ഭര്‍തൃപീഡനങ്ങള്‍ മൂലം ജീവനൊടുക്കിയ പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ കുറിപ്പുമായി എത്തുകയാണ് നടി സ്‌നേഹ ശ്രീകുമാറും.
നടിയുടെ കുറിപ്പ് ഇങ്ങനെ:
'ഈ കാലത്തും പെണ്‍കുട്ടികള്‍ ഇങ്ങനെ സഹിച്ചു കഴിഞ്ഞു അവസാനം മരണത്തിലേക്ക് എത്തുന്നത് എന്തുകൊണ്ട്, ചിന്തിക്കേണ്ട കാര്യമാണ്. പറ്റാത്ത സാഹചര്യങ്ങളില്‍ നിന്ന് മാറിപോന്നാല്‍ സമൂഹത്തില്‍ നിന്ന് ഉണ്ടാകുന്ന ചോദ്യങ്ങളും പരിഹാസങ്ങളും, സ്വന്തം വീട്ടിലുള്ളവര്‍ക്ക് നാണക്കേടാകും എന്ന ചിന്ത ഇതിലുമൊക്കെ കൂടുതല്‍ ആണ് സ്‌നേഹം കൊണ്ട് വിട്ടുപോരാന്‍ പറ്റാതെ നില്‍ക്കുന്നത്. എല്ലാം ശരിയാകും എന്ന വിശ്വാസത്തില്‍ തുടര്‍ന്ന് പോകുന്നത്'
എല്ലാം ശരിയാക്കാന്‍ ശ്രമിക്കാം, പക്ഷെ ആ ശ്രമം ഒരുവട്ടം പരാജയപ്പെട്ടാല്‍ ധൈര്യമായി നമ്മളെ മാനസികമായും ശാരീരികമായും തളര്‍ത്തുന്ന സാഹചര്യത്തില്‍ നിന്ന് പുറത്തുവരാന്‍ തയ്യാറാകണം.. തിരിച്ചു വരുന്ന മകളെ കുറ്റപ്പെടുത്തുകയല്ല ചേര്‍ത്തുപിടിച്ചു അവള്‍ ജീവിതത്തില്‍ ജയിക്കുന്നത് കാണുകയാണ് പെണ്‍കുട്ടികളുടെ കുടുംബം ചെയ്യേണ്ടത്'
വര്‍ഷങ്ങളായി സഹിച്ചു ജീവിച്ച മകളെ രക്ഷപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതല്ലേ. 18വയസാകുമ്പോള്‍ വിവാഹം അല്ല വേണ്ടത്, നല്ല പഠിപ്പും ജോലിയുമാണ് എന്ന് ഇനി എന്നാണ് നമ്മുടെ സമൂഹം തിരിച്ചറിയുന്നത്. പെണ്‍കുട്ടികളോടാണ്, ധൈര്യമായി പറയാനുള്ളത് പറയണം, അതിനെ അഹങ്കാരമെന്നോ തന്റെടമെന്നോ ആര് വിളിച്ചാലും നമ്മുടെ ജീവിതം സന്തോഷം ആക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണ്' സ്‌നേഹ ശ്രീകുമാര്‍ കുറിച്ചു.