി' എന്ന ശിവാംഗിയുടെ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സ്വാഭാവികമായ നര്‍മ്മവും സംസാരശൈലിയും കൊണ്ട് മലയാളികള്‍ക്കും തമിഴ് മക്കള്‍ക്കും ഒരുപോലെ പ്രിയങ്കരിയാണ് ഇന്ന് ഈ യുവതാരം.

sivaangi krishnakumar latest vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES