Latest News

കേരളക്കരയെ ഒന്നാകെ ത്രില്ലടിപ്പിച്ച തെലുങ്കു നായകന്‍ വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം ടാക്‌സിവാല ട്രെയിലറിന് മികച്ച സ്വീകരണം; ചിത്രത്തില്‍ മലയാളി നടി മാളവിക നായര്‍

Malayalilife
topbanner
 കേരളക്കരയെ ഒന്നാകെ ത്രില്ലടിപ്പിച്ച തെലുങ്കു നായകന്‍ വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം ടാക്‌സിവാല ട്രെയിലറിന് മികച്ച സ്വീകരണം; ചിത്രത്തില്‍ മലയാളി നടി മാളവിക നായര്‍

കേരളക്കരയെ ഒന്നാകെ ത്രില്ലടിപ്പിച്ച അര്‍ജ്ജുന്‍ റെഡ്ഡി,ഗീത ഗോവിന്ദം എന്നീ സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവെരകൊണ്ട. അതുകൊണ്ടുതന്നെ വിജയ് ദേവെരകൊണ്ടയുടെ പുതിയ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

കഴിഞ്ഞ ചിത്രമായ നോട്ടയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. അതിന്റെ ക്ഷീണം തീര്‍ക്കാനും ആരാധകര്‍ക്ക് ആവേശം പകരാനുമായി അടുത്ത ചിത്രവുമായി എത്തുകയാണ് വിജയ് ദേവെരകൊണ്ട. പുതിയ ചിത്രമായ ടാക്സിവാലയുടെ ട്രെയിര്‍ പുറത്തുവിട്ടു.

സെക്യൂരിറ്റി ഗാര്‍ഡ് ആയി ആദ്യം ജോലി നോക്കിയിരുന്ന വിജയ് ദേവെരകൊണ്ട പിന്നീട് ടാക്സി ഡ്രൈവറാകുന്നതിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. പക്ഷേ ടാക്സി ഡ്രൈവറായുള്ള ജോലിക്കിടയില്‍ ചില വിചിത്രമായ സംഭവങ്ങള്‍ നടക്കുകയാണ്. ട്രെയിലറില്‍ സൂചിപ്പിക്കുന്നത് ഒരു ഹൊറര്‍ സിനിമയായിരിക്കും ടാക്സിവാല എന്നാണ്. 17നാണ് ചിത്രം റിലീസ് ചെയ്യുക.രാഹുല്‍ സങ്കൃത്യന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയങ്ക ജവാല്‍ക്കര്‍, മലയാളി നടി മാളവിക നായര്‍ എന്നിവരടങ്ങുന്നവരാണ് നായികമാരായി എത്തുന്നത്.

telungu actor,vijay devarakonda,new movie, trailer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES