ആഡംബര കാറുകളുടെ നികുതി വെട്ടിക്കാന്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തുവെന്ന കേസില്‍ നടനും ബി.ജെ.പി രാജ്യസഭാംഗമായ സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രംരണ്ട് ആഢംബര കാറുകളുടെ നികുതി വെട്ടിക്കാനായി പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസമുണ്ടാക്കി വാഹന രജിസ്റ്റര്‍ ചെയ്ത കേസില്‍ മോട്ടോര്‍വാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.ഇതിലൂടെ 19.6 ലക്ഷം രൂപയുടെ നികുതി സുരേഷ് ഗോപി വെട്ടിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തല്‍. എം.പിക്കെതിരെ കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അനുമതിയും നല്‍കി.
ഇതേ കേസില്‍ നടി അമലാ പോളിനും ഫഹദ് ഫാസിലിനും എതിരായ കേസുകള്‍ ക്രൈബ്രാഞ്ച് നേരത്തെ അവസാനിപ്പിച്ചിരുന്നു. അമലാ പോള്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിനാല്‍ തന്നെ കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്നായിരുന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ വിശദീകരണം. ഇതില്‍ നടപടിയെടുക്കാന്‍ പുതുച്ചേരി വകുപ്പിന് കത്ത് നല്‍കിയതായും കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു.