Latest News

സെക്സ് കോമഡി ചെയ്യാന്‍ താനില്ല; എനിക്കൊരിക്കലും അത്തരമൊരു റോളില്‍ തിളങ്ങാന്‍ ആഗ്രഹമില്ല-തപ്‌സി പന്നു

Malayalilife
സെക്സ് കോമഡി ചെയ്യാന്‍ താനില്ല;  എനിക്കൊരിക്കലും അത്തരമൊരു റോളില്‍ തിളങ്ങാന്‍ ആഗ്രഹമില്ല-തപ്‌സി പന്നു


സിനിമയില്‍ സെക്സ് കോമഡി ചെയ്യാന്‍ എളുപ്പമായിരിക്കും. ആളുകളെ ആകര്‍ഷിക്കുകയും ചെയ്യാം. പക്ഷേ പണത്തിനോ പ്രശസ്തിക്കോ വേണ്ടി അത്തരമൊരു റോള്‍ ഏറ്റെടുക്കാന്‍ തയാറല്ലെന്ന് തപ്‌സി പന്നു. അത്തരം വേഷങ്ങള്‍ സ്ത്രീകളെക്കുറിച്ച് സമൂഹത്തില്‍ മോശമായ ധാരാണ ഉണ്ടാക്കുന്നവയാണ് . സ്ത്രീകളെ പരിഹസിക്കുന്നവയാണ് ഇതുവരെ ഞാന്‍ കണ്ട സെക്സ് കോമഡി ചിത്രങ്ങളെല്ലാം. എനിക്കൊരിക്കലും അത്തരമൊരു റോളില്‍ തിളങ്ങാന്‍ ആഗ്രഹമില്ല-താരം പറയുന്നു

തമിഴില്‍ ഗ്ലാമര്‍ റോളുകളിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റമെങ്കിലും ബോളിവുഡില്‍ അഭിനയിച്ച ഒരു ചിത്രത്തില്‍പ്പോലും പരിധി വിട്ട് ഗ്ലാമറിന്റെ പിന്നാലെ പോകാന്‍ താരം തയാറായിട്ടില്ല. അത്തരം വേഷങ്ങള്‍ തനിക്ക് കിട്ടാത്തതുകൊണ്ടല്ല, മറിച്ച് താന്‍ അവസരങ്ങള്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു എന്ന് വ്യക്തമാക്കുകയാണ് താരം.

ഒരു പ്രശസ്ത ബോളിവുഡ് സിനിമയില്‍ ഐറ്റം സോങ് ചെയ്യാന്‍ എനിക്കു ക്ഷണം ലഭിച്ചിരുന്നു. പക്ഷേ, ഓഫര്‍ ഞാന്‍ നിരസിച്ചു. ഞാന്‍ നായികയാവുന്ന ചിത്രത്തില്‍ അത്തരമൊരു നൃത്തരംഗം അത്യാവശ്യമാണെങ്കില്‍ അത് ചെയ്യുന്നതിന് എനിക്കു മടിയില്ല. പക്ഷേ, നൃത്തത്തിനുവേണ്ടി മത്രമായി ഒരു സിനിമയില്‍ പ്രത്യക്ഷപ്പെടാന്‍ ഞാന്‍ തയ്യാറല്ല -താരം പറയുന്നു.

ശരീരം സീറോ സൈസിലാക്കുകയും ബിക്കിനിയില്‍ സുന്ദരിയായിരിക്കുകയും ചെയ്യണമെങ്കില്‍ കടുത്ത അധ്വാനം വേണം. അത്തരമൊരു വേഷം ബോളിവുഡിലും താന്‍ ചെയ്യുന്നുണ്ടെന്നും അടുത്തുതന്നെ പ്രതീക്ഷിക്കാമെന്നും താരം പറഞ്ഞു.
സെക്സ് കോമഡി ചെയ്യാന്‍ താനില്ല  എനിക്കൊരിക്കലും അത്തരമൊരു റോളില്‍ തിളങ്ങാന്‍ ആഗ്രഹമില്ല-തപ്‌സി പന്നു
 

Read more topics: # thapsi pannu,# movie
thapsi pannu movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES