Latest News

നന്ദി, എന്നെ സ്‌നേഹിച്ചതിന്, എന്നെ സംരക്ഷിച്ചതിന്, എന്നോടുള്ള കരുതലിന്; 'എന്റെ ഹൃദയം തകർന്നിരിക്കുകയാണ്'; കാമുകന്റെ വിയോഗത്തിൽ സഞ്ചയ് ദത്തിന്റെ മകൾ തൃഷാല ദത്തിന്റെ കുറിപ്പ്

Malayalilife
നന്ദി, എന്നെ സ്‌നേഹിച്ചതിന്, എന്നെ സംരക്ഷിച്ചതിന്, എന്നോടുള്ള കരുതലിന്; 'എന്റെ ഹൃദയം തകർന്നിരിക്കുകയാണ്'; കാമുകന്റെ വിയോഗത്തിൽ സഞ്ചയ് ദത്തിന്റെ മകൾ തൃഷാല ദത്തിന്റെ കുറിപ്പ്

 കാമുകന്റെ മരണത്തിൽ ഹൃദയം തകർന്ന് സഞ്ജയ് ദത്തിന്റെ മകൾ തൃഷാല. ഇൻസ്റ്റാഗ്രാമിലാണ് തൃഷാല ഇതെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. ജൂലൈ 2 നായിരുന്നു മരണം. കാമുകന്റെ പേരോ മരണ കാരണമോ തൃഷാല വെളിപ്പെടുത്തിയിട്ടില്ല. സുഹൃത്തിന്റെ വിയോഗത്തിൽ മനംനൊന്തായിരുന്നു തൃഷാലയുടെ കുറിപ്പ്. സുഹൃത്തിന്റെ പേര് പരാമർശിച്ചില്ലെങ്കിലും അയാൾക്കൊപ്പമുള്ള ചിത്രങ്ങൾ തൃഷാല പങ്കുവച്ചിട്ടുണ്ട്. ''എന്റെ ഹൃദയം തകർന്നിരിക്കുകയാണ്'' എന്നാണ് തൃഷാലയുടെ കുറിപ്പ് തുടങ്ങുന്നത്. സുഹൃത്തിനൊപ്പമുള്ള പ്രിയനിമിഷങ്ങളെ ഓർമ്മിച്ചെടുക്കുന്നുണ്ട് താരപുത്രി.

''നന്ദി, എന്നെ സ്‌നേഹിച്ചതിന്, എന്നെ സംരക്ഷിച്ചതിന്, എന്നോടുള്ള കരുതലിന്. എന്റെ ജീവിതത്തിൽ എന്നുണ്ടായിരുന്നതിലും ഏറ്റവുമധികം എന്നെ നീ സന്തോഷവതിയാക്കി. നിന്നെ കാണാൻ സാധിച്ചതിനാലും നിന്റേതാകാൻ കഴിഞ്ഞതിനാലും ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടി ഞാനാണ്. നീ എന്നിൽ അനശ്വരമായി ജീവിക്കും. ഞാൻ നിന്നെ പ്രണയിക്കുന്നു. 'ഐ വിൽ മിസ് യു'. നമ്മൾ വീണ്ടും കണ്ടുമുട്ടുന്നതുവരെ. എന്നെന്നും നിന്റേത് മാത്രം, നിന്റെ ബെല്ല മിയ '' - തൃഷാല കുറിച്ചു.

സഞ്ജയ് ദത്തിന് ബോളിവുഡ് നടി റിച്ച ശർമയിൽ ജനിച്ച മകളാണ് തൃഷാല. 1987 ലാണ് സഞ്ജയ് ദത്ത് റിച്ചയെ വിവാഹം ചെയ്തത്. 1996 ൽ ഇവർ വേർപിരിയുകയും ചെയ്തു. 1989 ലാണ് തൃഷാലയുടെ ജനനം. അതേ വർഷം തന്നെ റിച്ചയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിച്ചതിനെ തുടർന്ന് മകളെയും കൂട്ടി ന്യൂയോർക്കിൽ സ്ഥിരതാമസമാക്കി. പിതാവുമായുള്ള തൃഷാലയുടെ ബന്ധം അത്ര സുഖകരമല്ല. സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാർ ഹിറാനി ഒരുക്കിയ സഞ്ജു എന്ന ചിത്രത്തിൽ റിച്ച ശർമയെക്കുച്ചോ തൃഷാലയെക്കുറിച്ചോ പ്രതിപാദിച്ചിരുന്നില്ല.

thrishala dutt daughter of sanjay dutt shares a heart breaking post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES