Latest News

ബിബിന്‍ ജോര്‍ജ്, ഷൈന്‍ ടോം ചാക്കോ, ചന്ദു നാഥ് എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ശുക്രന്‍' റിലീസിനെത്തുന്നു

Malayalilife
ബിബിന്‍ ജോര്‍ജ്, ഷൈന്‍ ടോം ചാക്കോ, ചന്ദു നാഥ് എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ശുക്രന്‍' റിലീസിനെത്തുന്നു

ബിബിന്‍ ജോര്‍ജ്, ഷൈന്‍ ടോം ചാക്കോ, ചന്ദു നാഥ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉബൈനി  സംവിധാനം ചെയ്യുന്ന ശുക്രന്റെ  ചിത്രീകരണം പൂര്‍ത്തിയായി റിലീസിന് തയ്യാറെടുക്കുന്നു.

നീല്‍ സിനിമാസ്, ജീ സിനിമാസ്, എസ് കെ ജി ഫിലിംസ് എന്നീ ബാനറുകളില്‍ ജീമോന്‍ ജോര്‍ജ്, ഷാജി കെ. ജോര്‍ജ്, നീല്‍ സിനിമാസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

റൊമാന്റിക്  കോമഡി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ശുക്രന്റെ ചിത്രീകരണം മധ്യ കേരളത്തില്‍ തുടങ്ങി പൊള്ളാച്ചിയില്‍ വെച്ചാണ് ചിത്രീകരണം പൂര്‍ത്തിയായത്.

എല്ലാവരുടെയും ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ലക്ഷ്യങ്ങളും സ്വപ്നങ്ങളുമുണ്ട്.അതു നടത്തിയെടുക്കാന്‍ ചിലര്‍ ഏതു ശ്രമങ്ങളും നടത്തി നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് ലക്ഷ്യത്തില്‍ എത്തി ചേരുക തന്നെ ചെയ്യും. അത്തരത്തിലൊരു ലക്ഷ്യത്തിലേക്ക് ഇറങ്ങിത്തിരിച്ചവന്റെ കഥയാണ് 'ശുക്രന്‍' പറയാന്‍ ശ്രമിക്കുന്നത്.

ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് രാഹുല്‍ കല്യാണ്‍ ആണ്.ആദ്യാ പ്രസാദാണ് ചിത്രത്തിലെ നായിക.മറ്റു പ്രധാന കഥാപാത്രങ്ങളായി  കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട്,അശോകന്‍,ടിനി ടോം,ബാലാജി ശര്‍മ,റിയാസ് നര്‍മ്മകല,ഡ്രാക്കുള സുധീര്‍,കുട്ടി അഖില്‍,ബിനു തൃക്കാക്കര, മധു പുന്നപ്ര,അഭിലാഷ് കൊട്ടാരക്കര,തുഷാര പിള്ള,മാലാ പാര്‍വതി,ആര്യ മേനോന്‍, ജയ കുറുപ്പ്,രശ്മി അനില്‍, ദിവ്യാ.എം.നായര്‍, വൈഷ്ണവി എന്നിവരാണ്.

സഹ നിര്‍മ്മാതാക്കള്‍ ഷിജു വി. പി,ഗിരീഷ് പാലമൂട്ടില്‍, ദിലീപ് റഹ്‌മാന്‍,സഞ്ജു നെടുംകുന്നേല്‍ എന്നിവരാണ്.പ്രൊജക്റ്റ് ഡിസൈനര്‍-അനുക്കുട്ടന്‍  ഏറ്റുമാനൂര്‍,സംഗീതം-സ്റ്റില്‍ജു അര്‍ജുന്‍ഗാനങ്ങള്‍ - വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, രാജീവ് ആലുങ്കല്‍, രാഹുല്‍ കല്യാണ്‍,ഗായകര്‍ -ശങ്കര്‍  മഹാദേവന്‍, മനോ, ഹരിഹരന്‍, ജാസി ഗിഫ്റ്റ്, വൈക്കം വിജയ ലക്ഷ്മി,ഛായാഗ്രഹണം - മെല്‍ബിന്‍ കുരിശിങ്കല്‍,എഡിറ്റര്‍-സുനേഷ് സെബാസ്റ്റ്യന്‍, മേക്കപ്പ്-സിജേഷ് കൊണ്ടോട്ടി, കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്, കോസ്റ്റ്യൂം ഡിസൈന്‍- ബ്യൂസി ബേബി ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദിലീപ് ചാമക്കാല,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോബി സത്യ ശീലന്‍,സ്റ്റണ്ട്‌സ് - കലൈ കിങ്‌സണ്‍, മാഫിയ ശശി,റോബിന്‍. കൊറിയോഗ്രാഫി-ഭൂപതി,സ്റ്റില്‍സ്-വിഷ്ണു ആര്‍ ഗോവിന്ദ്, പി. ആര്‍. ഓ -അരുണ്‍ പൂക്കാടന്‍

Read more topics: # ശുക്രന്
sukran movie release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES