മലയാള സിനിമയില്‍ തന്റേതായൊരു ഇരിപ്പടം സ്വന്തമാക്കിയ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക, തുടരും ഈ മൂന്ന് ചിത്രങ്ങളിലൂടെ തന്നെ തരുണ്‍ മലയാളികളുടെ മനസിലിടം നേടുകയായിരുന്നു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് മോഹന്‍ലാലിനെ നായകനായി സംവിധാനം ചെയ്ത് തുടരും മുന്നേറിയത്.
ഈ ചിത്രത്തിന്റെ വിജയത്തിളക്കിത്തിന് പിന്നാലെ മറ്റൊരു സന്തോഷംകൂടി തരുണിനെ തേടിയെത്തിയിരിക്കുകയാണ്. രാഷ്ട്രപതി ഭവനിലേയ്ക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ് തരുണിന്. ഈ വരുന്ന സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന 'അറ്റ് ഹോം റിസപ്ഷന്‍' എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആണ് ക്ഷണിച്ചിരിക്കുന്നത്.
തരുണ്‍ തന്നെയാണ് ഈ സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നമ്മുടെ സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ്-ഹോം റിസപ്ഷനിലേയ്ക്ക് ഇന്ത്യയുടെ പ്രസിഡന്റ് ദ്രൗപതി മുര്‍മു എന്നെ ക്ഷണിച്ചിരിക്കുന്നു. ഇതൊരു ബഹുമതിയായി കരുതുന്നുവെന്നും അദ്ദേഹം കുറിച്ചു.നിരവധി പേരാണ് വിവരമറിഞ്ഞ് അഭിനന്ദനങ്ങളുമായെത്തിയത്.
തന്റെ പുതിയ സിനിമയുടെ തിരക്കുകളിലുമാണ് തരുണ്‍. ഫഹദ് ഫാസില്‍, നസ്ലിന്‍, അര്‍ജുന്‍ ദാസ് എന്നിവര്‍ പ്രധാന വേഷത്തിലത്തുന്ന ടോര്‍പിഡോ എന്ന ചിത്രമാണ് അണിയറയിലൊരുങ്ങുന്നത്. നടന്‍ ബിനു പപ്പു ആണ് ടോര്‍പിഡോയ്ക്ക് കഥ ഒരുക്കുന്നത്. ഒരിടവേളയ്ക്കുശേഷം സുഷിന്‍ ശ്യാം സം?ഗീത സംവിധായകനായി തിരിച്ചുവരികയാണ് ആ ചിത്രത്തിലൂടെ.