വെറും മൂന്ന് ചിത്രങ്ങള്‍കൊണ്ട് മലയാള സിനിമയുടെ മുന്‍നിരയില്‍ ഇരിപ്പുറപ്പിച്ച സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച വിജയമാണ് അദ്ദേഹത്തിന്റെ തുടരും എന്ന ചിത്രം നേടിയത്. കോട്ടയം വൈക്കത്തും നിന്നും മലയാള സിനിമയിലേക്ക് എത്തിയ തരുണ്‍ മൂര്‍ത്തി ഇന്നിതാ തന്റെ ഏറ്റവും വലിയ വിജയ സിനിമയുടെ ആഘോഷത്തോടൊപ്പം തന്റെ പുതിയ ഫ്‌ലാറ്റിലേക്ക് താമസം മാറിയിരിക്കുന്നു. കൊച്ചിയില്‍ പുതിയ വീടിന്റെ പാല് കാച്ചല്‍ ചിത്രങ്ങള്‍ തരുണ്‍ തന്നെയാണ് പങ്ക് വച്ചത്.
തുടരും നിര്‍മ്മാതാവ് എം രഞ്ജിത്തും ഭാര്യ ചിപ്പിയും ചടങ്ങില്‍ പങ്കെടുത്തു. പതുക്കെ സ്ഥിരതയോടെ എന്ന അടിക്കുറിപ്പോടെയാണ് തരുണ്‍ ചിത്രങ്ങള്‍ പങ്ക് വെച്ചത്. ചിത്രം പുറത്ത് വന്നതോടെ നടന്റ കഷ്ടപ്പാട് നിറഞ്ഞ സിനിമാ ജീവിതം സോഷ്യല്‍മീഡിയ ചര്‍ച്ചയാക്കുകയാണ്.
ഭാര്യ ആറേഴു മാസം പ്രെഗ്‌നന്റ് ആയിരിക്കുമ്പോഴാണ് ഞാന്‍ ജോലി രാജി വെക്കുന്നത് അകഷ്ടപ്പാടുകള്‍ കാരണം ഒരിക്കല്‍ ഭാര്യക്ക് നല്ലൊരു ഡ്രസ്സ് മേടിച്ച് കൊടുക്കാനോ മക്കളുടെ ജന്മദിനം ആഘോഷിക്കാനോ പറ്റിയിട്ടില്ലെന്നും തരുണ്‍ പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്.നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട് തരുണ്‍.
ഓപ്പറേഷന്‍ ജാവ എന്ന സിനിമയിലൂടെയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം തുടങ്ങിയത്.അതിനു ശേഷം സൗദി വെള്ളക്ക എന്ന സിനിമയും സംവിധാനം ചെയ്തു.തിയറ്ററില്‍ ഹിറ്റ് ആയ രണ്ട് സിനിമകളും മികച്ച നിരൂപക പ്രശംസയും നേടി.മൂന്നാമത്തെ സിനിമായാണ് തുടരും.