മമ്മൂട്ടിയുടെ നായികയായിട്ട് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ടെസ്സ ജോസഫ്. ടിവി ഷോകളിലൂടെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന ടെസ്സയെ സിനിമാപ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത് സംവിധായകന്‍ ലാല്‍ ജോസ് ആണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത 'പട്ടാളം' ആണ് ടെസ്സയുടെ അരങ്ങേറ്റ ചിത്രം. ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച പട്ടാളക്കാരന്റെ വിധവയായാണ് ടെസ്സ അഭിനയിച്ചത്. മമ്മൂക്കയ്‌ക്കൊപ്പം സിനിമയിലേക്ക് എത്തിയെങ്കിലും പിന്നീട് സിനിമയില്‍ സജീവമാകാതെ മടങ്ങിയ നടി കൂടിയാണ് ടെസ്സ. ഇപ്പോളിതാ നീണ്ട ഇടവേളയ്്ക്ക് ശേഷം സാഹസം എന്ന സിനിമയിലൂടെ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്,
പട്ടാളം കഴിഞ്ഞ് അഭിനയത്തില്‍ നിന്നും വിട്ടുനിന്ന ടെസ്സ പിന്നീട് 12 വര്‍ഷങ്ങള്‍ക്കു ശേഷം 2015ല്‍ 'ഞാന്‍ സംവിധാനം ചെയ്യും' എന്ന ബാലചന്ദ്രമേനോന്‍ ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തിയിരുന്നു. പിന്നീട് രാജമ്മ@യാഹൂ, മറുപടി, ഗോള്‍ഡ് കോയിന്‍ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട നടിയിപ്പോള്‍ വീണ്ടും അഭിനയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്.
സിനിമയില്‍ സജീവമല്ലാത്തതിന്റെ കാരണം നടി പങ്ക് വ്ച്ചത് ഇങ്ങനെയാണ്.
'ഒരു സിനിമയില്‍ അഭിനയിക്കാന്‍ മാത്രമേ വീട്ടില്‍ നിന്ന് അവസരം ലഭിച്ചിരുന്നുളളൂ. പട്ടാളം റിലീസ് ചെയ്തതിനുശേഷം വീണ്ടും അഭിനയിച്ചോളൂവെന്ന് വീട്ടുകാര്‍ പറയുമെന്ന് കരുതി. പക്ഷെ അതുണ്ടായില്ല.
പട്ടാളത്തില്‍ അഭിനയിച്ചതിനുശേഷം ഒരുപാട് സിനിമകളില്‍ നിന്ന് അവസരം ലഭിച്ചു.പക്ഷെ അതെല്ലാം നിരസിക്കുകയായിരുന്നു.തമിഴില്‍ നിന്ന് വന്ന അവസരങ്ങളും നിരസിച്ചു.ആദ്യസിനിമ കഴിഞ്ഞതോടെ തന്നെ വിവാഹം കഴിക്കുകയായിരുന്നു.പിന്നീട് ആരും അഭിനയിക്കാനായി വിളിച്ചില്ല.
സംവിധായകന്‍ ലാല്‍ ജോസ് നേരിട്ട് വീട്ടിലെത്തിയാണ് എന്നെ അഭിനയിക്കാനായി വിളിച്ചത്.ഈ സിനിമ കൊണ്ട് എനിക്ക് യാതൊരു മോശം പേരും ഉണ്ടാകില്ലെന്ന് അദ്ദേഹം അന്ന് വീട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.
മമ്മൂക്കയുടെ നായികയായിട്ടാണ് ഞാന്‍ അഭിനയിക്കുന്നതറിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് അഭിമാനം ഉണ്ടായിരുന്നു.പക്ഷെ മോശം പേര് ഉണ്ടാകുമോയെന്ന പേടി കാരണം അവരത് പുറത്തുകാണിച്ചിരുന്നില്ല.ചുറ്റുമുളള ആളുകളാണ് വീട്ടുകാരില്‍ പേടിയുണ്ടാക്കിയത്.അഭിനയം തുടര്‍ന്നാല്‍ എന്റെ കല്യാണം നടക്കുമോയെന്ന സംശയമായിരുന്നു ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും
പിന്നീടാണ് സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്'-ടെസ്സ പറഞ്ഞു
കൈരളി ടിവിയിലെ 'ഹലോ ഗുഡ് ഈവനിംഗ്'' എന്ന പരിപാടിയിലൂടെയും ഏതാനും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത 'എന്റെ കുട്ടികളുടെ അച്ഛന്‍' എന്ന സീരിയലിലും ടെസ്സ നായികയായി അഭിനയിച്ചിരുന്നു. ചക്കപ്പഴം എന്ന പരമ്പരയിലും നടി അഭിനയിച്ചിരുന്നു.
കോട്ടയം ജില്ലയിലെ മണിമല സ്വദേശിയാണ് ഞാന്‍. അച്ഛന്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഡല്‍ഹിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് കേരളത്തിലെത്തി കൊച്ചിസെന്റ് തെരേസാസില്‍ പഠിക്കുമ്പോഴാണ് പ്രാദേശിക ടെലിവിഷന്‍ ചാനലില്‍ അവതാരകയാകുന്നത്. അതിനുശേഷം കൈരളിയിലും ഏഷ്യാനെറ്റിലും ആങ്കറിങ് ചെയ്തു.'' കൈരളി ചാനലില്‍ 'ഹലോ ഗുഡ് ഈവനിങ്' എന്ന തത്സമയ പരിപാടി അവതരിപ്പിക്കുമ്പോഴാണ് 'പട്ടാള'ത്തിലേക്ക് വിളിക്കുന്നത്. വിവാഹശേഷം ഡല്‍ഹിയിലും അബുദബിയിലുമായാണ് ജീവിതം.ഭര്‍ത്താവ് അവിടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.
രണ്ട് മക്കളാണ്. മൂത്തയാള്‍ റോഷന്‍, രണ്ടാമത്തെ മകന്‍ രാഹുല്‍. മക്കള്‍ വളര്‍ന്നു, സ്വന്തം കാര്യം നേ നോക്കാന്‍ പ്രാപ്തരായി, എനിക്കും ഒഴിവുസമയം കിട്ടി. അപ്പോഴാണ് സിനിമയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിച്ചത്.