Latest News

ലോകമെമ്പാടും ജോസേട്ടായി തരംഗം; 17.3 കോടിയുടെ രൂപയുടെ ആഗോള കളക്ഷനുമായി മമ്മൂട്ടി ചിത്രം

Malayalilife
 ലോകമെമ്പാടും ജോസേട്ടായി തരംഗം; 17.3 കോടിയുടെ രൂപയുടെ ആഗോള കളക്ഷനുമായി മമ്മൂട്ടി ചിത്രം

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ മാസ്സ്ആക്ഷന്‍ കോമഡി ചിത്രം 'ടര്‍ബോ'യുടെ ലോകമെമ്പാടുമുള്ള ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ആഗോള തലത്തില്‍ 17.3 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. സൗദി അറേബ്യയില്‍ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ നേടുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും ടര്‍ബോ സ്വന്തമാക്കി.

കേരളത്തില്‍ നിന്ന് മാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് വാരികൂട്ടിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇതോടെ ടര്‍ബോ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം ദിനം 156 എക്‌സ്ട്രാ ഷോകളാണ് ടര്‍ബോയ്ക്കായി ചാര്‍ട്ട് ചെയ്തിരുന്നത്. ആദ്യ ഷോ കഴിഞ്ഞയുടന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.  ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷന്‍ കോമഡി കൊണ്ടും ടര്‍ബോ തീയേറ്ററുകളില്‍ തീ പടര്‍ത്തി. ടര്‍ബോ ജോസിന്റെ കിന്റല്‍ ഇടി കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. 
റെക്കോര്‍ഡ് നേട്ടമാണ് ഇതിലൂടെ ടര്‍ബോ സ്വന്തമാക്കിയിരിക്കുന്നത്. ബുക്കിങ്ങ് ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. മമ്മൂട്ടിയുടെ സിനിമ കരിയറില്‍ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ടര്‍ബോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. 


 2 മണിക്കൂര്‍ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ.  ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടര്‍ബോ'. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ് ഒരുക്കുന്നത്.

'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടര്‍ബോ'.

turbo world wide collection

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES