Latest News

ഇനി എന്റെ മോനെപ്പറ്റി കുറ്റം പറഞ്ഞു നടന്നാല്‍ നിങ്ങളുടെയൊക്കെ പേര് ഞാന്‍ വെളിപ്പെടുത്തും'; പൊട്ടിത്തെറിച്ച് സുനില്‍ ഷെട്ടി 

Malayalilife
 ഇനി എന്റെ മോനെപ്പറ്റി കുറ്റം പറഞ്ഞു നടന്നാല്‍ നിങ്ങളുടെയൊക്കെ പേര് ഞാന്‍ വെളിപ്പെടുത്തും'; പൊട്ടിത്തെറിച്ച് സുനില്‍ ഷെട്ടി 

സുനില്‍ ഷെട്ടിയുടെ മകന്‍ അഹാന്‍ ഷെട്ടി 2021 ല്‍ തടപ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. നിലവില്‍ ബോര്‍ഡര്‍ 2 എന്ന ചിത്രത്തില്‍ പ്രവര്‍ത്തിക്കുകയാണ് അഹാന്‍. ഇതിനിടയില്‍, തന്റെ മകനെക്കുറിച്ച് മാധ്യമങ്ങളില്‍ നെഗറ്റീവ് അഭിപ്രായങ്ങള്‍ പ്രചരിപ്പിച്ചവരോട് പ്രതികരിച്ച് സുനില്‍ ഷെട്ടി രംഗത്തെത്തിയിരിക്കുകയാണ്. ഇനിയും തുടര്‍ന്നാല്‍ ഇത്തരം ആളുകളെ പരസ്യമായി തുറന്നുകാട്ടുമെന്നും, ഗൂഢാലോചനക്കാരുടെ പേര് വെളിപ്പെടുത്താന്‍ പത്രസമ്മേളനം നടത്തുമെന്നും അദ്ദേഹം തുറന്നടിച്ചു.

 'ബോര്‍ഡര്‍ 2 അഹാനെ പ്രേക്ഷകരുടെ മനസ്സില്‍ പതിറ്റാണ്ടുകളോളം നിലനിര്‍ത്തുമെന്ന് ഞാന്‍ പറയാറുണ്ട്, ആദ്യത്തെ 'ബോര്‍ഡര്‍' എന്നെ നിലനിര്‍ത്തിയതുപോലെ. ഈ സിനിമ കാരണം അഹാന് ധാരാളം അവസരങ്ങള്‍ നഷ്ടപ്പെട്ടു, മറ്റുള്ളവരുടെ അഹങ്കാരം കാരണവും. ചില സിനിമകളില്‍ നിന്ന് പുറത്താക്കി, പത്രങ്ങളില്‍ അതിന് അവനെ കുറ്റപ്പെടുത്തി. അവനെക്കുറിച്ച് നെഗറ്റീവ് ലേഖനങ്ങള്‍ എഴുതാന്‍ ആളുകള്‍ ധാരാളം പണം നല്‍കി. എനിക്ക് ബന്ധങ്ങളില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എനിക്ക് അതേ കാര്യം ചെയ്യാന്‍ കഴിയില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?' -സുനില്‍ ഷെട്ടി ചോദിച്ചു. 

 വരും വര്‍ഷങ്ങളില്‍, പ്രത്യേകിച്ച് സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം പോലുള്ള അവസരങ്ങളില്‍, ബോര്‍ഡര്‍ 2 ജനങ്ങള്‍ ആവര്‍ത്തിച്ച് കാണുമെന്ന് അദ്ദേഹം പറഞ്ഞു. അഹാന് നിരവധി ഓഫറുകള്‍ ലഭിച്ചിരുന്നുവെങ്കിലും രാജ്യത്തോടുള്ള സ്നേഹവും കുടുംബത്തിന് ഫ്രാഞ്ചൈസിയുമായി ഉള്ള ബന്ധവും കാരണമാണ് ബോര്‍ഡര്‍ 2 ചെയ്യാന്‍ തീരുമാനിച്ചതെന്ന് സുനില്‍ വെളിപ്പെടുത്തി. അഹാന്‍ ബോര്‍ഡര്‍ 2 ചെയ്യാന്‍ ആഗ്രഹിച്ചതുകൊണ്ടും, ചിലര്‍ ബോര്‍ഡര്‍ 2 ന് പകരം അവരുടെ സിനിമകള്‍ വിജയിക്കണമെന്ന് ആഗ്രഹിച്ചതുകൊണ്ടുമാണ് ഇത്തരം പ്രചരണങ്ങള്‍ ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

sunil shetty about son ahan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES