Latest News

ശ്വേതയുമായി സംസാരിച്ചപ്പോള്‍ പറഞ്ഞ രണ്ട് കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റാത്തത്; ഇങ്ങനെയൊരു ചിന്താഗതിയുള്ള ആളാണോ അമ്മയെ നയിക്കേണ്ടത് എന്ന് അംഗങ്ങള്‍ എല്ലാവരും കൂടി ആലോചിക്കട്ടെ;  എല്ലാ കാര്യങ്ങളും അമ്മയിലെ അംഗങ്ങളും അറിയട്ടെ; ശ്വേത മേനോനെതിരെ ഉഷ ഹസീന

Malayalilife
 ശ്വേതയുമായി സംസാരിച്ചപ്പോള്‍ പറഞ്ഞ രണ്ട് കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റാത്തത്; ഇങ്ങനെയൊരു ചിന്താഗതിയുള്ള ആളാണോ അമ്മയെ നയിക്കേണ്ടത് എന്ന് അംഗങ്ങള്‍ എല്ലാവരും കൂടി ആലോചിക്കട്ടെ;  എല്ലാ കാര്യങ്ങളും അമ്മയിലെ അംഗങ്ങളും അറിയട്ടെ; ശ്വേത മേനോനെതിരെ ഉഷ ഹസീന

താരസംഘനയായ അമ്മയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ നിറയെ. ഇപ്പോഴിതാ മത്സരിക്കാനൊരുങ്ങുന്ന ശ്വേതാ മേനോനെതിരെ രംഗത്തെത്തിയിരിക്കു കയാണ് നടി ഉഷ ഹസീന.  ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കവെയായിരുന്നു ഉഷയുടെ പ്രതികരണം.

വ്യക്തിപരമായി ശ്വേതയോട് എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല. പക്ഷേ ശ്വേതയുമായി സംസാരിച്ചപ്പോള്‍ ശ്വേത പറഞ്ഞ രണ്ട് കാര്യങ്ങള്‍ എനിക്കൊരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ്. അത് അമ്മയിലെ അം?ഗങ്ങളും അറിയട്ടെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന് പറയുന്നത് ഒരു ചുക്കുമല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല എന്നാണ് ശ്വേത എന്നോട് പറഞ്ഞത്.

മറ്റൊരു കാര്യം പറഞ്ഞത്, മമ്മൂക്കയും ലാലേട്ടനും ഇല്ലെങ്കില്‍ ഈ സംഘടന നിലനില്‍ക്കില്ല. അത് സത്യമാണ്. അതിന്റെ കൂടെ ഇടവേള ബാബു കൂടി ഇതിന്റെ കൂടെ ഉണ്ടെങ്കില്‍ മാത്രമേ ഈ സംഘടന ഉണ്ടാവുകയുള്ളൂ. അല്ലെങ്കില്‍ ഓഗസ്റ്റ് 16 ന് ഈ സംഘടന ഉണ്ടാവുകയില്ല. അതെനിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യമല്ല.

ഇങ്ങനെയൊരു ചിന്താഗതിയുള്ള ആളാണോ അമ്മയെ നയിക്കേണ്ടത് എന്ന് അംഗങ്ങള്‍ എല്ലാവരും കൂടി ആലോചിക്കട്ടെ. സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത് കുക്കു പരമേശ്വരന്‍ ആണ്. 19 കൊല്ലം ഇന്നസെന്റ് ചേട്ടന്‍ ഉണ്ടായിരുന്ന സമയത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ആളാണ്.

ആ കാലയളവില്‍ സ്ത്രീകള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതുള്‍പ്പെടെ. ആ സമയത്തൊന്നും കുക്കു പരമേശ്വരന്‍ നാളിതുവരെ സ്ത്രീകളുടെ ഭാ?ഗത്ത് നിന്ന് സംസാരിച്ചിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ പോലും ഇവരാരും സംസാരിക്കാന്‍ മുന്‍പോട്ട് വന്നിട്ടില്ല.

ബാബുരാജിനെതിരെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ്, ബാബുരാജ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷ വോട്ട് നേടി ജയിച്ചത്. അമ്മയിലെ 500 അ?ഗംങ്ങള്‍ക്കും സംഘടന എങ്ങനെയാണ് മുന്‍പോട്ട് കൊണ്ടുപോകേണ്ടത് എങ്ങനെയാണെന്ന് വളരെ വ്യക്തമായിട്ട് അറിയാം. ബാബുരാജ് മത്സരിക്കട്ട, ഇഷ്ടമുള്ളവര്‍ വോട്ട് ചെയ്യട്ടെ എന്നും ഉഷ ഹസീന വ്യക്തമാക്കി.

Read more topics: # ഉഷ ഹസീന
usha talks about shwetha menon IN amma elections

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES