Latest News

മോഹന്‍ലാല്‍ എന്നും ഈ നിമിഷത്തിലാണ് ജീവിക്കുന്നത്; കഴിഞ്ഞതും ഓര്‍ക്കാറില്ല, വരുന്നതിനെക്കുറിച്ചും ചിന്തിക്കാറില്ല; 35 വര്‍ഷം അദ്ദേഹത്തിനൊപ്പമുണ്ടാകാന്‍ സാധിച്ചതില്‍ സന്തോഷവതി';വിനീതിന്റെ സിനിമ 'കരം' കാണാനെത്തിയ സുചിത്ര മോഹന്‍ലാല്‍ പങ്കിട്ടത്

Malayalilife
 മോഹന്‍ലാല്‍ എന്നും ഈ നിമിഷത്തിലാണ് ജീവിക്കുന്നത്; കഴിഞ്ഞതും ഓര്‍ക്കാറില്ല, വരുന്നതിനെക്കുറിച്ചും ചിന്തിക്കാറില്ല; 35 വര്‍ഷം അദ്ദേഹത്തിനൊപ്പമുണ്ടാകാന്‍ സാധിച്ചതില്‍ സന്തോഷവതി';വിനീതിന്റെ സിനിമ 'കരം' കാണാനെത്തിയ സുചിത്ര മോഹന്‍ലാല്‍ പങ്കിട്ടത്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 'കരം'തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. നോബിള്‍ ബാബുവാണ് ചിത്രത്തില്‍ നായകനായെത്തിയത്. ചിത്രം കണ്ടിറങ്ങിയതിന് ശേഷം സുചിത്ര മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 

മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷവും അഭിമാനവുമെന്ന് സുചിത്ര പറയുന്നു.തന്റെ കുടുംബം മാത്രമല്ല കേരളം മുഴുവന്‍ ഈ നേട്ടം ആഘോഷമാക്കുകയാണെന്നും സുചിത്ര മാധ്യമങ്ങളോടു പറഞ്ഞു. മോഹന്‍ലാലിനൊപ്പം ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലെത്തിയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും സുചിത്ര സംസാരിക്കുകയുണ്ടായി.

മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അത്. സിനിമാ കുടുംബത്തിനു മാത്രമല്ല കേരളത്തെ സംബന്ധിച്ചടത്തോളവും അഭിമാനം നിറഞ്ഞ നിമിഷമായിരുന്നു. ദൈവത്തോടു നന്ദി പറയുന്നു.ചേട്ടന്‍ എന്നും ഈ നിമിഷത്തിലാണ് ജീവിക്കുന്നത്. കഴിഞ്ഞതും ഓര്‍ക്കാറില്ല, വരുന്നതിനെക്കുറിച്ചും ചിന്തിക്കാറില്ല. ഒരുപാട് അനുഗ്രഹിക്കപ്പെട്ടവളാണെന്നു തോന്നുന്നു. ഒരുപാട് സന്തോഷം.
സിനിമയില്‍ വന്നിട്ട് അദ്ദേഹം അന്‍പതാം വര്‍ഷത്തിലേക്ക് അടുക്കുകയാണ്. അതില്‍ 35 വര്‍ഷവും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരിക്കാന്‍ സാധിച്ചതില്‍ സന്തോഷവതിയാണെന്നും നടി പറയുന്നു.

വിനീതിന്റെ പുതിയ ചിത്രത്തെക്കുറിച്ച് നടി പറഞ്ഞതിങ്ങനെയാണ്‌വിനീതിന് 'ഫീല്‍ ഗുഡ്' ചിത്രങ്ങള്‍ മാത്രമല്ല, മറ്റു ജോണറുകളിലും സിനിമകള്‍ എടുക്കാനുള്ള കഴിവുണ്ടെന്ന് 'കരം' തെളിയിച്ചതായി സുചിത്ര പറഞ്ഞു. 
നമ്മള്‍ ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ചിത്രം. വളരെ നന്നായിട്ടുണ്ട്,' സുചിത്ര മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, സമ്മിശ്രണ് പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ പ്രശംസിക്കപ്പെടുമ്പോഴും മറ്റു ചില കാര്യങ്ങളില്‍ പ്രേക്ഷകര്‍ സംതൃപ്തരല്ല. വിനീത് ശ്രീനിവാസന്റെ സംവിധാന മികവിനെക്കുറിച്ചും താരങ്ങളുടെ പ്രകടനത്തെക്കുറിച്ചും വിവിധ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. 

ഹൃദയം', 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് നിര്‍മ്മാണം. നോബിള്‍ ബാബു ചിത്രത്തിലെ നായകനാകുന്നു. 'തിര' എന്ന ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണിത്. 

 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലര്‍ ചിത്രമായ 'സി.ഐ.ഡി' പുറത്തിറങ്ങി 70 വര്‍ഷം തികയുന്ന വേളയിലാണ് മെറിലാന്‍ഡ് സിനിമാസ് വീണ്ടും ഒരു ത്രില്ലര്‍ ചിത്രവുമായി എത്തിയത്. ജോര്‍ജിയ, റഷ്യ-അസര്‍ബൈജാന്‍ അതിര്‍ത്തി തുടങ്ങിയ വിദേശ ലൊക്കേഷനുകളില്‍ ഒരുങ്ങുന്ന ഈ ചിത്രം വലിയ ബഡ്ജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

suchitra mohanlal expressed mohanlal award

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES